Malayalam Lyrics

| | |

A A A

My Notes
M അഗ്നിമയന്മാര്‍ നോക്കുവാന്‍
തുനിയാതെ വിറയാര്‍ന്നു വന്ദിക്കും
തിരുനാഥനെയീ തിരുമേശയില്‍
അപ്പവും വീഞ്ഞുമായ് കാണുന്നു ഞാന്‍
—————————————–
F മിന്നല്‍ ധരിച്ചവര്‍ തിരുനാഥനെ
കാണുകിലെരിയും പൊടിയായിടും
അവനെ പൊടിയാമീ മര്‍ത്യരോ
ഭക്ഷിച്ചു മുഖകാന്തിയാര്‍ന്നിടും
—————————————–
M സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ക്കെന്നെന്നും
അഗ്നി സമാനമീ റാസകള്‍
പുത്ര രഹസ്യങ്ങള്‍ ദര്‍ശിച്ചവനാം
ഏശയ്യാ നിവ്യായായിതു സാക്ഷിച്ചു
—————————————–
F ദൈവത്തിന്‍ മടിയിലിരുന്നതാം
ദിവ്യമീ റാസകളിന്നിതാ
ആദത്തിന്‍ മക്കള്‍ക്കായ് മുറിഞ്ഞീടുന്നു
ഈ ബലിപീഠത്തിലെന്നെന്നും
—————————————–
M ക്രോവേന്മാരുടെ രഥമെന്നപോല്‍
സുസ്ഥിരമല്ലോയീ ബലിപീഠം
ആയിരമായിരം വാനവരീ
ബലിപീഠത്തിന്‍ ചുറ്റും അണിചേരുന്നു
—————————————–
F ബലിപീഠേ വയ്‌ക്കപ്പെട്ടീടുന്ന
ബലിയായ സൂനുവിന്‍ തിരുമേനിയീ
ആദത്തിന്‍ മക്കള്‍ തന്‍ ബലഹീനമാം
കൈകളില്‍ വഹിക്കുന്നിതത്ഭുതമേ
—————————————–
M പഴയ നിയമ പൗരോഹിത്യം
പുതിയ നിയമത്താല്‍ മാഞ്ഞുപോയ്
പാരിതിലുഴലുന്നോരേഴകള്‍ക്കായ്
പവിഴങ്ങള്‍ കഹനാ വഴി പൊഴിയുന്നിതാ
—————————————–
F പരിശുദ്ധരാകുമാ ദൂതരില്‍
പൈശൂന്യം കാണുമാറാകുകില്‍
മര്‍ത്യരോടുണ്ടതാ ക്രോവേന്മാര്‍ക്ക്
കര്‍ത്താവിന്‍ തിരുമെയ് നാം കൈക്കൊള്‍കയാല്‍
—————————————–
M ബലിയാടിനെയുളവാക്കിയൊരാ വൃക്ഷം
എവിടെ തഴച്ചു വളര്‍ന്നുവോ
അവിടാ ഗിരി തന്നിലായ്‌ സൂനുവിനെ
സീയോനാ സ്ലീവായില്‍ ക്രൂശിച്ചു
—————————————–
F ബലി നല്‍കാന്‍ ഇസഹാക്കിന്‍ കൈകളെ
ബന്ധിച്ചൊരാ മല മേല്‍ തന്നെ
ദൈവത്തിന്‍ സൂനുവിന്‍ കരങ്ങളിലായ്
ആണികളാഴ്‌ന്നിറങ്ങീടുന്നു
—————————————–
M പരിമള ധൂപത്തിന്‍ സൗരഭ്യം
പാരിനു നല്‍കും പുരോഹിതാ
പരിശുദ്ധ ധൂപത്തിന്‍ കലശവുമായ്
പരിശുദ്ധിയോടെ നീ വന്നിടുക
—————————————–
F റൂഹാ തന്‍ ദിവ്യ നിയോഗത്താല്‍
ദൈവിക ഗേഹത്തിന്‍ താക്കോലുകള്‍
നാവതില്‍ സൂക്ഷിക്കും വൈദികാ
പരിശുദ്ധിയോടെ നീ വന്നിടുക
—————————————–
A ഭൂവിതില്‍ ബന്ധിക്കാന്‍ അധികാരവും
അതുപോലഴിക്കാന്‍ അവകാശവും
നേടിയ കഹനാ നീ വന്നീടുക
ഹല്ലേലൂയ്യ.. ഹല്ലേലൂയ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഗ്നിമയന്മാര്‍ നോക്കുവാന്‍ തുനിയാതെ വിറയാര്‍ന്നു വന്ദിക്കും തിരുനാഥനെയീ തിരുമേശയില്‍ Agnimayanmar Nokkuvan Lyrics | Agnimayanmar Nokkuvan Song Lyrics | Agnimayanmar Nokkuvan Karaoke | Agnimayanmar Nokkuvan Track | Agnimayanmar Nokkuvan Malayalam Lyrics | Agnimayanmar Nokkuvan Manglish Lyrics | Agnimayanmar Nokkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agnimayanmar Nokkuvan Christian Devotional Song Lyrics | Agnimayanmar Nokkuvan Christian Devotional | Agnimayanmar Nokkuvan Christian Song Lyrics | Agnimayanmar Nokkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Agnimayanmaar Nokkuvaan
Thuniyaathe Virayaarnnu Vandhikkum
Thirunadhaneyee Thirumeshayil
Appavum Veenjumaai Kaanunnu Njan

-----

Minnal Dharichavar Thirunadhane
Kaanukileriyum Podiyaayidum
Avane Podiyaamee Marthyaro
Bhakshichu Mukhakaanthiyaarnnidum

-----

Swarggeeya Vrundhangalkkennennum
Agni Samaanamee Raasakal
Puthra Rahasyangal Dharshichavanaam
Eshayyaa Nivyaayaayithu Saakshichu

-----

Daivathin Madiyilirunnathaam
Divyamee Raasakalinnithaa
Aadhathin Makkalkkaai Murinjeedunnu
Ee Balipeedathilennennum

-----

Krovenmaarude Radhamennapol
Susthiramalloyee Balipeedam
Aayiramaayiram Vaanavaree
Balipeedathin Chuttum Anicherunnu

-----

Balipeede Vaikkappeddeedunna
Baliyaaya Soonuvin Thirumeniyee
Aadhathin Makkal Than Balaheenamaam
Kaikalil Vahikkunnithalbhuthame

-----

Pazhaya Niyama Paurohithyam
Puthiya Niyamathaal Maanjupoy
Paarithiluzhalunnorezhakalkkaai
Pavizhangal Kahanaa Vazhi Pozhiyunnithaa

-----

Parishudharaakumaa Dhootharil
Paishoonyam Kaanumaaraakukil
Marthyarodundathaa Krovenmaarkk
Karthavin Thirumey Naam Kaikkolkayaal

-----

Baliyaadineyulavaakkiyoraa Vruksham
Evide Thazhachu Valarnnuvo
Avidaa Giri Thannilaai Soonuvine
Seeyonaa Sleevaayil Krooshichu

-----

Bali Nalkaan Isahaakkin Kaikale
Bandhichoraa Mala Mel Thanne
Daivathin Soonuvin Karangalilaai
Aanikalaazhnnirangeedunnu

-----

Parimala Dhoopathin Saurabhyam
Paarinu Nalkum Purohithaa
Parishudha Dhoopathin Kalashavumaai
Parishudhiyode Nee Vanniduka

-----

Roohaa Than Divya Niyogathaal
Dhaivika Gehathin Thaakkolukal
Naavathil Sookshikkum Vaidhikaa
Parishudhiyode Nee Vanniduka

-----

Bhoovithil Bandhikkaan Adhikaravum
Athupolazhikkaan Avakaashavum
Nediya Kahanaa Nee Vanneeduka
Hallelooyya.. Hallelooyyaa...

Agnimayanmaar Agnimayanmar Nokkuvaan Nokkuvan Thuniyathe Virayarnnu Vandikkum


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 798.  Song ID 13549


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.