Malayalam Lyrics

| | |

A A A

My Notes

Kurishinte Vazhi (New) Kurishinte Vazhi Book

പ്രാരംഭ ഗാനം

A ഈശോയെ ക്രൂശും താങ്ങി-
പോയ നിന്റെ അന്ത്യയാത്രയിതില്‍
കന്നിമേരി-യമ്മയോടും
ചേര്‍ന്നുനിന്നെയനുഗമിച്ചീടുന്നു ഞങ്ങള്‍
ചേര്‍ന്നുനിന്നെയനുഗമിച്ചീടുന്നു ഞങ്ങള്‍
A സ്വര്‍ഗ്ഗീയ-മാര്‍ഗ്ഗമിതില്‍
നീ ചൊരിഞ്ഞ രക്തത്തുള്ളികളാം
രത്നങ്ങളെ ശേഖരിക്കാന്‍
നീ തുണയ്‌ക്ക, നിനക്കവ കാഴ്‌ച്ചവച്ചീടാം
നീ തുണയ്‌ക്ക, നിനക്കവ കാഴ്‌ച്ചവച്ചീടാം

ഒന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു
A പീലാത്തോസ് – അന്യായമായ്
ഈശോയേ കൊല്ലുവാനായ് വിധിച്ചു
നമ്മുടെ വന്‍ – പാപഗണം
കാരണമായിതിനെന്നു ധ്യാനിച്ചീടുക
കാരണമായിതിനെന്നു ധ്യാനിച്ചീടുക
A ന്യായേശാ പാപികളാം
ഞങ്ങളെ നീ വിധിച്ചീടും നാളില്‍
നീതിപോലെ ചെയ്യരുതേ!
കാരുണ്യത്തോടെ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണേ
കാരുണ്യത്തോടെ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണേ

രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശു ചുമക്കുന്നു
A യൂദന്മാര്‍ ഭാരമേറും
ക്രൂശു തന്റെ തിരുത്തോളിലേറ്റി
സോദരരേ താന്‍ ചുമക്കും
ക്രൂശു നമ്മള്‍ ചെയ്‌ത പാപഭാരമല്ലയോ
ക്രൂശു നമ്മള്‍ ചെയ്‌ത പാപഭാരമല്ലയോ
A നാഥാ ഈ ജീവിതത്തില്‍
ക്രൂശുകളാം ബഹുക്ലേശങ്ങളെ
മോദമോടെ കൈക്കൊള്‍വാനും
സഹിക്കാനും ഞങ്ങളെ നീ ശക്തരാക്കണേ
സഹിക്കാനും ഞങ്ങളെ നീ ശക്തരാക്കണേ

മൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
A ഭാരത്താല്‍ ക്ഷീണിച്ചു താന്‍
പാറമേല്‍ കാല്‍ തട്ടി വീഴുന്നയ്യോ
സ്നേഹിതരെ പാപങ്ങളില്‍
ആദ്യമായി നാം വീണതിതിന്‍ കാരണമല്ലോ
ആദ്യമായി നാം വീണതിതിന്‍ കാരണമല്ലോ
A കര്‍ത്താവേ നിന്‍ പ്രമാണ
ലംഘനത്താല്‍ ഞങ്ങള്‍ പാപചേറ്റില്‍
വീഴാതെ ലോകവാസം
സ്വര്‍ഗ്ഗരാജ്യ പ്രദമാക്കാന്‍ നീ സഹായിക്ക
സ്വര്‍ഗ്ഗരാജ്യ പ്രദമാക്കാന്‍ നീ സഹായിക്ക

നാലാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ വഴിയില്‍ വച്ചു തന്റെ മാതാവിനെ കാണുന്നു
A കണ്ടാലും മാര്‍ഗ്ഗമധ്യേ
കന്നിമേരി അമ്മ തന്‍ സുതനെ
കാണുന്നിതാ എത്രമാത്രം
മര്‍മ്മഭേദകമീ കൂടിക്കാഴ്‌ച്ച ഹാ കഷ്‌ട്ടം
മര്‍മ്മഭേദകമീ കൂടിക്കാഴ്‌ച്ച ഹാ കഷ്‌ട്ടം
A മാതാവേ കോമളന്‍ നിന്‍
പുത്രനിതാ തിരിച്ചറിഞ്ഞോ നീ
തന്നോടിത്ര നീചമായി
ചെയ്‌തവരീ ഞങ്ങളാണേ ക്ഷമിക്കണമേ
ചെയ്‌തവരീ ഞങ്ങളാണേ ക്ഷമിക്കണമേ

അഞ്ചാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ശിമയോന്‍ ഈശോയെ സഹായിക്കുന്നു
A ക്രൂശേവം താന്‍ ചുമന്നാല്‍
ജീവനോടെ തന്നെ ക്രൂശിക്കുവാന്‍
സാധ്യമല്ല എന്നോര്‍ത്തവര്‍
സ്ലീവാ ചുമക്കാന്‍ ശീമോനെ നിയോഗിക്കുന്നു
സ്ലീവാ ചുമക്കാന്‍ ശീമോനെ നിയോഗിക്കുന്നു
A ശീമോനെ പോലെ ഞങ്ങള്‍
നിന്‍ പുറകേ ക്രൂശും താങ്ങിക്കൊണ്ട്
വന്നീടട്ടെ യേശുനാഥാ
ഭാഗ്യവാന്മാരായീടട്ടെ നിന്‍ കാരുണ്യത്താല്‍
ഭാഗ്യവാന്മാരായീടട്ടെ നിന്‍ കാരുണ്യത്താല്‍

ആറാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്‌ക്കുന്നു
A സ്വര്‍ഗ്ഗീയ ദീപ്‌തി ചിന്തും
സുന്ദരമാം മുഖം മ്ലാനമായി
ഭക്തയായ വേറോനിക്ക
സ്നേഹഭക്ത്യാ തുടയ്‌ക്കുന്നു തന്‍ തിരുമുഖം
സ്നേഹഭക്ത്യാ തുടയ്‌ക്കുന്നു തന്‍ തിരുമുഖം
A പാപത്താല്‍ മ്ലാനമായ
ഞങ്ങളുടെ ദേഹിദേഹങ്ങളെ
ശുദ്ധിയാക്കി നിന്‍ മുഖത്തില്‍
ഛായയെ നീ മുദ്രിതമാക്കണമവയില്‍
ഛായയെ നീ മുദ്രിതമാക്കണമവയില്‍

ഏഴാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
A വീണ്ടും താന്‍ ക്രൂശിന്‍ കീഴായ്
വാടിത്തളര്‍ന്നിതാ വീഴുന്നയ്യോ!
ചന്തമേറും തന്മുഖവും
കൈകാല്‍കളും കല്ലില്‍ത്തട്ടി പൊട്ടിക്കീറുന്നു
കൈകാല്‍കളും കല്ലില്‍ത്തട്ടി പൊട്ടിക്കീറുന്നു
A ഈശോയെ വീണ്ടും ഞങ്ങള്‍
ചാവുദോഷത്തില്‍ വീണതിനാല്‍
അല്ലയോ നീ വീണതേവം
ഞങ്ങളെ നിന്‍ തൃക്കൈനീട്ടി രക്ഷിക്കേണമേ
ഞങ്ങളെ നിന്‍ തൃക്കൈനീട്ടി രക്ഷിക്കേണമേ

എട്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
A കര്‍ത്താവിന്‍ പീഡകളെ
കണ്ടതുലം സഹതാപമോടെ
ഭക്തസ്ത്രീകള്‍ കേണിടുന്നു
ആശ്വസിപ്പിച്ചീടുന്നു താനവരെയേവം
ആശ്വസിപ്പിച്ചീടുന്നു താനവരെയേവം
A ഓര്‍ശ്ലേമിന്‍ പുത്രികളെ
എന്നെയോര്‍ത്തു നിങ്ങള്‍ കേഴേണ്ടൊട്ടും
നിങ്ങളെയും നിങ്ങളുടെ
മക്കളെയും ഓര്‍ത്തു നിങ്ങള്‍ പ്രലപിക്കുവിന്‍
മക്കളെയും ഓര്‍ത്തു നിങ്ങള്‍ പ്രലപിക്കുവിന്‍

ഒന്‍പതാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
A ദിവ്യാഭ ചിന്തിടുന്ന
നിന്മുഖാബ്ജം കുത്തി മൂന്നാമതും
വീഴുന്നീശോ നീചര്‍യൂദര്‍
നാലുപാടും വലിക്കുന്നു ചവിട്ടുന്നയ്യോ
നാലുപാടും വലിക്കുന്നു ചവിട്ടുന്നയ്യോ
A ചേറ്റിലൊരു റോസാപ്പൂപോല്‍
വീണുഴലും മമ ജീവനാഥാ
ഘോരമായ നിത്യാഗ്നിയില്‍
വീണിടാതെ ഞങ്ങളെ നീ രക്ഷിക്കേണമേ
വീണിടാതെ ഞങ്ങളെ നീ രക്ഷിക്കേണമേ

പത്താം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ദിവ്യരക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
A ചെന്നായ്‌ക്കള്‍ കുഞ്ഞാടിന്റെ
തോലുരിഞ്ഞു മാന്തികീറും പോലെ
രക്തം മൂലം ദേഹത്തോട്
ഒട്ടിച്ചേര്‍ന്ന വസ്‌ത്രമവര്‍ ഉരിഞ്ഞീടുന്നു
ഒട്ടിച്ചേര്‍ന്ന വസ്‌ത്രമവര്‍ ഉരിഞ്ഞീടുന്നു
A മാമ്മോദീസ കൈക്കൊണ്ടപ്പോള്‍
ഞങ്ങള്‍ക്കു നീ തന്ന വെള്ളവസ്‌ത്രം
ദൈവേഷ്‌ടമാം ദിവ്യവസ്‌ത്രം
നഷ്‌ടമാക്കീടായ് വാന്‍ ശക്തിനല്‍കേണം നാഥാ
നഷ്‌ടമാക്കീടായ് വാന്‍ ശക്തിനല്‍കേണം നാഥാ

പതിനൊന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
A സ്ലീവാമേല്‍ തന്‍ കിടന്നു
യൂദര്‍ കൈകാലുകളാണികളാല്‍
ക്രൂശില്‍ ചേര്‍ത്തു തറയ്‌ക്കുന്നു
പ്രാണ വേദനയാലീശോ വിലപിക്കുന്നു
പ്രാണ വേദനയാലീശോ വിലപിക്കുന്നു
A ചുറ്റികയില്‍ ശബ്‌ദവും താന്‍
ആര്‍ത്തനാദവും മുഴുങ്ങുന്നിതാ
ഈശോയേ ഘാതകരാം
ഞങ്ങളെ നീ ശിക്ഷിക്കല്ലേ രക്ഷിക്കേണമേ
ഞങ്ങളെ നീ ശിക്ഷിക്കല്ലേ രക്ഷിക്കേണമേ

പന്ത്രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശിന്‍മേല്‍ തൂങ്ങിമരിക്കുന്നു
A ക്രൂശിന്മേല്‍ ആണികളില്‍
നഗ്നനായി തൂങ്ങി മരിക്കുന്നീശോ
പ്രീശന്മാരും സ്രാപ്പെന്മാരും
താഴെ നിന്നു നിന്ദിച്ചു കൊണ്ടാനന്ദിക്കുന്നു
താഴെ നിന്നു നിന്ദിച്ചു കൊണ്ടാനന്ദിക്കുന്നു
A മാതാവും യോഹന്നാനും
മഗ്ദലേനയോടു ചേര്‍ന്നു നില്‍ക്കും
ക്രൂശിന്‍ താഴെ പോയി നില്‍ക്കാം
തന്റെ രക്തം വീണു നാമും നിര്‍മ്മലരാകും
തന്റെ രക്തം വീണു നാമും നിര്‍മ്മലരാകും

പതിമൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
A ചെന്താമര പുഷ്‌പമൊരു
വെണ്‍താമര പൂവില്‍ ചേര്‍ത്തതു പോല്‍
തന്‍ സുതന്റെ പൂമേനിയെ
അമ്മ മടിയില്‍ കിടത്തി ചുംബിക്കുന്നിതാ
അമ്മ മടിയില്‍ കിടത്തി ചുംബിക്കുന്നിതാ
A മാതാവേ മൃതുവിങ്കല്‍
നിന്‍ പുത്രര്‍ ഞങ്ങളെ നിന്‍ മടിയില്‍
ചേര്‍ക്കുവാനും ഞങ്ങളുടെ
ആത്മാക്കളെ കൈക്കൊള്‍വാനും വന്നീടേണമേ
ആത്മാക്കളെ കൈക്കൊള്‍വാനും വന്നീടേണമേ

പതിന്നാലം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്നു
A നാഥന്റെ ദിവ്യദേഹം
സംസ്‌കരിച്ചീടുന്നു ശിഷ്യരിതാ
പാപത്തില്‍ നാം ആത്മാവിനെ
താഴ്‌ത്തിയതല്ലയോ ഇതിന്‍ കാരണമോര്‍പ്പിന്‍
താഴ്‌ത്തിയതല്ലയോ ഇതിന്‍ കാരണമോര്‍പ്പിന്‍
A ഈശോയേ നിന്‍ കല്ലറ
ഭക്തിയോടെ മുത്തും ഞങ്ങളുടെ
ആത്മാക്കളെ മൃത്യുവിങ്കല്‍
നിന്റെ ദിവ്യഹൃദയത്തില്‍ സംസ്‌കരിക്കണേ
നിന്റെ ദിവ്യഹൃദയത്തില്‍ സംസ്‌കരിക്കണേ

സമാപനഗാനം

A മാതാവേ ഞങ്ങള്‍ചെയ്‌ത
പുണ്യയാത്രയിതില്‍ വന്നുപോയ
തെറ്റുകളെ നീക്കിയിത്
നിന്റെ പുത്രനിഷ്‌ടമുള്ളതാക്കിത്തീര്‍ക്കണേ
നിന്റെ പുത്രനിഷ്‌ടമുള്ളതാക്കിത്തീര്‍ക്കണേ
A സ്വര്‍ഗ്ഗീയ താതാ നിന്റെ
ജാതന്‍ ക്രൂശാല്‍ സ്വര്‍ഗ്ഗമേറിയ പോല്‍
ഞങ്ങളുമീ ക്രൂശുവഴി
സ്വര്‍ഗേ വാഴും നിന്‍ തൃപ്പാദം ചേരാന്‍ തുണക്ക
സ്വര്‍ഗേ വാഴും നിന്‍ തൃപ്പാദം ചേരാന്‍ തുണക്ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishinte Vazhi (Old) Kurishil Marichavane Kurishaale | കുരിശിന്റെ വഴി (പഴയത്) Kurishinte Vazhi (Old) Lyrics | Kurishinte Vazhi (Old) Song Lyrics | Kurishinte Vazhi (Old) Karaoke | Kurishinte Vazhi (Old) Track | Kurishinte Vazhi (Old) Malayalam Lyrics | Kurishinte Vazhi (Old) Manglish Lyrics | Kurishinte Vazhi (Old) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Vazhi (Old) Christian Devotional Song Lyrics | Kurishinte Vazhi (Old) Christian Devotional | Kurishinte Vazhi (Old) Christian Song Lyrics | Kurishinte Vazhi (Old) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

INTRODUCTORY SONG


Eeshoye, Krooshum Thaangi
Poya Ninte Anthya Yaathrayithil
Kanni Mary - Ammayodum
Chernnu Ninne Anugamicheedunnu Njangal
Chernnu Ninne Anugamicheedunnu Njangal

Swargeeya - Marggam Ithil
Nee Chorinja Raktha Thullikalaam
Rathnangale Shekharikkan
Nee Thunaikka, Ninakkava Kaazhcha Vacheedam
Nee Thunaikka, Ninakkava Kaazhcha Vacheedam

-----

FIRST STATION


Peelathos - Anyaayamayi
Eeshoye Kolluvanayi Vidhichu
Nammude Van - Paapa Ganam
Kaaranamai Ithin Ennu Dhyaanichiduka
Kaaranamai Ithin Ennu Dhyaanichiduka

Nyaayesha, Paapikalaam
Njangale Nee Vidhicheedum Naalil
Neethipole Cheyyaruthe!
Kaarunyathode Njangale Thrukkan Paarkkane
Kaarunyathode Njangale Thrukkan Paarkkane

-----

SECOND STATION


Yoodhanmar Bhaaramerum
Krooshithante Thiru Tholil Etti
Sodharare Thaan Chumakkum
Krooshu Nammal Cheytha Paapa Bharamallayo
Krooshu Nammal Cheytha Paapa Bharamallayo

Nadha Ee Jeevithathil
Krooshukalaam Bahu Kleshangale
Modhamode Kaikkolvaanum
Sahikkanum Njangale Nee Shaktharaakane
Sahikkanum Njangale Nee Shaktharaakane

-----

THIRD STATION


Bhaarathaal, Ksheenichu Thaan
Paaramel Kal Thatti Veezhunnayyo
Snehithare Paapangalil
Aadhyamayi Naam Veenathithin Kaaranamallo
Aadhyamayi Naam Veenathithin Kaaranamallo

Karthave Nin Pramana
Lankhanathaal Njangal Paapa Chettil
Veezhathe Lokha Vasam
Swarga Rajya Pradhamakkan Nee Sahayikka
Swarga Rajya Pradhamakkan Nee Sahayikka

-----

FOURTH STATION


Kandaalum Marggamadhye
Kanni Mary Amma Than Suthane
Kanunnitha Ethra Mathram
Marmma Bhedhakamee Koodikkazhcha Ha Kashttam
Marmma Bhedhakamee Koodikkazhcha Ha Kashttam

Maathave Komalan Nin
Puthranitha Thiricharinjo Nee
Thannodithra Neechamayi
Cheythavaree Njangal Aane Kshamikkaname
Cheythavaree Njangal Aane Kshamikkaname

-----

FIFTH STATION


Krooshevam Than Chumannal
Jeevanode Thanne Krooshikkuvan
Sadhyamalla Ennorthavar
Sleeva Chumakkan Sheemone Niyogikkunnu
Sleeva Chumakkan Sheemone Niyogikkunnu

Sheemone Pole Njangal
Nin Purake Krooshum Thaangikond
Vannidatte Yeshu Nadha
Bhagyavaanmarayidatte Nin Kaarunyathaal
Bhagyavaanmarayidatte Nin Kaarunyathaal

-----

SIXTH STATION


Swargeeya Deepthi Chinthum
Sundharamaam Mukham Mlaanamayi
Bhakthayaya Veronica
Sneha Bhakthya Thudaikkunnu Than Thiru Mukham
Sneha Bhakthya Thudaikkunnu Than Thiru Mukham

Paapathaal Mlaanamaya
Njangalude Dheha Dhehikale
Shudhiyakki Nin Mukhathil
Chaayaye Nee Mudhridham Aakkanam Avayil
Chaayaye Nee Mudhridham Aakkanam Avayil

-----

SEVENTH STATION


Veendum Thaan Krooshin Keezhayi
Vaadi Thalarnnithaa Veezhunnayyo!
Chantham Erum Than Mukhavum
Kai Kalkalum Kallil Thatti Potti Keerunnu
Kai Kalkalum Kallil Thatti Potti Keerunnu

Eeshoye Veendum Njangal
Chaavu Dhoshathil Veenathinaal
Allayo Nee, Veenathevam
Njangale Nin Thrukkai Neetti Rakshikkename
Njangale Nin Thrukkai Neetti Rakshikkename


-----

EIGHT STATION


Karthavin Peedakale
Kandathulam Sahathaapamode
Bhaktha Sthreekal Kenidunnu
Aashwasippicheedunnu Thaanavare Evam
Aashwasippicheedunnu Thaanavare Evam

Orshlemin Puthrikale
Enne Orthu Ningal Kezhend Ottum
Ningaleyum Ningalude
Makkaleyum Orthu Ningal Pralabhikkuvin
Makkaleyum Orthu Ningal Pralabhikkuvin

-----

NINTH STATION


Divyabha Chinthidunna
Nin Mukhabjam Kuthi Moonamathum
Veezhuneesho Neecha Yoodhar
Naalupaadum Valikkunnu Chavittunnayyo
Naalupaadum Valikkunnu Chavittunnayyo

Chettil Oru Rosa Poopol
Veenuzhalum Mama Jeeva Nadha
Khoramaya Nithyaagniyil
Veenidathe Njangale Nee Rakshikkename
Veenidathe Njangale Nee Rakshikkename

-----

TENTH STATION


Chennaikkal Kunjadinte
Thol Urinju Maanthi Keerum Pole
Raktham Moolam Dhehathodu
Otti Chernna Vasthram Avar Urinjeedunnu
Otti Chernna Vasthram Avar Urinjeedunnu

Mamodeesa Kai Kondappol
Njangalkku Nee Thanna Vella Vasthram
Daiveshttamaam Divya Vasthram
Nashttamakkeedai Van Shakthi Nalkenam Nadha
Nashttamakkeedai Van Shakthi Nalkenam Nadha

-----

ELEVENTH STATION


Sleevamel Than Kidannu
Yoodhar Kai Kalukal Aanikalaal
Krooshil Cherthu Tharaikkunnu
Praana Vedhanayaal Eesho Vilapikkunnu
Praana Vedhanayaal Eesho Vilapikkunnu

Chuttikayil Shabdhavum Thaan
Aartha Naadhavum Muzhungunnithaa
Eeshoye Khathakaraam
Njangale Nee Shikshikkale Rakshikkename
Njangale Nee Shikshikkale Rakshikkename

-----

TWELFTH STATION


Krooshinmel Aanikalaal
Nagnanayi Thoongi Marikkunneesho
Preeshanmarum Srappenmarum
Thaazhe Ninnu Nindichu Kond Aanandhikkunnu
Thaazhe Ninnu Nindichu Kond Aanandhikkunnu

Maathavum Yohannanum
Magdhalaneyodu Chernnu Nilkkum
Krooshin Thaazhe Poyi Nilkkam
Thante Raktham Veenu Naamum Nirmmalarakum
Thante Raktham Veenu Naamum Nirmmalarakum

-----

THIRTEENTH STATION


Chenthaamara Pushppam Oru
Venn Thaamara Poovil Cherthathupol
Than Suthante Poomeniye
Amma Madiyil Kidathi Chumbikkunnithaa
Amma Madiyil Kidathi Chumbikkunnithaa

Maathave Mrithyuvinkal
Nin Puthrar Njangale Nin Madiyil
Cherkkuvanum Njangalude
Aathmakkale Kai Kolvaanum Vanneedename
Aathmakkale Kai Kolvaanum Vanneedename

-----

FOURTEENTH STATION


Naadhante Divya Dheham
Samskaricheedunnu Shishyaritha
Paapathil Naam Aathmavine
Thaazhthiyath Allayo Ithin Kaaranam Orppin
Thaazhthiyath Allayo Ithin Kaaranam Orppin

Eeshoye Nin Kallara
Bhakthiyode Muthum Njangalude
Aathmakkale Mruthyuvinkal
Ninte Divya Hrudhayathil Samskarikkane
Ninte Divya Hrudhayathil Samskarikkane

-----

CLOSING


Maathave Njangal Cheytha
Punya Yathra Ithil Vannu Poya
Thettukale Neekkiyithu
Ninte Puthrann Ishttamullathaakki Theerkkane
Ninte Puthrann Ishttamullathaakki Theerkkane

Swarggeeya Thaatha Ninte
Jaathan Krooshaal Swarggameriya Pol
Njangalumee Krooshu Vazhi
Swargge Vaazhum Nin Thruppadham Cheran Thunnakka
Swargge Vaazhum Nin Thruppadham Cheran Thunnakka

way stations of the cross krushinte vazhi krooshum krushum thangi thaangi


Media

If you found this Lyric useful, sharing & commenting below would be Incredible!
  1. Sr. Jeena

    March 3, 2024 at 1:09 PM

    it’s very useful for us. I took print out and stapled as a booklet. Thank you for sharing this lyrics with us.

  2. Aleena

    March 25, 2024 at 10:38 AM

    Thank you this was very useful

Your email address will not be published. Required fields are marked *





Views 14140.  Song ID 4490


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.