Malayalam Lyrics

| | |

A A A

My Notes

സങ്കീർത്തനം 144

R മാമക രാജാവാം, ദൈവമേ നിന്‍ തിരു-
നാമം പുകഴ്‌ത്തും ഞാന്‍ എന്നുമെന്നും
പാടി പുകഴ്‌ത്തും ഞാന്‍ നിന്നപദാനങ്ങള്‍
ചേണെഴും വാങ്‌മയ തൂമധുവാല്‍
🎵🎵🎵
A മാമക രാജാവാം, ദൈവമേ നിന്‍ തിരു-
നാമം പുകഴ്‌ത്തും ഞാന്‍ എന്നുമെന്നും
നാഥന്‍ മഹിമ നിറഞ്ഞവനാണങ്ങേ
നാമം സ്‌തുതിക്കര്‍ഹമെന്നുമെന്നും
🎵🎵🎵
R സീമയെഴാത്ത, മഹത്വത്താല്‍ പൂരിതന്‍
മാമക നാഥന്‍ തന്‍ ചെയ്‌തികളെ
പാരം പ്രകീര്‍ത്തിച്ചിടുന്നു തലമുറ-
തോറുമീ ഊഴിയില്‍ മര്‍ത്യ പുത്രര്‍
🎵🎵🎵
A ശക്തമാം നിന്റെ, പ്രവൃത്തികളൊക്കെയും
മര്‍ത്യര്‍ പ്രഘോഷിക്കും ഭക്തിപൂര്‍വം
കണ്ണുകളഞ്ചിക്കും നിന്‍ മഹിമാവിന്റെ
കാന്തിയെ വര്‍ണിച്ചു പാടിടും ഞാന്‍.
🎵🎵🎵
R താവക നന്മകള്‍ തേടിടുമെന്നെന്നും
നീതിമാന്മാരായ നിന്റെ മക്കള്‍
സാമോദം കണ്ടെത്തും നിന്റെ അനുഗ്രഹ
പൂമഴ പാരിലാ ഭാഗ്യവാന്മാര്‍.
🎵🎵🎵
A പാരം ദയാലുവാം കര്‍ത്താവു കാരുണ്യ-
വാരിധിയാണെന്നറിഞ്ഞിടേണം
ചിന്മയനേറ്റവും ശാന്തനാണങ്ങയില്‍
നന്മ നിറഞ്ഞു തുളുമ്പിടുന്നു.
🎵🎵🎵
R മാരികണക്കെ പൊഴിയുന്നു കര്‍ത്താവിന്‍
കാരുണ്യം തന്നുടെ ദാസന്മാരില്‍
നന്ദി നിറഞ്ഞവര്‍ പാടി പുകഴ്‌ത്തുന്നു
നിന്നുടെ നന്മകളെന്നുമെന്നും.
🎵🎵🎵
A താവക രാജ്യത്തിന്‍ നിത്യ മഹത്വത്തെ
ഭൂവില്‍ പുകഴ്‌ത്തുന്നു നീതിമാന്മാര്‍
പാടവമോടവര്‍ വര്‍ണ്ണിച്ചിടുന്നു നിന്‍
പാണി തന്‍ വൈഭവം പാരിലെങ്ങും.
🎵🎵🎵
R നിത്യവും സ്‌തുത്യര്‍ഹനായിടും കര്‍ത്താവേ
നിത്യം നിലനില്‍ക്കും നിന്റെ രാജ്യം
ഉന്നതമാക്കിയ നിന്നധികാരവും
എന്നും നിലനില്‍ക്കും സുസ്ഥിരമായ്.
🎵🎵🎵
A വിശ്വസ്‌തനാകുന്നു തന്നുടെ വാഗ്‌ദാന-
മൊക്കെ നിറവേറ്റും സര്‍വ്വശക്തന്‍
അന്യൂനം നീതി നിറഞ്ഞവനാണങ്ങു
തന്നുടെ ചെയ്‌തികളൊക്കെയിലും.
🎵🎵🎵
R ശക്തമാം തന്നുടെ പാണിയാല്‍ താങ്ങുന്നു
കര്‍ത്താവു പൂഴിയില്‍ വീഴുവോരെ
വേഗം പിടിച്ചുയുര്‍ത്തുന്നു നിരാമയന്‍
പാരില്‍ നിപതിച്ചവരെയെല്ലാം.
🎵🎵🎵
A സൃഷ്‌ടികള്‍ക്കൊക്കെയും നാഥനാം കര്‍ത്താവിന്‍
ദൃഷ്‌ടി പതിക്കുന്നു ലോകമെല്ലാം
തൃക്കരംകൊണ്ടവന്‍ നല്‍കുന്നിതാഹാരം
തക്ക സമയത്തു വേണ്ടുവോളം.
🎵🎵🎵
R നീതി നിറഞ്ഞവയാണല്ലോ കര്‍ത്താവിന്‍
പാതകളൊക്കെയും ഓര്‍ത്തിടുകില്‍
പാരം കൃപാ പൂര്‍ണ്ണമാണു തന്‍ ചെയ്‌തികള്‍
പാടി പുകഴ്‌ത്തുവിന്‍ തന്റെ നാമം.
🎵🎵🎵
A നിര്‍മ്മല മാനസമോടു വിളിപ്പവര്‍-
ക്കെന്നും സമീപസ്ഥനാണു നാഥന്‍
തന്നുടെ ഭക്തര്‍ തന്‍ വാഞ്‌ഛിതമൊക്കെയും
ഉന്നതനങ്ങു സഫലമാക്കും.
🎵🎵🎵
R നാഥനവരുടെ പ്രാര്‍ഥന കേള്‍ക്കുന്നു
പ്രീതനായ് രക്ഷയും നല്‍കിടുന്നു
കര്‍ത്താവു തന്നുടെ ഭക്തരെയൊക്കെയും
നിത്യവും പാലിച്ചിടുന്നു മോദാല്‍.
🎵🎵🎵
A ശക്തിയേറുന്ന ഭുജത്താല്‍ നശിപ്പിക്കും
ദുഷ്‌ട ജനങ്ങളെയാകെ നാഥന്‍
പാടീടുമെന്റെ അധരങ്ങള്‍ കര്‍ത്താവിന്‍
പാവന നാമത്തിന്‍ ഗീതകങ്ങള്‍.
🎵🎵🎵
R പാരിടമെങ്ങും നിറഞ്ഞു കവിയുന്ന
ജീവ ജാലങ്ങളനവരതം
വാഴ്‌ത്തി പുകഴ്‌ത്തിടും തന്‍ തിരുനാമത്തെ
വാഴ്‌ത്തുവിന്‍ നിങ്ങളും തന്‍ മഹത്ത്വം.
🎵🎵🎵
A ഭൂമിയില്‍ ഞാനുള്ള കാലം വരെയുമെന്‍
നാഥനു കീര്‍ത്തനം ആലപിക്കും
ഞാനാശ്രയിക്കില്ല രാജാവു മര്‍ത്യനില്‍
നാഥനിലാണെന്‍ പ്രതീക്ഷയെല്ലാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാമക രാജാവാം, ദൈവമേ നിന്‍ തിരുനാമം പുകഴ്‌ത്തും ഞാന്‍ എന്നുമെന്നും Mamaka Rajavam Daivame Nin Lyrics | Mamaka Rajavam Daivame Nin Song Lyrics | Mamaka Rajavam Daivame Nin Karaoke | Mamaka Rajavam Daivame Nin Track | Mamaka Rajavam Daivame Nin Malayalam Lyrics | Mamaka Rajavam Daivame Nin Manglish Lyrics | Mamaka Rajavam Daivame Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mamaka Rajavam Daivame Nin Christian Devotional Song Lyrics | Mamaka Rajavam Daivame Nin Christian Devotional | Mamaka Rajavam Daivame Nin Christian Song Lyrics | Mamaka Rajavam Daivame Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maamaka Raajaavaam, Daivame Nin Thiru-
Naamam Pukazhthum Njan Ennumennum
Paadi Pukazhthum Njan Ninnapadhaanangal
Chenezhum Vaangmaya Thoomadhuvaal

🎵🎵🎵

Maamaka Raajaavaam, Daivame Nin Thiru-
Naamam Pukazhthum Njan Ennumennum
Nadhan Mahima Niranjavanaanange
Naamam Sthuthikkarhamennumennum

🎵🎵🎵

Seemayezhaatha, Mahathvathaal Poorithan
Maamaka Nadhan Than Cheythikale
Paaram Prakeerthichidunnu Thalamura-
Thorumee Oozhiyil Marthya Puthrar

🎵🎵🎵

Shakthamaam Ninte, Pravruthikalokkeyum
Marthyar Prakhoshikkum Bhakthipoorvam
Kannukalanchikkum Nin Mahimaavinte
Kaanthiye Varnichu Paadidum Njan.

🎵🎵🎵

Thaavaka Nanmakal Thedidumennennum
Neethimaanmaaraaya Ninte Makkal
Saamodham Kandethum Ninte Anugraha
Poomazha Paarilaa Bhagyavaanmaar.

🎵🎵🎵

Paaram Dhayaaluvaam Karthavu Kaarunya-
Vaaridhiyaanennarinjidenam
Chinmayanettavum Shaanthanaanangayil
Nanma Niranju Thulumbidunnu.

🎵🎵🎵

Maarikanakke Pozhiyunnu Karthavin
Kaarunyam Thannude Dhaasanmaaril
Nandi Niranjavar Paadi Pukazhthunnu
Ninnude Nanmakalennumennum.

🎵🎵🎵

Thaavaka Raajyathin Nithya Mahathvathe
Bhoovil Pukazhthunnu Neethimaanmaar
Paadavamodavar Varnnichidunnu Nin
Paani Than Vaibhavam Paarilengum.

🎵🎵🎵

Nithyavum Sthuthyarhanaayidum Karthave
Nithyam Nilanilkkum Ninte Raajyam
Unnathamaakkiya Ninnadhikaaravum
Ennum Nilanilkkum Susthiramaay.

🎵🎵🎵

Vishwasthanaakunnu Thannude Vaagdhaana-
Mokke Niravettum Sarvvashakthan
Anyoonam Neethi Niranjavanaanangu
Thannude Cheythikalokkeyilum.

🎵🎵🎵

Shakthamaam Thannude Paaniyaal Thaangunnu
Karthavu Poozhiyil Veezhuvore
Vegam Pidichuyurthunnu Niraamayan
Paaril Nipathichavareyellaam.

🎵🎵🎵

Srushttikalkkokkeyum Nadhanaam Karthavin
Dhrushdi Pathikkunnu Lokamellaam
Thrukkaramkondavan Nalkunnithaahaaram
Thakka Samayathu Venduvolam.

🎵🎵🎵

Neethi Niranjavayaanallo Karthavin
Paathakalokkeyum Orthidukil
Paaram Krupaa Poornnamaanu Than Cheythikal
Paadi Pukazhthuvin Thante Naamam.

🎵🎵🎵

Nirmmala Maanasamodu Vilippavar-
Kkennum Sameepasthanaanu Nadhan
Thannude Bhakthar Than Vaanjchithamokkeyum
Unnathanangu Saphalamaakkum.

🎵🎵🎵

Nadhanavarude Praarthana Kelkkunnu
Preethanaai Rakshayum Nalkidunnu
Karthavu Thannude Bhakthareyokkeyum
Nithyavum Paalichidunnu Modhaal.

🎵🎵🎵

Shakthiyerunna Bhujathaal Nashippikkum
Dhushtta Janangaleyaake Nadhan
Paadeedumente Adharangal Karthavin
Paavana Naamathin Geethakangal.

🎵🎵🎵

Paaridamengum Niranju Kaviyunna
Jeeva Jaalangalanavaratham
Vaazhthi Pukazhthidum Than Thirunaamathe
Vaazhthuvin Ningalum Than Mahathwam.

🎵🎵🎵

Bhoomiyil Njanulla Kaalam Vareyumen
Nadhanu Keerthanam Aalapikkum
Njanaashrayikkilla Raajaavu Marthyanil
Nadhanilaanen Pratheekshayellaam

Mamaka Rajavam Daivame Nin Maamak Rajaavam Raajavam Rajaavaam Rajavaam Dhaivame Dheivame Deivame Thirunamam Thirunaamam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *

Views 253.  Song ID 13388


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.