Malayalam Lyrics

| | |

A A A

My Notes

സുറിയാനി സഭാ പിതാവായ മാര്‍ അപ്രേം രചിച്ച ഉറങ്ങുന്നതിനു മുന്‍പുള്ള നിദ്രാ ഗീതം.
പൗരസ്‌ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ സൂബാആ നമസ്‌കാരത്തില്‍ നിന്ന്…

M ഈശോ നാഥാ കനിയണമേ
അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ
നിന്‍ നിക്ഷേപത്തില്‍ നിന്നും
പാപ പൊറുതിയുമേകണമേ
🎵🎵🎵
F നിദ്രവെടിഞ്ഞാ തിരുമുന്‍പില്‍
കാതോര്‍ത്തണയാന്‍ കനിയണമേ
എന്നെയുറക്കം പുല്‍കിടുകില്‍
പാപ വിഹീനവുമാക്കിടണേ
🎵🎵🎵
M അറിവൊടു പാപം ചെയ്‌തിടുകില്‍
കനിവൊടു നീ ക്ഷമയേകണമേ
നിദ്രയിലടിയന്‍ പിഴ ചെയ്‌താല്‍
പാപ വിമോചനമേകണമേ
🎵🎵🎵
F നിന്‍ വിനയത്തിന്‍ സ്ലീവായാല്‍
ശാന്തിയിലെന്നെയുറക്കണമേ
ദുഃസ്വപ്‌നങ്ങളില്‍ നിന്നെന്നെ
എന്നും കാത്തരുളീടണമേ
🎵🎵🎵
M നാഥാ ഇന്നീ രാത്രിയിതില്‍
സുഖ നിദ്രയില്‍ ഞാന്‍ മുഴുകുമ്പോള്‍
ദുഷ്‌ട കരങ്ങളില്‍ നിന്നെന്നെ
സദയം രക്ഷിച്ചീടണമേ
🎵🎵🎵
F കര്‍ത്താവേ എന്‍ നിദ്രയില്‍ നിന്‍
തിരുനിണമെന്നെ പൊതിയട്ടെ
ഞാന്‍ കൈക്കൊണ്ടൊരു തിരുമെയ്യെന്‍
ദുഷ്‌ട വികാരമകറ്റട്ടെ
🎵🎵🎵
M എന്നെ മനഞ്ഞ കരത്താല്‍ നീ
പൊതിയണമെന്നെയുമതുപോലെ
എന്റെയുറക്കം തിരുമുന്‍പില്‍
പരിമള ധൂപമതാകട്ടെ
🎵🎵🎵
F നിന്‍ മാതാവിന്‍ പ്രാര്‍ത്ഥനയാല്‍
ദുഷ്‌ടനെ ദൂരെയകറ്റണമേ
എന്റെ കിടക്കയെ സാത്താനില്‍
നിന്നെന്നും നീ കാത്തിടണേ
🎵🎵🎵
M പാപിയെനിക്കായേകിയ നിന്‍
ബലിയുടെ യോഗ്യതയാല്‍ നാഥാ
എന്നിലുപദ്രവമേല്‍കാതെ
സാത്താനെ നീ നീക്കണമേ
🎵🎵🎵
F കര്‍ത്താവേ നിന്‍ വാഗ്‌ദാനം
എന്നില്‍ നിറവേറീടണമേ
തിരുസ്ലീവായിന്‍ ചിറകിന്‍ കീഴ്‌
എന്നെ പുല്‍കിയുറക്കണമേ
🎵🎵🎵
A എന്നീശോയെ അങ്ങേയ്‌ക്കും
അങ്ങേ താതനുമതുപോലെ
പാവകനാകും റൂഹായ്‌ക്കും
സ്‌തുതിയെന്നും ഞാന്‍ പാടീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nadha Kaniyaname Anpodu Prarthana Kelkkaname | ഈശോ നാഥാ കനിയണമേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ Eesho Nadha Kaniyaname Lyrics | Eesho Nadha Kaniyaname Song Lyrics | Eesho Nadha Kaniyaname Karaoke | Eesho Nadha Kaniyaname Track | Eesho Nadha Kaniyaname Malayalam Lyrics | Eesho Nadha Kaniyaname Manglish Lyrics | Eesho Nadha Kaniyaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadha Kaniyaname Christian Devotional Song Lyrics | Eesho Nadha Kaniyaname Christian Devotional | Eesho Nadha Kaniyaname Christian Song Lyrics | Eesho Nadha Kaniyaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nadha Kaniyaname
Anpodu Praarthana Kelkkaname
Nin Nikshepathil Ninnum
Paapa Poruthiyumekaname

🎵🎵🎵

Nidhra Vedinjaa Thirumunpil
Kaathorthanayaan Kaniyaname
Enne Urakkam Pulkidukil
Paapa Viheenavumaakkidane

🎵🎵🎵

Arivodu Paapam Cheythidukil
Kanivodu Nee Kshamayekaname
Nidhrayil Adiyan Pizha Cheythaal
Paapa Vimochanamekaname

🎵🎵🎵

Nin Vinayathin Sleevaayaal
Shaanthiyil Enne Urakkaname
Dhuswapnangalil Ninnenne
Ennum Kaatharuleedaname

🎵🎵🎵

Nadha Innee Rathriyithil
Sukha Nidhrayil Njan Muzhukumbol
Dhushda Karangalil Ninnenne
Sadhayam Rakshicheedaname

🎵🎵🎵

Karthave En Nidhrayil Nin
Thiru Ninam Enne Pothiyatte
Njan Kaikkondoru Thirumeyyen
Dhushtta Vikaaramakattatte

🎵🎵🎵

Enne Mananja Karathaal Nee
Pothiyanam Enneyum Athupole
Ente Urakkam Thirumunpil
Parimala Dhoopamathaakatte

🎵🎵🎵

Nin Maathaavin Praarthanayaal
Dhushttane Dhoore Akattaname
Ente Kidakkaye Saathaanil
Ninnennum Nee Kaathidane

🎵🎵🎵

Paapi Enikkaai Ekiya Nin
Baliyude Yogyathayaal Nadha
Ennil Upadhravam Elkaathe
Saathaane Nee Neekkaname

🎵🎵🎵

Karthave Nin Vaagdhaanam
Ennil Niravereedaname
Thiru Sleevaayin Chirakin Keezh
Enne Pulki Urakkaname

🎵🎵🎵

Enneeshoye Angeikkum
Ange Thaathanumathupole
Paavakanaakum Roohaaikkum
Sthuthiyennum Njan Paadeedum

Eesho Nadha Natha Kaniyaname Kaniyename


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 623.  Song ID 11398


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.