Loading

Karthave Krupa Cheyyaname Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes

സൂത്താറ നമസ്‌കാരം

M കര്‍ത്താവേ കൃപ ചെയ്യണമേ
പ്രാര്‍ത്ഥന നീ കൈക്കൊള്ളണമേ
നിന്‍ ദയവും, നിന്‍ മോചനവും
നിന്നറയില്‍ നിന്നേകണമേ
🎵🎵🎵
F എന്നുടയോനേ സന്നിധിയില്‍
നിദ്ര തെളിഞ്ഞിന്നീയടിയാന്‍
വന്നുണര്‍വ്വോടെ നില്‍പ്പതിനായ്
ഉന്നതനേ നീ കൃപ ചെയ്‌ക
🎵🎵🎵
M പിന്നെയുമീ നിന്നടിയാന്‍ ഞാന്‍
നിദ്രയിലായെന്നാകിലുമേ
എന്റെയുറക്കം സന്നിധിയില്‍
ദോഷം കൂടാതാകണമേ
🎵🎵🎵
F തിന്മകള്‍ ഞാനുണര്‍വ്വില്‍ ചെയ്‌താല്‍
നന്മയൊടൊക്കെ പോക്കുക നീ
നിദ്രയില്‍ ഞാന്‍ പിഴ ചെയ്‌തെങ്കില്‍
നിന്‍ ദയ മോചിച്ചീടണമേ
🎵🎵🎵
M താഴ്‌മയെഴും നിന്‍ കുരിശാലേ
നല്ലയുറക്കം നല്‍കണമേ
മായകള്‍ ദുസ്വപ്‌നാദികള്‍ നിന്‍
ദാസനു കാണാറാകരുതേ
🎵🎵🎵
F ഇന്നു സമാധാനം നിറയും
നിദ്രയൊടെന്നെ കാക്കുക നീ
എന്നിലസത്തും ദുര്‍ന്നിനവും
വന്നധികാരം ചെയ്യരുതേ
🎵🎵🎵
M നിന്നടിയാന്‍ ഞാനെന്നതിനാല്‍
എന്നുടലിന്നും കാവലിനായ്
നിന്‍ വെളിവിന്റെ ദൂതനെ നീ
എന്നരികത്താക്കീടണമേ
🎵🎵🎵
F യേശുവേ ജീവനിരിക്കും നിന്‍
ദിവ്യ ശരീരം തിന്നതിനാല്‍
നാശമുദിക്കുന്നാഗ്രഹമെന്‍
ചിത്തമതില്‍ തോന്നീടരുതേ
🎵🎵🎵
M രാവിലുറങ്ങുമ്പോഴരികില്‍
കാവലെനിക്കാ തിരുരക്തം
നിന്നുടെ രൂപത്തിന്നു സദാ
നീ വിടുതല്‍ തന്നീടണമേ
🎵🎵🎵
F നിന്‍ കൈ മെനഞ്ഞോരെന്നുടലില്‍
നിന്റെ വലം കൈയ്യാകണമേ
നിന്‍ കൃപ ചുറ്റും കോട്ടയുമായ്
കാവലതായും തീരണമേ
🎵🎵🎵
M അംഗമടങ്ങും നിദ്രയതില്‍
നിന്‍ ബലമെന്നെ കാക്കണമേ
എന്റെയുറക്കം നിന്നരികില്‍
ധൂപം പോലെയുമാകണമേ
🎵🎵🎵
F അന്‍പൊടു നിന്നെ പ്രസവിച്ചോ-
രമ്മയുടെ നല്‍ പ്രാര്‍ത്ഥനയാല്‍
എന്‍ ശയനത്തിന്മേല്‍ രാവില്‍
ദുഷ്‌ടനടുക്കാറാകരുതേ
🎵🎵🎵
M എന്‍ ദുരിതത്തിന്‍ പരിഹാരം
നല്‍കിയ നിന്റെ ബലിയാലെ
എന്നെ ഞെരുക്കീടാതെ മഹാ
ദുഷ്‌ടനെ നീ മാറ്റീടണമേ
🎵🎵🎵
F നിന്നുടെ വാഗ്‌ദാനം കൃപയാല്‍
എങ്കലഹോ നീ നിറവേറ്റി
നിന്‍ കുരിശാലെന്‍ ജീവനെ നീ
മംഗലമോടും കാക്കണമേ
🎵🎵🎵
M ഏറിയൊരെന്റെ ഹീനതയില്‍
പ്രീതിയെ നീ കാണിച്ചതിനാല്‍
ഞാനുണരുമ്പോള്‍ നിന്‍ കൃപയെ
ഓര്‍ത്തു പുകഴ്‌ത്താറാകണമേ
🎵🎵🎵
F നിന്‍ തിരുവിഷ്‌ടം നിന്നടിയാന്‍
അന്‍പിലറിഞ്ഞായതു പോലെ
തന്നെ നടപ്പാന്‍ നിന്‍ കൃപയാല്‍
എന്നില്‍ നിത്യം കൃപ ചെയ്‌ക
🎵🎵🎵
M ശാന്തി നിറഞ്ഞോരന്തിയെയും
നന്മ വിളങ്ങും രാവിനെയും
എന്നുടയോനാം മ്‌ശിഹായേ
നിന്നടിയങ്ങള്‍ക്കേകണമേ
🎵🎵🎵
F സത്യ വെളിച്ചം നീ പരനേ
നിന്റെ മഹത്വം വെളിവില്‍ താന്‍
നല്‍ വെളിവിന്‍ സുതരായവരും
നിന്‍ മഹിമയ്‌ക്കായ് സ്‌തുതി പാടും
🎵🎵🎵
M മാനവ രക്ഷകനേ സ്‌തുതി നിന്‍
ദാസരിലെന്നും നിന്‍ കൃപയെ
ഈ ഉലകില്‍ നീയെന്നതുപോല്‍
ആ ലോകത്തിലുമേകണമേ
🎵🎵🎵
F എന്നുടയോനേ സ്‌തുതി നല്‍കീ-
ടുന്നു നിനെക്കന്‍ രക്ഷകനേ
ആയിരമോടൊത്തായിരമായ്
യേശുവേ നിന്നെ സ്‌തുതി പാടും
🎵🎵🎵
M ദിവ്യ ജനത്തിന്‍ ഉടയോനേ
ദിവ്യ ജനം വാഴ്‌ത്തുന്നവനേ
കീര്‍ത്തനമോതീടുന്നവരിന്‍
പ്രാര്‍ത്ഥനയെ കൈക്കൊള്ളണമേ
🎵🎵🎵
F യാവനൊരുത്തന്‍ മൂവരുമായ്
മൂവരതൊന്നായും മരുവും
താത സുതാശ്വാസ പ്രദനാം
സത്യ പരന്നായ് സ്‌തുതി നിത്യം
🎵🎵🎵
M ഹീനരുടെയീ പ്രാര്‍ത്ഥനയും
താപികള്‍ തന്‍ കണ്ണീരുകളും
ആദ്യ ഫലത്തിന്‍ കാഴ്‌ച്ചകള്‍ പോല്‍
ഏല്‍ക്കുമവന്നായ് സ്‌തുതുതിയെന്നും
🎵🎵🎵
F വാനവരെന്നും സ്‌തുതിയാലേ
നിന്നു പുകഴ്‌ത്തീടുന്നവനേ
പൂഴികളായീടുന്നവരും
നിന്‍ മഹിമയ്‌ക്കായ് സ്‌തുതി പാടും
🎵🎵🎵
M താത സുതാശ്വാസ പ്രദനാം
ഏക പരന്‍ തന്‍ തിരുമുമ്പില്‍
ദോഷമകന്നോരറിവോടെ
പാടുക നാം സങ്കീര്‍ത്തനവും
🎵🎵🎵
F കൊല്ലുന്നൊരു നഞ്ചായവയാം
വെള്ളികള്‍ പൊന്നും നേടരുതേ
നല്ലനു നിന്നില്‍ പ്രീതി വരാന്‍
നല്ലുപദേശം നേടുക നീ
🎵🎵🎵
M നാല്‍പ്പതു നോമ്പോടഗതിക്കാര്‍-
ക്കപ്പവുമേകി പോറ്റുക നീ
മന്നവനീശായ് സുതനേ പോല്‍
ഏഴുകുറി പ്രാര്‍ത്ഥിച്ചിടുക
🎵🎵🎵
F മോശയുമേലീയായുമവര്‍
നോറ്റുപവാസം നാല്‍പ്പതു നാള്‍
യേശുവുമീ നോമ്പേറ്റതിനാല്‍
നാശകനേ തോല്‍പ്പിച്ചുടനെ
🎵🎵🎵
M വന്‍ കടലില്‍ നിന്നേറിയ നല്‍
യോനാ നിബിയുടെ പ്രാര്‍ത്ഥനയാല്‍
ഈയടിയാര്‍ക്കും നിന്‍ കൃപയിന്‍
വാതില്‍ തുറക്കാറാകണമേ
🎵🎵🎵
F സിംഹ ഗണത്തിന്‍ കുഴിയില്‍ നി-
ന്നേറിയ ദാനീയേലിനുടെ
പ്രാര്‍ത്ഥനയാലെ നിന്‍ കൃപയിന്‍
വാതില്‍ തുറക്കാറാകണമേ
🎵🎵🎵
M തീക്കുഴി തന്നില്‍ നിന്നരികെ
വന്ന ശിശു പ്രാര്‍ത്ഥനയാലെ
ഈ അടിയാര്‍ക്കും നിന്‍ കൃപയിന്‍
വാതില്‍ തുറക്കാറാകണമേ
🎵🎵🎵
F പ്രാര്‍ത്ഥനയെ കേള്‍ക്കുന്നവനേ
യാചനയെ നല്‍കുന്നവനേ
പ്രാര്‍ത്ഥന കേട്ടീ ദാസരുടെ
യാചനയെ നല്‍കീടണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവേ കൃപ ചെയ്യണമേ പ്രാര്‍ത്ഥന നീ കൈക്കൊള്ളണമേ നിന്‍ ദയവും, നിന്‍ മോചനവും Karthave Krupa Cheyyaname Lyrics | Karthave Krupa Cheyyaname Song Lyrics | Karthave Krupa Cheyyaname Karaoke | Karthave Krupa Cheyyaname Track | Karthave Krupa Cheyyaname Malayalam Lyrics | Karthave Krupa Cheyyaname Manglish Lyrics | Karthave Krupa Cheyyaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Krupa Cheyyaname Christian Devotional Song Lyrics | Karthave Krupa Cheyyaname Christian Devotional | Karthave Krupa Cheyyaname Christian Song Lyrics | Karthave Krupa Cheyyaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Krupa Cheyyaname
Praarthana Nee Kaikkollaname
Nin Dhayavum, Nin Mochanavum
Ninnarayil Ninnekaname

🎵🎵🎵

Ennudayone Sannidhiyil
Nidhra Thelinjinneeyadiyaan
Vannunarvvode Nilppathinaai
Unnathane Nee Krupa Cheika

🎵🎵🎵

Pinneyumee Ninnadiyaan Njan
Nidhrayilaayennaakilume
Enteyurakkam Sannidhiyil
Dhosham Koodaathaakaname

🎵🎵🎵

Thinmakal Njanunarvvil Cheythaal
Nanmayodokke Pokkuka Nee
Nidhrayil Njan Pizha Cheythenkil
Nin Dhaya Mochicheedaname

🎵🎵🎵

Thaazhmayezhum Nin Kurishaale
Nallayurakkam Nalkaname
Maayakal Dhuswapnaadhikal Nin
Dhasanu Kaanaaraakaruthe

🎵🎵🎵

Innu Samaadhaanam Nirayum
Nidhrayodenne Kaakkuka Nee
Ennilasathum Dhurnninavum
Vannadhikaaram Cheyyaruthe

🎵🎵🎵

Ninnadiyaan Njanennathinaal
Ennudalinnum Kaavalinaai
Nin Velivinte Dhoothane Nee
Ennarikathaakkeedaname

🎵🎵🎵

Yeshuve Jeevanirikkum Nin
Divya Shareeram Thinnathinaal
Naashamudhikkunnaagrahamen
Chithamathil Thonneedaruthe

🎵🎵🎵

Raavil Urangumbozharikil
Kaavalenikkaa Thiruraktham
Ninnude Roopathinnu Sadhaa
Nee Viduthal Thanneedaname

🎵🎵🎵

Nin Kai Menanjorennudalil
Ninte Valam Kaiyyaakaname
Nin Krupa Chuttum Kottayumaai
Kaavalathaayum Theeraname

🎵🎵🎵

Aamgamadangum Nidhrayathil
Nin Balamenne Kaakkaname
Enteyurakkam Ninnarikil
Dhoopam Poleyumaakaname

🎵🎵🎵

Anpodu Ninne Prasavicho-
Rammayude Nal Praarthanayaal
En Shayanathinmel Raavil
Dhushttanadukkaaraakaruthe

🎵🎵🎵

En Dhurithathin Parihaaram
Nalkiya Ninte Baliyaale
Enne Njerukkeedaathe Mahaa
Dhushttane Nee Maatteedaname

🎵🎵🎵

Ninnude Vaagdhaanam Krupayaal
Enkalaho Nee Niravetti
Nin Kurishaalen Jeevane Nee
Mangalamodum Kaakkaname

🎵🎵🎵

Eriyorente Heenathayil
Preethiye Nee Kaanichathinaal
Njanunarumbol Nin Krupaye
Orthu Pukazhthaaraakaname

🎵🎵🎵

Nin Thiruvishtam Ninnadiyaan
Anpilarinjaayathu Pole
Thanne Nadappaan Nin Krupayaal
Ennil Nithyam Krupa Cheika

🎵🎵🎵

Shanthi Niranjoranthiyeyum
Nanma Vilangum Raavineyum
Ennudayonaam Mshihaaye
Ninnadiyangalkkekaname

🎵🎵🎵

Sathya Velicham Nee Parane
Ninte Mahathwam Velivil Thaan
Nal Velivin Sutharaayavarum
Nin Mahimaikkaai Sthuthi Paadum

🎵🎵🎵

Maanava Rakshakane Sthuthi Nin
Dhaasarilennum Nin Krupaye
Ee Ulakil Neeyennathupol
Aa Lokathilumekaname

🎵🎵🎵

Ennudayone Sthuthi Nalkee-
Dunnu Ninekkan Rakshakane
Aayiramodothaayiramaai
Yeshuve Ninne Sthuthi Paadum

🎵🎵🎵

Divya Janathin Udayone
Divya Janam Vaazhthunnavane
Keerthanamotheedunnavarin
Praarthanaye Kaikkollaname

🎵🎵🎵

Yaavanoruthan Moovarumaai
Moovarathonnaayum Maruvum
Thaatha Suthaashwasa Pradhanaam
Sathya Parannaai Sthuthi Nithyam

🎵🎵🎵

Heenarudeyee Praarthanayum
Thaapikal Than Kanneerukalum
Aadhya Phalathin Kaazhchakal Pol
Elkkumavannaai Sthuthuthiyennum

🎵🎵🎵

Vaanavarennum Sthuthiyaale
Ninnu Pukazhtheedunnavane
Poozhikalaayeedunnavarum
Nin Mahimaikkaai Sthuthi Paadum

🎵🎵🎵

Thaatha Suthaashwasa Pradhanaam
Eka Paran Than Thirumumbil
Dhoshamakannorarivode
Paaduka Naam Sankeerthanavum

🎵🎵🎵

Kollunnoru Nanchaayavayaam
Vellikal Ponnum Nedaruthe
Nallanu Ninnil Preethi Varaan
Nallupadhesham Neduka Nee

🎵🎵🎵

Naalppathu Nombodagathikkaar-
Kkappavumeki Pottuka Nee
Mannavaneeshaai Suthane Pol
Ezhukuri Praarthichiduka

🎵🎵🎵

Moshayumeleeyaayumavar
Nottupavaasam Naalppathu Naal
Yeshuvumee Nombettathinaal
Naashakane Tholppichudane

🎵🎵🎵

Van Kadalil Ninneriya Nal
Yonaa Nibiyude Praarthanayaal
Eeyadiyaarkkum Nin Krupayin
Vaathil Thurakkaaraakaname

🎵🎵🎵

Simha Ganathin Kuzhiyil Ni-
Nneriya Dhaaneeyelinude
Praarthanayaale Nin Krupayin
Vaathil Thurakkaaraakaname

🎵🎵🎵

Theekkuzhi Thannil Ninnarike
Vanna Shishu Praarthanayaale
Ee Adiyaarkkum Nin Krupayin
Vaathil Thurakkaaraakaname

🎵🎵🎵

Prarthanaye Kelkkunnavane
Yachanaye Nalkunnavane
Prarthana Kettee Dhaasarude
Yachanaye Nalkeedaname

Karthave Krupa Cheyyaname Kripa Cheyaname Prarthana Praarthana Nee


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 754.  Song ID 13270


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.