Malayalam Lyrics

| | |

A A A

My Notes
M കുര്‍ബാനയെന്നാല്‍ എന്താണമ്മേ
ഒന്നു പറഞ്ഞു തരാമോ?
M കുര്‍ബാനയെന്നാല്‍ എന്താണമ്മേ
ഒന്നു പറഞ്ഞു തരാമോ?
F പിന്നെന്തേ പൊന്നെ, അമ്മ പറയാം
മുത്തിനോടെല്ലാം പറഞ്ഞു തരാം
F പിന്നെന്തേ പൊന്നെ, അമ്മ പറയാം
മുത്തിനോടെല്ലാം പറഞ്ഞു തരാം
F കുര്‍ബാനയെന്നാല്‍ ഈശോയാണത്
ഈശോപ്പന്‍ നല്‍കിയ സ്‌നേഹമാണ്
F കുര്‍ബാനയെന്നാല്‍ ഈശോയാണത്
ഈശോപ്പന്‍ നല്‍കിയ സ്‌നേഹമാണ്
F താതനും പുത്രനും റൂഹായുമേകിയ
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹ സമ്മാനമാണ്
F താതനും പുത്രനും റൂഹായുമേകിയ
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹ സമ്മാനമാണ്
—————————————–
M അപ്പമായ് മാറിയതെന്തിനാണീശോ
വല്ലാതെ വേദനിച്ചില്ലേ ഈശോ
M അപ്പമായ് മാറിയതെന്തിനാണീശോ
വല്ലാതെ വേദനിച്ചില്ലേ ഈശോ
F പാപികളായ മനുഷ്യരെ നേടുവാന്‍
പ്രാണന്‍ പോലും നമുക്കേകിയീശോ
F പാരിനെ മൂടിയ കൂരിരുട്ടെല്ലാമാ
കാരുണ്യം പാടെ തുടച്ചുമാറ്റി
F നമ്മളോടൊപ്പമിരിക്കുവാനീശോ
അന്നപ്പത്തിന്‍ രൂപത്തിലേയ്‌ക്കിറങ്ങി
—————————————–
M കാറ്റു പറത്തുമീ അപ്പക്കഷണമോ
ചിന്തിക്കാനാവുന്നില്ലമ്മേ പറ
M കാറ്റു പറത്തുമീ അപ്പക്കഷണമോ
ചിന്തിക്കാനാവുന്നില്ലമ്മേ പറ
F ബുദ്ധികൊണ്ടല്ലത്‌ ഹൃത്തിനാല്‍ ആ സ്‌നേഹം
അമ്മിഞ്ഞ പോലെ നുകര്‍ന്നിടേണം
F മാനുഷ ചിന്തയ്‌ക്കു അപ്പുറമാണത്
മാറ്റമില്ലാത്തൊരു സ്‌നേഹമാണ്
F ആരൊക്കെ ഓടിയകന്നാലും ആ സ്‌നേഹം
തേടി വന്നെല്ലാരേം സ്വന്തമാക്കും
F ആരുമില്ലെന്നൊരു തോന്നലുണ്ടാകുമ്പോള്‍
ഓര്‍ക്കേണം ഈ സ്‌നേഹം കണ്മണിയേ
—————————————–
M ദൈവമാം ഈശോയീ അപ്പമായ് തീരുവാന്‍
എന്തൊക്കെ ചെയ്‌തമ്മേ ഒന്നു പറ
M ദൈവമാം ഈശോയീ അപ്പമായ് തീരുവാന്‍
എന്തൊക്കെ ചെയ്‌തമ്മേ ഒന്നു പറ
F കേള്‍ക്കണം കുഞ്ഞേ ആ സ്നേഹത്തിന്‍ നല്‍ കഥ
ജീവന്‍ പകര്‍ന്നതാം ഈശോ കഥ
F മര്‍ത്യനെ സൃഷ്‌ടിച്ച ദൈവ പിതാവൊപ്പം
മാനവന്‍ സന്തോഷമോടെ വാണു
F എന്നാലൊരിക്കല്‍ ആ വല്ലാത്തഹങ്കാരം
മര്‍ത്യനെ പാപത്തിലാക്കി കുഞ്ഞേ
—————————————–
M കഷ്‌ടമല്ലേയത് ദൈവ പിതാവപ്പോള്‍
ഒത്തിരി സങ്കടപ്പെട്ടു കാണും
M കഷ്‌ടമല്ലേയത് ദൈവ പിതാവപ്പോള്‍
ഒത്തിരി സങ്കടപ്പെട്ടു കാണും
F അയ്യയ്യോ ഹാ കഷ്‌ടം സര്‍വ്വതും നഷ്‌ടമായ്
മര്‍ത്യനാ വിൺഭാഗ്യം കൈവെടിഞ്ഞു
F നഷ്‌ടപ്പെട്ടാഭാഗ്യം വീണ്ടു നല്‍കാനായ്
ദൈവ കുമാരന്‍ മനുഷ്യനായി
F കന്യാമറിയത്തില്‍ വന്നു പിറന്നവന്‍
മാനവ ലോകത്തിന്‍ രക്ഷകനായ്
—————————————–
M ഉണ്ണീശോയ്‌ക്കെന്തൊരു ചന്തമാണെന്നമ്മേ
പൊന്നുണ്ണി ഞങ്ങളെ കാത്തോളണേ
M ഉണ്ണീശോയ്‌ക്കെന്തൊരു ചന്തമാണമ്മേ
പൊന്നുണ്ണി ഞങ്ങളെ കാത്തോളണേ
F അപ്പത്തിന്‍ വീടെന്ന ബെത്‌ലേമിലാണ്ണീശോ
വന്നു പിറന്നത് പൊന്നു കുഞ്ഞേ
F അപ്പമില്ലാത്തവര്‍ക്കൊക്കെ നല്‍കിയവന്‍
അന്നന്നൊരപ്പവും നിത്യായുസ്സും
F ആരും വിശന്നു തളരാതിരിക്കുവാന്‍
എല്ലാര്‍ക്കും എല്ലാമായ് തീര്‍ന്നു പാരില്‍
—————————————–
M എന്നിട്ടെന്തുണ്ടായി ക്രൂശില്‍ തറയ്‌ക്കുവാന്‍
മാനുഷര്‍ ഇത്രയും ക്രൂരന്മാരോ?
M എന്നിട്ടെന്തുണ്ടായി ക്രൂശില്‍ തറയ്‌ക്കുവാന്‍
മാനുഷര്‍ ഇത്രയും ക്രൂരന്മാരോ?
F സങ്കടമുണ്ടത് ചൊല്ലുവാനോമനേ
ഈശോയെ നോവിച്ചിടല്ലേ നീയും
F പാപങ്ങളൊക്കെ വെറുത്തിടേണം നമ്മള്‍
സാത്താനെ ദൂരെയകറ്റീടണം
F നല്ലതു ചൊല്ലണം നന്മകള്‍ ചെയ്യണം
ഈശോയെ പോലെ വളര്‍ന്നിടേണം
—————————————–
M നന്മയും സ്‌നേഹവുമായ് വന്ന ദൈവത്തെ
നന്ദിയില്ലാത്തവര്‍ ക്രൂശിച്ചല്ലേ
M നന്മയും സ്‌നേഹവുമായ് വന്ന ദൈവത്തെ
നന്ദിയില്ലാത്തവര്‍ ക്രൂശിച്ചല്ലേ
F മര്‍ത്യ പാപങ്ങള്‍ക്കാ കുഞ്ഞാടാമാമീശോ
ജീവന്‍ ബലി കൊടുത്തെന്റെ കുഞ്ഞേ
F പണ്ടത്തെ പെസഹായ്‌ക്ക് പുതിയൊരര്‍ത്ഥം നല്‍കി
സര്‍വ്വതും നൂതനമാക്കിയീശോ
F അത്താഴ മേശയില്‍ എല്ലാരേം ചേര്‍ത്തിട്ട-
ന്നപ്പമെടുത്തു പറഞ്ഞീശോ
F എന്റെ ശരീരമിതെന്റെ രക്തമിത്
ഭക്ഷിക്ക പാനവും ചെയ്‌തിടുക
—————————————–
M സ്വന്തം ശരീരമിതെങ്ങനെ ഭക്ഷിക്കാന്‍
നല്‍കീടും ഈശോയിതെന്റെ അമ്മേ
M സ്വന്തം ശരീരമിതെങ്ങനെ ഭക്ഷിക്കാന്‍
നല്‍കീടും ഈശോയിതെന്റെ അമ്മേ
F വാക്കിനാല്‍ വിശ്വത്തെ തീര്‍ത്തവനാം ദൈവം
വാക്കു കൊണ്ടപ്പത്തെ മേനിയാക്കി
F കാലു കഴുകുവാന്‍ തന്നെത്തന്നെ താഴ്‌ത്തി
നല്ലൊരു മാതൃക നമ്മള്‍ക്കേകി
F പെസഹായില്‍ അപ്പം മുറിച്ചു നല്‍കിട്ടീശോ
പിറ്റേന്ന് ക്രൂശതില്‍  സ്വയമര്‍പ്പിച്ചു
—————————————–
M ഇത്രയും വേദന എന്തിനാണേറ്റതു
ഈശോയ്‌ക്കൊരു വാക്കു പോരാരുന്നോ
M ഇത്രയും വേദന എന്തിനാണേറ്റതു
ഈശോയ്‌ക്കൊരു വാക്കു പോരാരുന്നോ
F സഹനങ്ങളില്ലാതെ സ്‌നേഹമുണ്ടോ കുഞ്ഞേ
സ്‌നേഹിച്ചോരൊക്കെയും നീറിട്ടുണ്ട്
F ദുഃഖ ദുരിതവും പാപ പങ്കപ്പാടും
ക്രൂശില്‍ തറച്ചീശോ ഉത്ഥിതനായ്
F പാപം മൂലം നഷ്‌ടമായൊരാ സൗഭാഗ്യം
ഉത്ഥിതനീശോ തിരിച്ചു തന്നു
—————————————–
M എന്തൊരു സന്തോഷം ഇത്ര നല്ലീശോയെ
എന്നും ഞാന്‍ സ്‌നേഹിക്കും കൂട്ടുകൂടും
M എന്തൊരു സന്തോഷം ഇത്ര നല്ലീശോയെ
എന്നും ഞാന്‍ സ്‌നേഹിക്കും കൂട്ടുകൂടും
F അള്‍ത്താര തന്നിലായെന്നുമീ ഉത്ഥിതന്‍
നമ്മള്‍ തന്‍ പൈദാഹമാറ്റിടുന്നു
F അള്‍ത്താര തന്നിലായെന്നുമീ ഉത്ഥിതന്‍
നമ്മള്‍ തന്‍ പൈദാഹമാറ്റിടുന്നു
F ഈ മണ്ണില്‍ സ്വര്‍ഗ്ഗമനുഭവിച്ചീടുവാന്‍
നമ്മള്‍ക്കായീശോ കുര്‍ബാനയായി
F ഈ മണ്ണില്‍ സ്വര്‍ഗ്ഗമനുഭവിച്ചീടുവാന്‍
നമ്മള്‍ക്കായീശോ കുര്‍ബാനയായി
F നമ്മള്‍ക്കായീശോ കുര്‍ബാനയായി
F നമ്മള്‍ക്കായീശോ കുര്‍ബാനയായി
F നമ്മള്‍ക്കായീശോ… കുര്‍ബാനയായി…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbanayennal Enthanamme Onnu Paranju Tharamo? | കുര്‍ബാനയെന്നാല്‍ എന്താണമ്മേ ഒന്നു പറഞ്ഞു തരാമോ? Kurbanayennal Enthanamme Onnu Paranju Tharamo? Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? Song Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? Karaoke | Kurbanayennal Enthanamme Onnu Paranju Tharamo? Track | Kurbanayennal Enthanamme Onnu Paranju Tharamo? Malayalam Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? Manglish Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayennal Enthanamme Onnu Paranju Tharamo? Christian Devotional Song Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? Christian Devotional | Kurbanayennal Enthanamme Onnu Paranju Tharamo? Christian Song Lyrics | Kurbanayennal Enthanamme Onnu Paranju Tharamo? MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurbaanayennaal Enthaanamme
Onnu Paranju Tharaamo?
Kurbaanayennaal Enthaanamme
Onnu Paranju Tharaamo?

Pinnenthe Ponne, Amma Parayaam
Muthinodellaam Paranju Tharaam
Pinnenthe Ponne, Amma Parayaam
Muthinodellaam Paranju Tharaam

Kurbaanayennaal Eeshoyaanath
Eeshoppan Nalkiya Snehamaanu
Kurbaanayennaal Eeshoyaanath
Eeshoppan Nalkiya Snehamaanu

Thaathanum Puthranum Roohaayumekiya
Swarggathin Sneha Sammaanamaan
Thaathanum Puthranum Roohaayumekiya
Swarggathin Sneha Sammaanamaan

-----

Appamaai Maariyathenthinaaneesho
Vallaathe Vedhanichille Eesho
Appamaai Maariyathenthinaaneesho
Vallaathe Vedhanichille Eesho

Paapikalaaya Manushyare Neduvaan
Praanan Polum Namukkekiyeesho
Paarine Moodiya Kooriruttellaamaa
Kaarunyam Paade Thudachumaatti
Nammalodoppamirikkuvaaneesho
Annappathin Roopathileikkirangi

-----

Kaattu Parathumee Appakkashanamo
Chinthikkaanaavunnillamme Para
Kaattu Parathumee Appakkashanamo
Chinthikkaanaavunnillamme Para

Budhi Kondallathu Hruthinaal Aa Sneham
Amminja Pole Nukarnnidenam
Maanusha Chinthaikku Appuramaanath
Maattamillaathoru Snehamaan
Aarokke Odiyakannaalum Aa Sneham
Thedi Vannellaarem Swanthamaakkum
Aarumillennoru Thonnalundaakumbol
Orkkenam Ee Sneham Kanmaniye

-----

Daivamaam Eeshoyee Appamaai Theeruvaan
Enthokke Cheythamme Onnu Para
Daivamaam Eeshoyee Appamaai Theeruvaan
Enthokke Cheythamme Onnu Para

Kelkkanam Kunje Aa Snehathin Nal Kadha
Jeevan Pakarnnathaam Eesho Kadha
Marthyane Srushtticha Dhaiva Pithavoppam
Maanavan Santhoshamode Vaanu
Ennaalorikkal Aa Vallaathahankaaram
Marthyane Paapathilaakki Kunje

-----

Kashttamalleyathu Daiva Pithavappol
Othiri Sankadappettu Kaanum
Kashttamalleyathu Daiva Pithavappol
Othiri Sankadappettu Kaanum

Ayyayyo Haa Kashttam Sarvvathum Nashttamaai
Marthyanaa Vinnbhaagyam Kaivedinju
Nashdappettaa Bhaagyam Veendu Nalkaanaai
Daiva Kumaaran Manushyanaayi
Kanyaa Mariyathil Vannu Pirannavan
Maanava Lokathin Rakshakanaai

-----

Unneeshoikkenthoru Chanthamaan Ennamme
Ponnunni Njangale Kaatholane
Unneeshoikkenthoru Chanthamaan Ennamme
Ponnunni Njangale Kaatholane

Appathin Veedenna Bethlemilaanneesho
Vannu Pirannath Ponnu Kunje
Appamillaathavarkkokke Nalkiyavan
Annannorappavum Nithyaayussum
Aarum Vishannu Thalaraathirikkuvaan
Ellaarkkum Ellaamaai Theernnu Paaril

-----

Ennittenthundaayi Krooshil Tharaikkuvaan
Maanushar Ithrayum Krooranmaaro?
Ennittenthundaayi Krooshil Tharaikkuvaan
Maanushar Ithrayum Krooranmaaro?

Sankadamundathu Cholluvaanomane
Eeshoye Novichidalle Neeyum
Paapangalokke Veruthidenam Nammal
Saathaane Dhooreyakatteedanam
Nallathu Chollanam Nanmakal Cheyyanam
Eeshoye Pole Valarnnidenam

-----

Nanmayum Snehavumaai Vanna Daivathe
Nandiyillaathavar Krooshichalle
Nanmayum Snehavumaai Vanna Daivathe
Nandiyillaathavar Krooshichalle

Marthya Paapangalkkaa Kunjaadaamaameesho
Jeevan Bali Koduthente Kunje
Pandathe Pesahaaikk Puthiyorartham Nalki
Sarvvathum Noothanamaakkiyeesho

Athaazha Meshayil Ellaarem Cherthitta-
Nnappameduthu Paranjeesho
Ente Shareeramithente Rakthamith
Bhakshikka Paanavum Cheythiduka

-----

Swantham Shareeramithengane Bhakshikkaan
Nalkeedum Eeshoyithente Amme
Swantham Shareeramithengane Bhakshikkaan
Nalkeedum Eeshoyithente Amme

Vaakkinaal Vishwathe Theerthavanaam Dhaivam
Vaakku Kondappathe Meniyaakki
Kaalu Kazhukuvaan Thannethanne Thaazhthi
Nalloru Maathruka Nammalkkeki
Pesahaayil Appam Murichu Nalkitteesho
Pittenn Krooshathil Swayamarppichu

-----

Ithrayum Vedhana Enthinaanettathu
Eeshoykkoru Vaakku Poraarunno
Ithrayum Vedhana Enthinaanettathu
Eeshoykkoru Vaakku Poraarunno

Sahanangalillaathe Snehamundo Kunje
Snehichorokkeyum Neerittund
Dhukha Dhurithavum Paapa Pankappaadum
Krooshil Tharacheesho Uthithanaai
Paapam Moolam Nashttamaayoraa Saubhaagyam
Uthithaneesho Thirichu Thannu

-----

Enthoru Santhosham Ithra Nalleeshoye
Ennum Njan Snehikkum Koottukoodum
Enthoru Santhosham Ithra Nalleeshoye
Ennum Njan Snehikkum Koottukoodum

Althaara Thannilaayennumee Uthithan
Nammal Than Paidhaahamaattidunnu
Althaara Thannilaayennumee Uthithan
Nammal Than Paidhaahamaattidunnu

Ee Mannil Swarggamanubhavicheeduvaan
Nammalkkaayeesho Kurbaanayaayi
Ee Mannil Swarggamanubhavicheeduvaan

Nammalkkaayeesho Kurbaanayaayi
Nammalkkaayeesho Kurbaanayaayi
Nammalkkaayeesho Kurbaanayaayi
Nammalkkaayeesho… Kurbaanayaayi…

Kurbanayennal Kurbanayennaal Qurbanayennal Qurbanayennaal Kurbana Qurbana Ennal Ennaal Enthanamme Enthannu Amme Enthanu Enthaanamme Onnu Paranju Tharamo? KURBANA ENNAL ENTHAANAMME enthanamme ennaal


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 946.  Song ID 11602


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.