Malayalam Lyrics

| | |

A A A

My Notes

പന്തക്കുസ്‌ത ദിനത്തില്‍ പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

M1 പരിശുദ്ധാത്മാവേ വരണേ
ഞങ്ങളില്‍ വന്നു നിറയണമേ
ശ്ലീഹന്മാരില്‍ വന്നതുപോല്‍
വാസമുറപ്പിച്ചീടണമേ​
F2 തീനാവുകളുടെ രൂപത്തില്‍
പെന്തക്കുസ്‌താ സുദിനത്തില്‍
ശിഷ്യരില്‍ വന്നു വസിച്ചതുപോല്‍
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
M3 മാതാവിന്‍ തിരു ഉദരത്തില്‍
മിശിഹാ വന്നു വസിച്ചിടുവാന്‍
കാരണമായ സഹായകനേ
ആത്മാവേ വന്നീടണമേ
F1 ഏലീശ്വായില്‍ നിറഞ്ഞവനെ
യോഹന്നാനില്‍ വസിച്ചവനെ
ജീവന്‍ പകരും ആത്മാവേ
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
M2 രക്ഷകനാകും മിശിഹായേ
ഉത്ഥിതനാക്കിയ ആത്മാവേ
ഉത്ഥിതനെ ഉദ്‌ഘോഷിക്കാന്‍
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
F3 മിശിഹാ തന്നുടെ വാഗ്‌ദാനം
ആശ്വാസക പരിശുദ്ധാത്മാ
സുവിശേഷത്തിന്‍ സാക്ഷികളായ്
തീര്‍ന്നിടുവാന്‍ വന്നീടണമേ
M1 തിരുവചനം ജീവിച്ചിടുവാന്‍
വചനം ഞങ്ങള്‍ ഗ്രഹിച്ചിടുവാന്‍
തിരുവചനത്തില്‍ നിറഞ്ഞവനെ
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
F2 ദുഷ്‌ടാരൂപിയില്‍ നിന്നെന്നും
സംരക്ഷിതരായ് തീര്‍ന്നിടുവാന്‍
പാവനനാകും ആത്മാവേ
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
M3 വിടുതല്‍ നല്‍കി നയിക്കണമേ
സൗഖ്യം ഞങ്ങള്‍ക്കേകണമേ
അപകട വഴിയില്‍ വീഴാതെ
കാക്കണമേ ദിവ്യാത്മാവേ
F1 തീക്ഷണതയോടെ പുണ്യത്തില്‍
നിത്യം ഞങ്ങള്‍ വളര്‍ന്നിടുവാന്‍
പാവനരൂപാ ആത്മാവേ
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
M2 സഭയെ നയിക്കും ആത്മാവേ
കൂദാശകളില്‍ വസിപ്പവനേ
ആത്മ വിശുദ്ധിയില്‍ ജീവിക്കാന്‍
ഞങ്ങളിലും വന്നീടണമേ
🎵🎵🎵
F3 പുതിയൊരു ലോകം കാണാനായ്
കണ്ണും നട്ടു വസിപ്പവരേ
പറുദീസായുടെ സൗഭാഗ്യം
കാണാന്‍ കൃപ നീ ചൊരിയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പരിശുദ്ധാത്മാവേ വരണേ ഞങ്ങളില്‍ വന്നു നിറയണമേ Parishudhathmave Varane Luthiniya Lyrics | Parishudhathmave Varane Luthiniya Song Lyrics | Parishudhathmave Varane Luthiniya Karaoke | Parishudhathmave Varane Luthiniya Track | Parishudhathmave Varane Luthiniya Malayalam Lyrics | Parishudhathmave Varane Luthiniya Manglish Lyrics | Parishudhathmave Varane Luthiniya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Varane Luthiniya Christian Devotional Song Lyrics | Parishudhathmave Varane Luthiniya Christian Devotional | Parishudhathmave Varane Luthiniya Christian Song Lyrics | Parishudhathmave Varane Luthiniya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhaathmaave Varane
Njangalil Vannu Nirayaname
Shleehanmaaril Vannathupol
Vaasamurappicheedaname

Theenaavukalude Roopathil
Penthakkusthaa Sudhinathil
Shishyaril Vannu Vasichathupol
Njangalilum Vanneedaname

Maathaavin Thiru Udharathil
Mishihaa Vannu Vasichiduvaan
Kaaranamaaya Sahaayakane
Aathmaave Vanneedaname

Eleeshvaayil Niranjavane
Yohannaanil Vasichavane
Jeevan Pakarum Aathmaave
Njangalilum Vanneedaname

Rakshakanaakum Mishihaaye
Uthithanaakkiya Aathmaave
Uthithane Udhkhoshikkaan
Njangalilum Vanneedaname

Mishihaa Thannude Vaagdhaanam
Aashwasaka Parishudhaathmaa
Suvisheshathin Saakshikalaai
Theernniduvaan Vanneedaname

Thiruvachanam Jeevichiduvaan
Vachanam Njangal Grahichiduvaan
Thiruvachanathil Niranjavane
Njangalilum Vanneedaname

Dhushttaaroopiyil Ninnennum
Samrakshitharaai Theernniduvaan
Paavananaakum Aathmaave
Njangalilum Vanneedaname

Viduthal Nalki Nayikkaname
Saukhyam Njangalkkekaname
Apakada Vazhiyil Veezhaathe
Kaakkaname Divyaathmaave

Theekshanathayode Punyathil
Nithyam Njangal Valarnniduvaan
Paavanaroopaa Aathmaave
Njangalilum Vanneedaname

Sabhaye Nayikkum Aathmaave
Koodhaashakalil Vasippavane
Aathma Vishudhiyil Jeevikkaan
Njangalilum Vanneedaname

Puthiyoru Lokam Kaanaanaai
Kannum Nattu Vasippavare
Parudheesaayude Saubhagyam
Kaanaan Krupa Nee Choriyaname

luthiniya litny litany parishudhathmavinodulla luthiniya


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 327.  Song ID 13704


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.