Malayalam Lyrics

| | |

A A A

My Notes
A നാഥാ നാഥാ പൊറുക്കേണമേ
ഈ ലോക പാപങ്ങള്‍ ക്ഷമിക്കേണമേ
🎵🎵🎵
M ദൂരെ ദൂരെ കാല്‍വരിയില്‍
ദുഃഖത്തിന്റെ കാല്‍വരിയില്‍
ശോക മുഖം നീറി നീറി
ശോണിതനീശോ
F മുള്‍ക്കിരീടം ചൂടി നില്‍പ്പൂ
ഉള്ളുരുകി വാടി നില്‍പ്പൂ
തണ്ടുലഞ്ഞ മാനസത്താല്‍
തളരുന്നീശോ
M കല്ലോലം ആര്‍ത്തിരുമ്പും
കാലിടറും ഈ വഴിയില്‍
കണ്ണുനീരു തോരാതെ
കൂടെയുണ്ടമ്മ
F ക്രൂര പരിഹാസമേറി
കൂരമ്പുകള്‍ താഴ്‌ന്നിറങ്ങി
ചോര നീരും ചിന്തി നാഥന്‍
ഈറനണിഞ്ഞു
A സ്വര്‍ലോക നാഥാ കാത്തീടണേ
ഭൂലോക പാപങ്ങള്‍ നീക്കേണമേ
ക്രൂശിതനായ് നീ, നീങ്ങുമ്പോഴും
വേദനയാലുള്ളം, നീറുമ്പോഴും
പാപിക്കായ് എന്നെന്നും പ്രാര്‍ത്ഥിച്ചില്ലേ
നിന്‍ ത്യാഗത്താല്‍ ലോകത്തെ സ്നേഹിച്ചില്ലേ
—————————————–
M ചാട്ടവാറില്‍ കോര്‍ത്തെടുത്തു
ഒട്ടി ചേര്‍ന്ന മാംസവും
F ചോര വാര്‍ന്നു വീണു മണ്ണില്‍
നീര്‍ക്കണങ്ങള്‍ തേങ്ങലായി
M ഭാരമേറും ക്രൂശുമായി
നീറി നീങ്ങവേ
F നാഥാ…
M ആത്മദുഃഖ നൊമ്പരങ്ങള്‍
ആരു കാണുവാന്‍
F ത്യാഗമാര്‍ന്ന നിന്റെ മാര്‍ഗ്ഗം
ആരു തേടുവാന്‍
A നാഥാ നിന്‍ വഴി തേടുന്നൊരെന്‍
നീറും ജീവനില്‍ തുണയാകണേ
പാപികള്‍ക്കു മോക്ഷമാര്‍ന്ന
സ്‌നേഹ താതന്‍ നീയല്ലോ
നാഥാ ക്രൂശിത ആശ്രിതനെ
നീറും ജീവനില്‍ തുണയാകണേ
—————————————–
F നൊമ്പരങ്ങളാലെ നീന്തി
നോവടര്‍ന്നു മാനസം
M ആണികളാല്‍ തറഞ്ഞുറഞ്ഞു
പ്രാണ പീഢയേറ്റു നീയും
F ദാഹമാര്‍ന്ന ചുണ്ടിലേക്കു
കൈപ്പു തുള്ളികള്‍
M നാഥാ…..
F ആത്മതാപ സങ്കടങ്ങള്‍
ആരു കേള്‍ക്കുവാന്‍
M ഏറ്റ മുറിവിന്നാഴമിന്നു
ആരറിഞ്ഞിടാന്‍
A നാഥാ കാല്‍വരി കാണുന്നിതാ
പാപം ഓര്‍ത്തിന്നു കേഴുന്നിതാ
പാരിലേക ദീപമാര്‍ന്ന
സ്‌നേഹ സൂനുവായി നീ
നാഥാ കനിവിന്‍ കാരുണ്യമേ
നീയെന്നും ജീവനില്‍ നിറവാകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൂരെ ദൂരെ കാല്‍വരിയില്‍ ദുഃഖത്തിന്റെ കാല്‍വരിയില്‍ ശോക മുഖം നീറി നീറി Dhoore Dhoore Kalvariyil Lyrics | Dhoore Dhoore Kalvariyil Song Lyrics | Dhoore Dhoore Kalvariyil Karaoke | Dhoore Dhoore Kalvariyil Track | Dhoore Dhoore Kalvariyil Malayalam Lyrics | Dhoore Dhoore Kalvariyil Manglish Lyrics | Dhoore Dhoore Kalvariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Kalvariyil Christian Devotional Song Lyrics | Dhoore Dhoore Kalvariyil Christian Devotional | Dhoore Dhoore Kalvariyil Christian Song Lyrics | Dhoore Dhoore Kalvariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nadha Porukkename
Ee Loka Paapangal Kshamikkename

🎵🎵🎵

Dhoore Dhoore Kalvariyil
Dhukhathinte Kalvariyil
Shoka Mukham Neeri Neeri
Shonithaneesho

Mulkkireedam Choodi Nilppoo
Ulluruki Vaadi Nilppoo
Thandulanja Maanasathaal
Thalarunneesho

Kallolam Aarthirumbum
Kaalidarum Ee Vazhiyil
Kannuneeru Thoraathe
Koodeyundamma

Kroora Parihaasameri
Koorambukal Thaazhnnirangi
Chora Neerum Chinthi Nadhan
Eerananinju

Swarloka Nadha Kaatheedane
Bhooloka Paapangal Neekkename
Krooshithanaai Nee, Neengumbozhum
Vedhanayaal Ullam, Neerumbozhum
Paapikkaai Ennennum Praarthichille
Nin Thyagathaal Lokathe Snehichille

-----

Chaattavaaril Kortheduthu
Otti Chernna Maamsavum
Chora Vaarnnu Veenu Mannil
Neerkkanangal Thengalaayi
Bhaaramerum Krooshumaayi
Neeri Neengave
Nadha...

Aathma Dhukha Nombarangal
Aaru Kaanuvaan
Thyagamaarnna Ninte Marggam
Aaru Theduvaan

Nadha Nin Vazhi Thedunnoren
Neerum Jeevanil Thunayakane
Paapikalkku Mokshamaarnna
Sneha Thaathan Neeyallo
Nadha Krooshitha Aashrithane
Neerum Jeevanil Thunayakane

-----

Nombarangalaale Neenthi
Novadarnnu Maanasam
Aanikalaal Tharanjuranju
Praana Peedayettu Neeyum
Dhaahamaarnna Chundilekku
Kaippu Thullikal
Nadha.....

Aathmathaapa Sankadangal
Aaru Kelkkuvaan
Etta Murivinnaazhaminnu
Aararinjidaan

Nadha Kalvari Kaanunnithaa
Paapam Orthinnu Kezhunnithaa
Paarileka Deepamaarnna
Sneha Soonuvaayi Nee
Nadha Kanivin Kaarunyame
Neeyennum Jeevanil Niravaakane

Nadha Natha Porukkename Porukkaname Dhoore Dhoore Kaalvariyil Kalvariyil Doore Doore Dhukkathinte Dhukathinte Dukkathinte Dukathinte


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 186.  Song ID 13429


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.