Malayalam Lyrics
My Notes
Sung with the tune ‘Vidavaangunnen’
M | ഈശോ നാഥന്‍ ഗാഗുല്‍ത്തായില്‍ കുരിശു മരത്തില്‍ മൃത്യു വരിച്ചു സൃഷ്‌ടികളഖിലം ശോകമിയന്നു ഭൂതലമഖിലം ഞെട്ടിവിറച്ചു. |
—————————————– | |
F | വാനവഗണവും മാനവകുലവും ദുഃഖിതരായി വേദനപൂണ്ടു, മാമല നിരകള്‍ വിറകൊള്ളുകയായ് പാറകള്‍ പൊട്ടിപ്പിളരുകയായി. |
—————————————– | |
M | അഖിലജനത്തിന്‍ രക്ഷകനായി അവനിയിലെത്തീ ദൈവികസൂനു; അതിനിഷ്‌കരുണം ആണികളാല്‍ തന്‍ പാണികളവരാ ക്രൂശില്‍ ചേര്‍ത്തു. |
—————————————– | |
F | ഉണരുകവേഗം ആദാമേ, നീ സുതനുടെ സഹനം ദര്‍ശിച്ചാലും. യൂദജനങ്ങള്‍ പാപികണക്കേ പീഡിപ്പിക്കും സുതനെ കാണ്മൂ. |
—————————————– | |
M | ഉണരുകവേഗം നോഹേ, കുരിശില്‍ മൃത്യുവരിക്കും പരമോന്നതനാം ദൈവപിതാവിന്‍ തിരുസൂതനെ നീ കാണുക മുന്നില്‍ വേദനയോടെ, |
—————————————– | |
F | താതനെ മഹിയില്‍ മാനിച്ചവരാം ശേമേ, യാഫേത്ത് ഉണരുക നിങ്ങള്‍ സൂര്യനിരുണ്ടു തിരു നാഥന്‍ തന്‍ മരണം കാണാനാവാതുടനെ. |
—————————————– | |
M | വൈദികശ്രഷ്‌ഠന്‍ മെല്‍ക്കിസ്‌ദേക്കേ ഉണരുക, കാണ്ക തിരുസുതനെ നീ അപ്പം വീഞ്ഞും തിരുമെയ് നിണവും തിരുരഹസ്യങ്ങള്‍ കാണുക നിങ്ങള്‍. |
—————————————– | |
F | ഉണരുക വേഗം അബ്രാഹാമേ, ദര്‍ശിച്ചാലും ദൈവാത്മജനെ ദര്‍ശനമതില്‍ നീ കണ്ടൂമൂന്നം ക്രൂശിതനായി തിരുസുതനീ നാള്‍. |
—————————————– | |
M | അജരക്തത്താല്‍ മോചിതനിസഹാക്ക് ഉണരുക വേഗം കാണുക കുരിശില്‍ ദൈവിക കുഞ്ഞാടീശാ മിശിഹാ മോചനമേകീ തിരുരക്തത്താല്‍. |
—————————————– | |
F | അമ്മനുവേലിന്‍ ശുശ്രൂഷകരായ് ഗോവണി കയറും ദൂതന്മാരേ, മരുഭൂവില്‍ നീ ദര്‍ശിച്ചല്ലോ യാക്കോബേ, യിന്നുണരുക വേഗം |
—————————————– | |
M | സോദരരാലേ അവഹേളിതനാം യൗസേപ്പേ, നീയുണരുകമേന്മേല്‍ സ്വന്തജനത്താല്‍ അവഹേളിതനാം രക്ഷകനെ നീ ദര്‍ശിച്ചാലും. |
—————————————– | |
F | അങ്ങതിദൂരെ രക്ഷകനെ ഞാന്‍ കണ്ടന്നൊരുനാള്‍ ചൊല്ലിയ യോബേ, വേഗമെണീറ്റാ കാല്‍വരിമലയില്‍ രക്ഷകനെ നീ ദര്‍ശിച്ചാലും. |
—————————————– | |
M | ഉന്നത നിവ്യാ മൂശേ, നീയും ഉണരുക നേരില്‍ ദര്‍ശിച്ചാലും നിവ്യന്മാര്‍തന്‍ കര്‍ത്താവാകും കുരിശില്‍ മൃതനാം മിശിഹായെ നീ. |
—————————————– | |
F | വേഗമെണീറ്റാ പരമാചാര്യന്‍ അഹറോനേ നീ ദര്‍ശിച്ചാലും നിന്നുടെ വയലില്‍ കളയായ് തീര്‍ന്നു നിന്‍ ജനമിന്നങ്ങതി ദയനീയം. |
—————————————– | |
M | സുരദീപങ്ങള്‍ നിശ്ചലമാക്കും ജോഷ്വായേ, നീ ഉണരൂ കാണ്മാന്‍ സുതനുടെ മരണം കാണുകിലവയോ ഇരുളല ചാര്‍ത്തും, ശോഭ മറയ്‌ക്കും . |
—————————————– | |
F | ഓമനമകളെ ബലിയര്‍പ്പിച്ച ജഫ്‌തായേ, നീ ഉണരു കാണ്മാന്‍ ഗാഗുല്‍ത്തായില്‍ സ്വയമൊരു ബലിയായ് അര്‍പ്പിതനാകും ദൈവാത്മജനെ. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശാ നാഥന്‍ ഗാഗുല്‍ത്തായില്‍കുരിശു മരത്തില്‍ മൃത്യു വരിച്ചു Eesho Nadhan Gagulthayil Lyrics | Eesho Nadhan Gagulthayil Song Lyrics | Eesho Nadhan Gagulthayil Karaoke | Eesho Nadhan Gagulthayil Track | Eesho Nadhan Gagulthayil Malayalam Lyrics | Eesho Nadhan Gagulthayil Manglish Lyrics | Eesho Nadhan Gagulthayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadhan Gagulthayil Christian Devotional Song Lyrics | Eesho Nadhan Gagulthayil Christian Devotional | Eesho Nadhan Gagulthayil Christian Song Lyrics | Eesho Nadhan Gagulthayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishu Marathil Mruthyu Varichu
Srishttikalakhilam Shokamiyannu
Bhoothalamakhilam Njetti Virachu.
-----
Vaanavaganavum Maanavakulavum
Dhukhitharaayi Vedhanapoondu,
Maamala Nirakal Virakollukayaai
Paarakal Pottippilarukayaayi.
-----
Akhilajanathin Rakshakanaayi
Avaniyilethee Dhaivikasoonu;
Athinishkarunam Aanikalaal Than
Paanikalavaraa Krooshil Cherthu.
-----
Unarukavegam Aadhaame, Nee
Suthanude Sahanam Dharshichaalum.
Yoodhajanangal Paapikanakke
Peedippikkum Suthane Kaanmoo.
-----
Unarukavegam Nohe, Kurishil
Mruthyuvarikkum Paramonnathanaam
Daivapithavin Thirusoothane Nee
Kaanuka Munnil Vedhanayode,
-----
Thaathane Mahiyil Maanichavaraam
Sheme, Yaapheth Unaruka Ningal
Sooryanirundu Thiru Nadhan Than
Maranam Kaanaanaavaathudane.
-----
Vaidhikashrashdan Melkkisdhekke
Unaruka, Kaanka Thirusuthane Nee
Appam Veenjum Thirumey Ninavum
Thirurahasyangal Kaanuka Ningal.
-----
Unaruka Vegam Abraahaame,
Dharshichaalum Daivaathmajane
Dharshanamathil Nee Kandoomoonnam
Krooshithanaayi Thirusuthanee Naal.
-----
Ajarakthathaal Mochithanisahaakk
Unaruka Vegam Kaanuka Kurishil
Dhaivika Kunjaadeeshaa Mishihaa
Mochanamekee Thirurakthathaal.
-----
Ammanuvelin Shushrooshakaraai
Govani Kayarum Dhoothanmaare,
Marubhoovil Nee Dharshichallo
Yaakkobe, Yinnunaruka Vegam
-----
Sodhararaale Avahelithanaam
Yauseppe, Neeyunarukamenmel
Swanthajanathaal Avahelithanaam
Rakshakane Nee Dharshichaalum.
-----
Angathidhoore Rakshakane Njan
Kandannorunaal Cholliya Yobe,
Vegameneettaa Kalvarimalayil
Rakshakane Nee Dharshichaalum.
-----
Unnatha Nivyaa Mooshe, Neeyum
Unaruka Neril Dharshichaalum
Nivyanmaarthan Karthavaakum
Kurishil Mruthanaam Mishihaaye Nee.
-----
Vegameneettaa Paramaachaaryan
Aharone Nee Dharshichaalum
Ninnude Vayalil Kalayaai Theernnu
Nin Janaminnangathi Dhayaneeyam.
-----
Suradeepangal Nishchalamaakkum
Joshvaaye, Nee Unaroo Kaanmaan
Suthanude Maranam Kaanukilavayo
Irulala Chaarthum, Shobha Maraikkum .
-----
Omanamakale Baliyarppicha
Japhthaaye, Nee Unaru Kaanmaan
Gaagulthaayil Swayamoru Baliyaai
Arppithanaakum Daivaathmajane.
Media
If you found this Lyric useful, sharing & commenting below would be Spectacular!
Ponnuzz
April 6, 2023 at 9:02 AM
Good lyrics….. Thankuu