Malayalam Lyrics
My Notes
റമ്പാന്‍പാട്ട് (തോമാപര്‍വ്വം)
1 | സാക്ഷാല്‍ ദൈവം മൂവ്വോരുവന് താന്‍ |
2 | മാര്‍ത്തോമ്മായുടെ സുകൃതത്താല് |
3 | സൂക്ഷ്മമതായീ ചരിതം പാടുവ- |
4 | തിന്നടിയനു തുണയരുളേണമെ. |
5 | മര്‍ത്യാവതാരം ചെയ്തൊരു ഞങ്ങടെ |
6 | രക്ഷകനാമേകന് മിശിഹാ |
7 | മാര്‍ത്തോമ്മായാല്‍ തന്ന ഗുണങ്ങള്‍ |
8 | ഇന്നും പുതുതായരുളണമെ. |
9 | ദൈവഗുണങ്ങള്ക്കമ്മയിതെന്നായ് |
10 | മാര്‍ത്തോമ്മാ കാട്ടിയ നാഥന് |
11 | തന്നുടെ മാതാവാകിയ മറിയം |
12 | എന്നില്‍ കൃപ ചെയ്തരുളണമെ. |
13 | ദൈവകുമാരന് തന്നുടെ മാര്‍ഗ്ഗം |
14 | കേരളമായതില്‍ വന്ന വിധം |
15 | ദൈവത്തിന് കൃപയാലതിനേ ഞാന്‍ |
16 | എളുതായിവിടെ പാടുന്നു |
🎵🎵🎵 | |
17 | അരുള്മാര്ഗ്ഗത്തിന് ഗുരുവരനാകിന |
18 | മമ നാമകനാം മാര്‍ത്തോമ്മാ |
19 | പെരുമാള്‍ ചോഴന്റാളായുള്ളാ- |
20 | രാവാനോടു സഹിതം കൂടി |
21 | അറബിയായില്‍ കപ്പല്‍ കയറി |
22 | മാല്യാന്കരെ വന്നെത്തിയിത |
23 | അറിവിന് പറവെന്‍ മിശിഹാക്കാലം |
24 | അന്‍പതു ധനുവം രാശിയതില്‍. |
25 | അതിശയകൃതിയാലഷ്ടദിനെകൊ |
26 | ണ്ടവിടെ മാര്‍ഗ്ഗം സ്ഥാപിച്ചു. |
27 | അതിനുടെ ശേഷം ധൃതഗതികൊണ്ടു |
28 | ഉടനെ മൈലാപ്പൂരെത്തി |
29 | നാലരമാസം താനവിടെയറിയി- |
30 | ച്ചതില്‍ പിന്ചീനത്തെത്തി. |
31 | നാലരമാസമവിടെയുമറിയി- |
32 | ച്ചങ്ങനെ മൈലാപ്പൂര് വന്നു. |
🎵🎵🎵 | |
33 | ഏതാനും ചില മുതലുകള്‍ കൂടെ |
34 | ചോഴപ്പെരുമാളില് നിന്നു |
35 | ഏതാനും ചില പണികള്‍ക്കായി |
36 | വീണ്ടും മാര്‍ത്തോമ്മാ വാങ്ങി. |
37 | എളിയ ജനങ്ങടെയാദരവിന്നായ് |
38 | ആമുതലെല്ലാം ചിലവാക്കി |
39 | എളിയ ജനത്തിന് ദാതാവായി- |
40 | ട്ടറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
41 | ഒരു മാസത്തിന്നിടയില്‍ തിരികെ |
42 | കേരള നാട്ടില്‍ താന്‍ വരുവാന്‍ |
43 | തിരുവഞ്ചിക്കുളത്തരചന് മരുമക- |
44 | നാദേശത്തില് ചെന്നെത്തി |
45 | തൃക്കാല്‍ മുത്തിയപേക്ഷ കഴിച്ചു |
46 | കപ്പലില്‍ യാത്ര അവര്‍ ചെയ്തു |
47 | തര്‍ക്കം കൂടാതമ്പത്തൊന്നാം |
48 | ധനുവില്‍ മാല്യാങ്കരെ വന്നു. |
🎵🎵🎵 | |
49 | രാജകുടുംബത്തോടെ കാവ്യര്‍ |
50 | മൂവായിരമവിശ്വാസികളും |
51 | രാജ്യത്തിങ്കല്‍ വന്നു വസിക്കും |
52 | നാല്പതു യൂദ ഗണങ്ങളുമായ് |
53 | ഒന്നര വര്ഷങ്ങള്ക്കുള്ളിടയില് |
54 | മാമ്മോദീസാ കൈക്കൊണ്ടു. |
55 | വന്ദനങ്ങള്ക്കായ് സ്ഥാപിച്ചിവിടെ |
56 | സ്ലീവായോടെ ആലയവും |
57 | വേദഗുരുക്കളുമാചാര്യര്കളു- |
58 | മാവാനായൊരു നന്മകളും |
59 | വേദരഹസ്യത്തിന്നറിവുകളും |
60 | പരസമ്മതമായ് താന്‍ നല്കി |
61 | അരചാളുന്നൊരു മന്നവനാകും |
62 | അന്ത്രയോസെന്നാളുടെ |
63 | മരുമകനാകും കെപ്പായിക്കു |
64 | കല്പിച്ചു താന്‍ ഗുരുപ്പട്ടം |
🎵🎵🎵 | |
65 | കല്ലാം കേപ്പായെക്കൂട്ടാക്കി |
66 | ദക്ഷിണദേശേ താന്‍ പോയി. |
67 | കൊല്ലം ഗ്രാമമതിലൊരു വര്‍ഷം |
68 | അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
69 | ഒരായിരമൊടുനാനൂര് പേരെ |
70 | മാമ്മോദീസായും മുക്കി |
71 | ആരാധനകള്ക്കായൊരു സ്ലീവാ |
72 | സ്ഥാപിച്ചു താനവിടത്തില്‍ |
73 | കിഴക്കുവടക്കായ് നടകൊണ്ടങ്ങനെ |
74 | തൃക്പാലേശ്വരത്തെത്തി |
75 | അഴകാലവിടെയുമൊരുവര്ഷത്തിട |
76 | അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
77 | ഒരായിരമോടിരുനൂര് പേരെ |
78 | മാമ്മോദീസായും മുക്കി |
79 | ആരാധനകള്ക്കായൊരു സ്ലീവാ |
80 | സ്ഥാപിച്ചു താനവിടേക്കും |
🎵🎵🎵 | |
81 | കിഴക്കന്‍ വഴിയായവിടുന്നുടനെ |
82 | മലനഗരം ചായല്‍ക്കെത്തി |
83 | പിഴയാതവിടെയുമൊരുവര്ഷത്തിട |
84 | അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
85 | ഒരായിരമൊടൊരുനൂര് പേരെ |
86 | മാമ്മോദീസായും മുക്കി |
87 | ആരാധനമുറയോടേ സ്ലീവാ |
88 | സ്ഥാപിച്ചു താനവിടേക്കും |
89 | തിരികെ താനവിടേക്കു വരുവാന്‍ |
90 | തൃക്പാലേശ്വര മൂപ്പന്മാര് |
91 | ഇരുവരുടേയും മുട്ടിപ്പാലെ |
92 | അവരോടെ താന്‍ യാത്രയുമായ് |
93 | ശുദ്ധതയോടിവര് വന്ദിക്കുന്ന |
94 | സ്ലീവായെ ആ ഗ്രാമക്കാര്‍ |
95 | അശുദ്ധത ചെയ്തവര്‍ നിന്ദിച്ചതിനാല്‍ |
96 | ശാപം ചെയ്തിതു ഗ്രാമത്തെ |
🎵🎵🎵 | |
97 | ഇരുമാസങ്ങള്ക്കിടകൊണ്ടവിടെ |
98 | കര്‍മ്മാദികളെ ചെയ്വാനായ് |
99 | അരുള്വേദറിവുകള് സകലത്തേയും |
100 | പരസമ്മതമായ് നല്കി താന്‍ |
101 | ഇരുമന്നവരില് തോമ്മായെ താന്‍ |
102 | ഗുരുപ്പട്ടത്തില് സ്ഥാപിച്ചു |
103 | ഇരുനൂര് പേര്ക്കവിടത്തില് വീണ്ടും |
104 | മാമ്മോദീസായും ചെയ്തു |
105 | അവിടത്തില് മുന്സ്ഥാപിച്ചുള്ളൊരു |
106 | സ്ലീവായെ പിഴുതുടനെ താന്‍ |
107 | അവിടത്തിന്നെതിര് തെക്കെ ഭാഗം |
108 | നിരണത്തില്‍ സ്ഥാപിപ്പാനായ് |
109 | ആചാര്യന് തോമ്മായെന്നാള്ക്കും |
110 | ശെമഓനും താനേല്പ്പിച്ചു |
111 | ആചാരത്തിനൊരാലയമവിടെ |
112 | കല്പിച്ചുടനെ താന്‍ വാങ്ങി |
🎵🎵🎵 | |
113 | വടമേക്കായ് നടകൊണ്ടു ഗൊക്ക |
114 | മംഗലഗ്രാമേ താന്‍ ചെന്നു |
115 | പിഴയാതവിടെയുമൊരുവര്ഷത്തിട |
116 | അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
117 | ഓരായിരമോടറുനൂര് പേരെ |
118 | മാമ്മോദീസായും മുക്കി. |
119 | ആരാധനമര്യാദകളോടെ |
120 | സ്ഥാപിച്ചവിടെ സ്ലീവായും |
121 | അവിടുന്നുടനെ നടകൊണ്ടങ്ങനെ |
122 | കോട്ടക്കായല്‍ ചെന്നെത്തി |
123 | അവിടയുമതുപോലൊരു വര്‍ഷത്തിട |
124 | മാര്ഗ്ഗത്തേയുമറിയിച്ചപ്പോള് |
125 | ഒരായിരമൊടെഴുനൂറ്റെഴുപതു |
126 | പേരേ മാമ്മോദീസാ മുക്കി |
127 | ആരാധന / സ്ലീവായൊടു മുറകള്‍ |
128 | കല്പിച്ചു താനവിടേക്കും |
🎵🎵🎵 | |
129 | തെക്കന്‍ വഴിയായ് യാത്രപോയി |
130 | മാല്യാംകരയില് ചെന്നെത്തി |
131 | തക്കവിധംപോലൊക്കയുമവിടെ |
132 | കണ്ടതിനാല്‍ സന്തോഷിച്ചു. |
133 | അരമാസത്തെ പാര്പ്പിനുശേഷം |
134 | ഉത്തരഭാഗേ നടകൊണ്ടു |
135 | അരമാസത്തെയിടകൊണ്ടങ്ങനെ |
136 | പാലൂര് ഗ്രാമം ചെന്നെത്തി |
137 | ഒരു വര്‍ഷത്തിടയവിടങ്ങളിലും |
138 | മാര്‍ഗ്ഗത്തെയറിയിച്ചപ്പോള്‍ |
139 | ഒരായിരമൊടമ്പതുപേരെ |
140 | മാമ്മോദീസാ മുക്കിയശേഷം |
141 | വന്ദനനിഷ്ഠകളെല്ലാറ്റേയും |
142 | ആയവരൊക്കെ ചെയ്വാനായ് |
143 | സുന്ദര ഭാഷയിലൊരു സ്ലീവായും |
144 | സ്ഥാപിച്ചു താനവിടത്തില്‍ |
🎵🎵🎵 | |
145 | അമ്പത്തൊന്‍പതു കന്നിയുടന്ത്യം |
146 | ചോഴന്റാളും വന്നെത്തി |
147 | ഇമ്പത്തോടവരോടേ താനും |
148 | മൈലാപ്പൂര്ക്കായ് നടകൊണ്ടു |
149 | കോവിലകത്തിന് പണിയുടെ കാര്യം |
150 | ചോഴപ്പെരുമാള് ചോദിച്ചു |
151 | കോവിലകപ്പണി കാണാഞ്ഞതിനാല്‍ |
152 | തന്നെ വിലങ്ങില്‍ പാര്‍പ്പിച്ചു |
153 | കോപാധിക്യ വശക്കേടാലെ |
154 | മരണം പ്രാപിച്ചോന്‍ തമ്പി |
155 | കോപമടക്കിത്തെളിവാന് തക്കോ- |
156 | രാലയമവനവിടെ കണ്ടു. |
157 | ഉയിര് പ്രാപിച്ചുടനതിനുടെ വിസ്മയ- |
158 | മഗ്രജനോടറിയിക്കുന്നു. |
159 | നയനവിധമതിനേയവനാക്കാന് |
160 | വളരെയപേക്ഷകള് ചെയ്യുന്നു. |
🎵🎵🎵 | |
161 | മന്നവരിരുവരുമവരുടെ പരിചാ- |
162 | രകരെല്ലാവരുമൊരുമിച്ച് |
163 | ഉന്നതമായൊരു ഘോഷത്തോടെ |
164 | പാറാവിങ്കല് ചെല്ലുന്നു. |
165 | മാര്‍ത്തോമ്മായെ തങ്ങടെ തേരില്‍ |
166 | കേറ്റിക്കൊണ്ടവര് പോകുന്നു. |
167 | തീര്ത്തുകൊടുപ്പാനവരുടെ പിഴമേല്‍ |
168 | പൊറുതികള്‍ വളരെയിരക്കുന്നു. |
169 | സത്യമറിവതി നാശിച്ചിട്ടവര് |
170 | ഓരോ വിധമാം ചോദ്യത്താല്‍ |
171 | സത്യമറിഞ്ഞിട്ടിരുവരുമുടനെ |
172 | മാമ്മോദീസായും മുങ്ങി |
173 | അവരോടൊരുമിച്ചീരായിരജന- |
174 | മുടനെ മാര്‍ഗ്ഗം കൈക്കൊണ്ടു. |
175 | അവരുടെയാരാധന സ്ലീവായും |
176 | ആലയവും താന്‍ സ്ഥാപിച്ചു. |
🎵🎵🎵 | |
177 | അഴകാലവിടെ രണ്ടര വര്‍ഷം |
178 | മാര്‍ഗ്ഗത്തെ താനറിയിച്ചു. |
179 | ഏഴായിര ജനമവിടത്തില് താന്‍ |
180 | മാമ്മോദീസായും മുക്കി. |
181 | ചന്ദ്രപുരിയുടെയരചന്മാരാം |
182 | പത്രോസ് പൗലോസെന്നിവരില് |
183 | സുന്ദരനാം പൗലോസെന്നിപ്പോള് |
184 | മേല്പ്പട്ടം തന് കല്പ്പിച്ചു. |
185 | ആയാളുടെ കീഴ്പാലകരാറു |
186 | വേദാചാര്യന്മാരേയും |
187 | ആയാളുടെ ആ വിശ്വാസികളുടെ |
188 | ഭരണത്തിനായ് കല്പിച്ചു. |
189 | അവരുടെ ആസ്തികള്‍ സകലത്തേയും |
190 | ഏല്‍പ്പിച്ചു അവര്‍ ശ്ലീഹായെ |
191 | അവരുടെ നടപടിയെല്ലാറ്റിനും |
192 | മര്യാദകള്‍ താന്‍ നിയമിച്ചു. |
🎵🎵🎵 | |
193 | മലയാളത്തിനു തിരികെ വരുവാന്‍ |
194 | താന്‍ കരയാത്ര ചെയ്യുമ്പോള്‍ |
195 | മാലാഖാമാരുടെ തുണയാലെ |
196 | മലയാറ്റൂര്‍ താന്‍ വന്നെത്തി. |
197 | ഇരുമാസങ്ങളവിടങ്ങളിലും |
198 | മാര്‍ഗ്ഗത്തെ താനറിയിച്ചു. |
199 | ഇരുനൂറ്റിരുപതു വിശ്വാസികളെ |
200 | താന്‍ മാമ്മോദീസാ മുക്കി. |
201 | അവിടെന്നുടനെ നടകൊണ്ടങ്ങനെ |
202 | പാലൂര് ഗ്രാമം ചെന്നെത്തി |
203 | അവിടന്നങ്ങനെ മാല്യാംകര വഴി |
204 | കോട്ടേക്കായല്‍ ചെന്നെത്തി |
205 | അവിടേന്നങ്ങനെ ഗോക്കമംഗലത്തും |
206 | കൊല്ലത്തും താന്‍ ചെന്നെത്തി |
207 | അവിടങ്ങളിലോരോ വര്‍ഷം |
208 | ഗ്രാമം തോറും താന്‍ പാര്‍ത്തു |
🎵🎵🎵 | |
209 | ദേവാലയമോടാചാര്യരെയും |
210 | നടപടിയെല്ലാം വിധിചെയ്തു |
211 | അവസാനത്തില്‍ മുറപോലവര്മേല് |
212 | റൂഹാവരവും താന്‍ നല്കി |
213 | വീണ്ടും നിരണത്താലയമതിലും |
214 | ഒരുവര്ഷത്തിട പാര്‍ക്കുമ്പോള്‍ |
215 | വേണ്ട വിധത്തിലവരുടെ സുകൃതം |
216 | കണ്ടതിനാല്‍ സന്തോഷിച്ചു. |
217 | അവസാനത്തില്‍ റൂഹാവരവും |
218 | ചെമ്മോര്‍ത്തുകളും താന്‍ നല്കി |
219 | അവരില്‍ തോമ്മായാചാര്യനുമായ് |
220 | ചായല്‍ മലയില്‍ ചെന്നെത്തി. |
221 | ആലയമോടവിടാചാര്യനേയും |
222 | നടപടിമര്യാദകളെല്ലാം |
223 | ചേലോടൊരു വര്ഷത്തിന്നിടകൊ- |
224 | ണ്ടവിടേയും താന്‍ സ്ഥാപിച്ചു. |
🎵🎵🎵 | |
225 | കടശിയില്‍ റൂഹാദ്ക്കുദ്ശായുടെ |
226 | വരവും അവരില്‍ താന്‍ നല്കി |
227 | കടശിയിലുള്ളൊരു യാത്ര വിവരവു- |
228 | മവരോടെ താന്‍ വെളിവാക്കി. |
229 | തന്നോടെപ്പോഴും പിരിയാത്തൊ- |
230 | രൊന്നാം ശിഷ്യന് കേപ്പായെ |
231 | തന്നുടെയങ്കി ധരിപ്പിച്ചിട്ട- |
232 | ങ്ങയളുടെ തലമേല്‍ കൈവച്ചു |
233 | തന്നുടെ വിശ്വാസികളുടെ ഭരണം |
234 | ആയാളെ താനേല്പിച്ചതിനാല് |
235 | തന്നെപ്പോലവര് കൈക്കൊള്‍വാനും |
236 | വിരവോടെ താന്‍ കല്പിച്ചു. |
237 | മറ്റുള്ളോരുടെ നാമത്തെക്കാള്‍ |
238 | മാര്‍ത്തോമ്മായുടെ നാമത്തെ |
239 | മുറ്റം സ്നേഹ വണക്കത്തോടെ |
240 | ആശിച്ചേറ്റൊരാചാര്യന് |
🎵🎵🎵 | |
241 | മാളിയേക്കല്‍ തോമ്മാ നാമത്തി- |
242 | ന്നെന്നാളത്തെ നിലനില്‍പ്പും |
243 | എള (ളു?) തായാളുടെ പിതൃ വഴിതോറും |
244 | പട്ടക്കാരുടെ പിന്തുടര്പ്പും |
245 | മറ്റും പലപല ചെമ്മോര്‍ത്തുകളും |
246 | അയാള്മേല് വരമായ് കല്പിച്ചു. |
247 | ചെറ്റും അറിവില്‍ കുറയാതുള്ളൊരു |
248 | റമ്പാന്മാരുടെ സ്ഥാനമതും |
249 | മാര്‍ത്തോമ്മാ കേരള രാജ്യത്തില്‍ |
250 | എവന്ഗേലിയോനറിയിച്ചെ- |
251 | ന്നൊര്ത്തറിവിന്നായ പുസ്തകവും |
252 | ആ തോമ്മായെ ഏല്‍പ്പിച്ചു. |
253 | യാത്ര പറഞ്ഞു പിരിഞ്ഞൊരു സമയം |
254 | ഗാത്രമശേഷം നാഡിതളര്ന്നു |
255 | നേത്രാംബുക്ഷാളന രോദനവും |
256 | മിത്ര ജനങ്ങള്ക്കത്രയുമുണ്ടായ് |
🎵🎵🎵 | |
257 | മലവഴി യാത്രമുവ്വരുമായി |
258 | ഏഴര നാഴിക പോയിട്ടു |
259 | മാലാഖാമാരുടെ തുണയാലെ |
260 | പാണ്ടിവഴിക്കായ് താന്‍ വാങ്ങി. |
261 | അറുപത്തൊന്പതുമേടം രാശിയി- |
262 | ലെന്നുടെ താതന് മാര്‍ത്തോമ്മാ |
263 | അറിവില്‍ കുറവാം രാജ്യങ്ങള്ക്കായ് |
264 | വാങ്ങുംവരെയും താന്‍ ചെയ്ത |
265 | അരുമകളേറും പുതുമകളെത്ര |
266 | പെരുമയിലുള്ളവയാകുന്നു! |
267 | അരുതവയെല്ലാം വിവരത്തോടെ |
268 | ഇവിടെ പറവാനൊരുവിധവും |
269 | അത്ഭുത രക്തമണിഞ്ഞൊരു കയ്യുടെ |
270 | സ്ലീവായടയാളത്താലെ |
271 | ഉത്ഭുവമാം പ്രത്യക്ഷത്തുകകള് |
272 | എളുതായിവിടെ പാടുന്നു. |
🎵🎵🎵 | |
273 | ഇരുപത്തൊന്പതു മൃത്യുഭവിച്ച |
274 | നരരെ താന്‍ ജീവിപ്പിച്ചു. |
275 | ഇരുനൂറ്ററുപതു മര്ത്യന്മാരുടെ |
276 | സാത്താനെ താനോടിച്ചു. |
277 | ഇരുനൂറ്റിമുപ്പതു കുഷ്ഠക്കാരുടെ |
278 | ദേഹത്തെ താന്‍ സുഖമാക്കി. |
279 | ഇരുനൂറ്റമ്പതു കുരുടന്മാരുടെ |
280 | കണ്കാഴ്ച്ചകളെ താന്‍ നല്കി |
281 | ഇരുനൂറ്റിരുപതു ശോഷിച്ചവരുടെ |
282 | കൈകാലുകളെ കൂറതീര്ത്തു. |
283 | ഇരുപതു നരരുടെ ജിഹ്വവശക്കേ- |
284 | ടരുമ വിധത്തില്‍ താന്‍ തീര്‍ത്തു. |
285 | അരുതെന്നെല്ലാ വൈദ്യന്മാരു- |
286 | മുപേക്ഷിച്ചുള്ളൊരു രോഗികളെ |
287 | ഇരുനൂറ്റെമ്പതു പേരൊളും താ- |
288 | നുടനെ സ്വസ്ഥതക്കാരാക്കി. |
🎵🎵🎵 | |
289 | കാവ്യജനത്തിനന്ധത നീക്കി |
290 | സത്യഗുണം കൈക്കൊള്‍വാനായ് |
291 | ദൈവവശത്താലാകും നന്മക- |
292 | ളിത്രയുമധികം താന്‍ ചെയ്തു |
293 | നരജാതി സ്വഭാവത്തിനുമേലായ് |
294 | തന്നില്‍ വിളങ്ങിന സുകൃതത്താല് |
295 | നരരാത്മങ്ങള് പതിനേഴായിരത്തി |
296 | നാനൂറ്റെമ്പതു താന്‍ നേടി |
297 | ആറായിരമൊടെണ്ണൂറ്റമ്പതു |
298 | ബ്രാഹ്മണ ജാതികളവരില് |
299 | ഇവരില്‍ കുറവാമീരായിരമൊ- |
300 | ടഞ്ഞൂറു നവദശ ക്ഷത്രിയരും |
301 | അപ്പോള്‍ വൈശ്യര്‍ മൂവായിരമൊ- |
302 | ടെഴുന്നൂറ്റെമ്പതു ആളുകളും |
303 | ഇപ്പോള്‍ നാലായിരമൊടിരുനൂ- |
304 | റ്റെമ്പതു ശൂദ്ര ജാതികളും |
🎵🎵🎵 | |
305 | ഈ വിധമുള്ളാരു മേല്‍ജാതികളെ |
306 | മാര്‍ഗ്ഗത്തില്‍ താന്‍ കൈകൊണ്ടു. |
307 | അവരില്‍ ഇരുപെരുമാളന്മാരെ |
308 | മെത്രാന്മാരായ് സ്ഥാപിച്ചു. |
309 | ഗ്രാമത്തല ഏഴു മന്നവര്മാരെ |
310 | ഗുരുപ്പട്ടത്തില് കല്പിച്ചു. |
311 | ക്ഷേമത്തിന്നായവരില് നാലുപേരെ |
312 | റമ്പാന്മാരായ് നിയമിച്ചു. |
313 | ഇരുപത്തൊന്നു പ്രഭുക്കന്മാര്ക്കായ് |
314 | പൊതുമുതല്‍ പരിപാലന നല്കി |
315 | ഒരുമിച്ചവരുടെ ഗുണപൂര്ത്തിക്കായ് |
316 | മറ്റും നടപടി കല്പിച്ചു. |
317 | താന്‍ കല്പിച്ചൊരു നടപടിമുറകളി- |
318 | ലേതും തെറ്റുകള്‍ കൂടാതെ |
319 | താന്‍ കല്പിച്ച ഭരണക്കാരതു |
320 | വെണ്മപെടുത്തി നടത്തുമ്പോള്‍ |
🎵🎵🎵 | |
321 | പലപല രാജ്യങ്ങളിലും തന്നുടെ |
322 | അരുള്‍ മാര്ഗ്ഗത്തിന്നറിയിപ്പാല് |
323 | പല ജാതികളെ മിശിഹാ പക്കല്‍ |
324 | ചേര്‍ത്തൊരു ശ്ലീഹാ മാര്‍ത്തോമ്മാ |
325 | എഴുപത്തു രണ്ടാം കര്‍ക്കടകത്തില്‍ |
326 | മൂന്നാം ദിവസം പുലര്‍കാലെ |
327 | വഴിയാത്രകനായ താന്‍ ചേരുന്നിതു |
328 | മൈലാപ്പൂരില്‍ ചിന്നമലക്കു |
329 | കാളിക്കാവില്‍ പൂജയ്ക്കായ് ചെ- |
330 | ന്നെമ്പ്രാന്മാരും എതിര്‍പെട്ടു |
331 | മൂളിക്കൊണ്ടവര്‍ വൈരം തീര്‍പ്പാന്‍ |
332 | തന്നെ വളഞ്ഞിവ ചൊല്ലുന്നു |
333 | കാവില്‍ വണങ്ങാത്താളുകളാരും |
334 | ഇന്നീ വഴിയേ പൊയ്ക്കൂടാ |
335 | കാവില്‍ വണങ്ങുകയെങ്കില് നിനക്കും |
336 | ഭക്ഷണമെല്ലാം തന്നീടാം. |
🎵🎵🎵 | |
337 | ഉണക്കലരി ഭോജനമാശിച്ചിട്ടീ- |
338 | സാത്താനെ ഞാന്‍ വണങ്ങുകയോ? |
339 | വണക്കം ചെയ്താല്‍ കാവിന്നഴിയും |
340 | തീയാലെന്നായ് മാര്‍ത്തോമ്മാ |
341 | നിന്ദ നിറഞ്ഞൊരു വചനത്തിന് നേര് |
342 | കാണണമെന്നായെമ്പ്രാന്മാര് |
343 | വന്ദന വലിയൊരു കാളിക്കാവില്‍ |
344 | റൂശ്മാ ചെയ്തിതു മാര്‍ത്തോമ്മാ |
345 | പേനായെപ്പോല് കാളിയുമോടി |
346 | കാവും വെന്തിതു തീയാലെ |
347 | പേനായ്ക്കള്പോല് മദവെറിയോടെ |
348 | എംബ്രാന്മാരായവരെല്ലാം |
349 | പല നിഷ്ഠൂരതയോരോന്നെല്ലാം |
350 | മാര്ത്തോമ്മായോടവര് ചെയ്തു |
351 | വലിയൊരു ശൂലമെടുത്തൊരു ക്രൂരന് |
352 | ബലമായ് നെഞ്ചില്‍ ശ്ലീഹായെ |
353 | കുത്തികൊണ്ടവരോടിയൊളിച്ചു |
354 | എന്ബ്രന്മാരായവരെല്ലാം. |
355 | മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍ |
356 | കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു. |
🎵🎵🎵 | |
357 | മാലാഖാമാരിവയെല്ലാമറി- |
358 | യിച്ചു പൗലോസ് മെത്രാനെ |
359 | പൗലോസ് മെത്രാനും പെരുമാളും |
360 | അവരുടെ പരിചാരകരെല്ലാം |
361 | ഓടി ചെന്നവര്‍ കാളിക്കാവി- |
362 | ന്നരികേയുള്ളൊരു പാറക്കല്‍ |
363 | വാടാമുറിവില് കൊണ്ടൊരു ശൂലം |
364 | ഝടുതിയിലൂരി മാര്‍ പൗലോസ് |
365 | ആറുതലിന്നായ് തേരതിലേറ്റി- |
366 | പ്പോരുവതിന്നായ് തുനിയുമ്പോള്‍ |
367 | ആറുതല്‍ വേണ്ടാ ഭാഗ്യമടുത്തു |
368 | എന്നായുടനെ മാര്‍ത്തോമ്മാ |
369 | വെളിവാല്‍ ചൂഴും പീഢിതനായി |
370 | തന്നെ കണ്ടൊരു കൂട്ടങ്ങള്‍ |
371 | തെളിവാന് തക്ക വിധത്തിന്നാദര- |
372 | വെല്ലാമരുളി മാര്‍ത്തോമ്മാ |
🎵🎵🎵 | |
373 | മൂന്നര നാഴിക പകലാം വരെയും |
374 | പലവക വേണ്ടും വിധമെല്ലാം |
375 | മന്നവരോട് കല്പിച്ചയ്യോ |
376 | കാലം ചെയ്തിതു മാര്‍ത്തോമ്മ |
377 | വെള്ളപ്രാവിനു തുല്യമൊരാത്മം |
378 | പരമാനന്ദ മഹത്വമതായ് |
379 | വെള്ളയണിഞ്ഞൊരരൂപികളോടെ |
380 | ആകാശത്തില്‍ കയറുന്നു |
381 | നലമൊടു പലവക കിന്നരമഴകാല്‍ |
382 | നന്തുണിയും കുഴല്‍ വീണകളും |
383 | പലമൊഴിയൊത്തൊരു സ്തുതി ചെയ്തുടനെ |
384 | പെരുമാളന്മാര് ദേഹത്തെ |
385 | ബഹുമതിയവരുടെ വശമായതുപോല് |
386 | ചെയ്തും കൊണ്ടവര്‍ പോയിട്ടു |
387 | മഹിമാപെരുത്തൊരു തന് ദേഹത്തെ |
388 | പള്ളിയകത്തവര് സ്ഥാപിച്ചു |
🎵🎵🎵 | |
389 | വാഴുകള്‍ നേടുവതിന്നവരെല്ലാം |
390 | ആരാധനയായ് പ്രാര്‍ത്ഥിച്ചു |
391 | ഉഷര്കാലത്തവര് ക്ലേശത്തോടെ |
392 | എല്ലാ ജനവും പിന്‍വാങ്ങി |
393 | മരണവിശേഷം മാലാഖായറി- |
394 | യിച്ചു കേപ്പ മെത്രാനെ |
395 | കരവഴി യാത്ര ധൃതഗതിയാലെ |
396 | മൈലാപ്പൂരിനു നിയമിച്ചു. |
397 | മാലൊടു താന്‍ മാളിയക്ക, കടപ്പൂര് |
398 | ഇരുറമ്പാന്മാരുമായി |
399 | ചേലൊടു കര്ക്കടമിരുപത്തൊന്നില് |
400 | ഇവരും ദേവാലയമതിലായ് |
401 | ഇരുമേല്പട്ടക്കാരും അവരുടെ |
402 | പട്ടക്കാരും കൂട്ടവുമായ് |
403 | ഒരുമിച്ചോരോ ജപധ്യാനാദികള്‍ |
404 | ഓരോ വിധമാം പൂജകളും |
🎵🎵🎵 | |
405 | ഒരു പത്തു ദിവസം വരെയും നിഷ്ഠകള്‍ |
406 | മുറിയാതായോര് ചെയ്യുമ്പോള്‍ |
407 | പെരിയോരു പ്രത്യക്ഷം താനപ്പോള്‍ |
408 | അവരില്‍ ചെയ്തിതു മാര്‍ത്തോമ്മാ |
409 | സ്വര്‍ണ്ണമയം പോലുള്ളൊരു വെളിവുകള്‍ |
410 | ഇവര്‍ മേലെല്ലാം വീശുന്നു |
411 | മണ്ണില്‍ പറവാന്‍ വശമല്ലാത്തൊരു |
412 | വിണ്ണാലയമവര് കാണുന്നു |
413 | ചേലൊടുമുന് താന്‍ കണ്ടതിതെന്നു |
414 | പൗലോസു മെത്രാന് പറയുന്നു. |
415 | നലമൊടു പലവിധ സംഗീതങ്ങള്‍ |
416 | എല്ലാ ജനവും കേള്‍ക്കുന്നു. |
417 | അതിനുടെ മഹിമകള്‍ വര്ണ്ണിപ്പാനീ |
418 | മാനുഷര്‍ പോരാതാകുന്നു |
419 | അതിലങ്ങൊരു സിംഹാസനമതിലായ് |
420 | മാര്‍ത്തോമ്മാ താന്‍ വാഴുന്നു. |
🎵🎵🎵 | |
421 | അമ്പൊടു പലവക ഗുണദോഷങ്ങള്‍ |
422 | ഇവരോടു താനരുളുന്നു |
423 | വമ്പായ പലവക ചെമ്മോര്‍ത്തുകളും |
424 | എന്നാളിനുമായ് നല്കുന്നു. |
425 | എന്നുടെ മരണം ഓര്‍ക്കും മക്കള്‍- |
426 | ക്കെന്നാല്‍ നന്മകളുണ്ടാകും |
427 | എന്നുടെ കവറില്‍ വന്ദനം ചെയ്വോ- |
428 | ര്‍ക്കെല്ലാം നന്മകള് ഞാന്‍ ചെയ്യും. |
429 | ഇവകളെയെല്ലാമരുളിയ ശേഷം |
430 | കാഴ്ച്ചകള്‍ മാറി തെളിവോടെ. |
431 | അവരവരോടരുളിച്ചെയ്തതുപോല് |
432 | എല്ലാ ജനവും പിന്‍വാങ്ങി. |
433 | വമ്പോടു തോമ്മാ ഹെന്ദൊമതൊക്കയില് |
434 | മാര്‍ഗ്ഗം നല്കിയ വൃത്താന്തം |
435 | അമ്പാല് മാളിയേക്കല്‍ രണ്ടാം തോമ്മാ |
436 | റമ്പാന് ചെയ്തൊരു ചരിതമതില് |
🎵🎵🎵 | |
437 | വിരിവുകള്‍ മാറ്റീട്ടെളുതായീ വിധ- |
438 | മെളിയവരറിവാന് പാടിയൊരു |
439 | വിരുതുകള്‍ കുറയും നാല്പത്തെട്ടാം |
440 | അയാളുടെ പിതൃവാം തോമ്മാമേല് |
441 | ശക്തി നിറഞ്ഞോന് തോമ്മാശ്ലീഹാ |
442 | നന്മകള് ചെയ്വാനീ ചരിതം |
443 | ഭക്തിയോടങ്ങേ പാദത്തുങ്കല്‍ |
444 | വച്ചിതു കാഴ്ച്ചയതിന്നറിവ് |
445 | ഒരായിരമൊടറുനൂറ്റൊന്നാം |
446 | കര്‍ക്കടകം മൂന്നാം ദിവസം |
447 | ആരാധനയോടിവയെല്ലാരും |
448 | അറിവാന്‍ ദൈവം കൃപചെയ്ക. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam Song Lyrics of Ramban Pattu (Thoma Parvam) | സാക്ഷാല്‍ ദൈവം മൂവ്വോരുവന് താന്‍ Ramban Pattu (Thoma Parvam) Lyrics | Ramban Pattu (Thoma Parvam) Song Lyrics | Ramban Pattu (Thoma Parvam) Karaoke | Ramban Pattu (Thoma Parvam) Track | Ramban Pattu (Thoma Parvam) Malayalam Lyrics | Ramban Pattu (Thoma Parvam) Manglish Lyrics | Ramban Pattu (Thoma Parvam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ramban Pattu (Thoma Parvam) Christian Devotional Song Lyrics | Ramban Pattu (Thoma Parvam) Christian Devotional | Ramban Pattu (Thoma Parvam) Christian Song Lyrics | Ramban Pattu (Thoma Parvam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maarthommaayude Sukruthathaal
Sookshmamathaayee Charitham Paaduva-
Thinnadiyanu Thunayarulename.
Marthyaavathaaram Cheythoru Njangade
Rakshakanaamekan Mishihaa
Maarthommaayaal Thanna Gunangal
Innum Puthuthaayarulaname.
Dhaivagunangalkkammayithennaay
Maarthommaa Kaattiya Nadhan
Thannude Maathaavaakiya Mariyam
Ennil Krupa Cheytharulaname.
Dhaivakumaaran Thannude Maarggam
Keralamaayathil Vanna Vidham
Dhaivathin Krupayaalathine Njan
Eluthaayivide Paadunnu
🎵🎵🎵
Arulmaarggathin Guruvaranaakina
Mama Naamakanaam Maarthommaa
Perumaal Chozhantaalaayullaa-
Raavaanodu Sahitham Koodi
Arabiyaayil Kappal Kayari
Maalyaankare Vannethiyitha
Arivin Paraven Mishihaakkaalam
Anpathu Dhanuvam Raashiyathil.
Athishayakruthiyaalashdadhineko
Ndavide Maarggam Sthaapichu.
Athinude Shesham Dhruthagathikondu
Udane Mailaappoorethi
Naalaramaasam Thaanavideyariyi-
Chathil Pincheenathethi.
Naalaramaasamavideyumariyi-
Changane Mailaappoor Vannu.
🎵🎵🎵
Ethaanum Chila Muthalukal Koode
Chozhapperumaalil Ninnu
Ethaanum Chila Panikalkkaayi
Veendum Maarthommaa Vaangi.
Eliya Janangadeyaadharavinnaay
Aamuthalellaam Chilavaakki
Eliya Janathin Dhaathaavaayi-
Ttariyichu Thaan Maarggathe
Oru Maasathinnidayil Thirike
Kerala Naattil Thaan Varuvaan
Thiruvanchikkulatharachan Marumaka-
Naadheshathil Chennethi
Thrukkaal Muthiyapeksha Kazhichu
Kappalil Yaathra Avar Cheythu
Tharkkam Koodaathambathonnaam
Dhanuvil Maalyaankare Vannu.
🎵🎵🎵
Raajakudumbathode Kaavyar
Moovaayiramavishwaasikalum
Raajyathinkal Vannu Vasikkum
Naalpathu Yoodha Ganangalumaay
Onnara Varshangalkkullidayil
Maammodheesaa Kaikkondu.
Vandhanangalkkaay Sthaapichivide
Sleevaayode Aalayavum
Vedhagurukkalumaachaaryarkalu-
Maavaanaayoru Nanmakalum
Vedharahasyathinnarivukalum
Parasammathamaay Thaan Nalki
Arachaalunnoru Mannavanaakum
Anthrayosennaalude
Marumakanaakum Keppaayikku
Kalpichu Thaan Guruppattam
🎵🎵🎵
Kallaam Keppaayekkoottaakki
Dhakshinadheshe Thaan Poyi.
Kollam Graamamathiloru Varsham
Ariyichu Thaan Maarggathe
Oraayiramodunaanoor Pere
Maammodheesaayum Mukki
Aaraadhanakalkkaayoru Sleevaa
Sthaapichu Thaanavidathil
Kizhakkuvadakkaay Nadakondangane
Thrukpaaleshvarathethi
Azhakaalavideyumoruvarshathida
Ariyichu Thaan Maarggathe
Oraayiramodirunoor Pere
Maammodheesaayum Mukki
Aaraadhanakalkkaayoru Sleevaa
Sthaapichu Thaanavidekkum
🎵🎵🎵
Kizhakkan Vazhiyaayavidunnudane
Malanagaram Chaayalkkethi
Pizhayaathavideyumoruvarshathida
Ariyichu Thaan Maarggathe
Oraayiramodorunoor Pere
Maammodheesaayum Mukki
Aaraadhanamurayode Sleevaa
Sthaapichu Thaanavidekkum
Thirike Thaanavidekku Varuvaan
Thrukpaaleshvara Mooppanmaar
Iruvarudeyum Muttippaale
Avarode Thaan Yaathrayumaay
Shudhathayodivar Vandhikkunna
Sleevaaye Aa Graamakkaar
Ashudhatha Cheythavar Nindhichathinaal
Shaapam Cheythithu Graamathe
🎵🎵🎵
Irumaasangalkkidakondavide
Karmmaadhikale Cheyvaanaay
Arulvedharivukal Sakalatheyum
Parasammathamaay Nalki Thaan
Irumannavaril Thommaaye Thaan
Guruppattathil Sthaapichu
Irunoor Perkkavidathil Veendum
Maammodheesaayum Cheythu
Avidathil Munsthaapichulloru
Sleevaaye Pizhuthudane Thaan
Avidathinnethir Thekke Bhaagam
Niranathil Sthaapippaanaay
Aachaaryan Thommaayennaalkkum
Shemaonum Thaanelppichu
Aachaarathinoraalayamavide
Kalpichudane Thaan Vaangi
🎵🎵🎵
Vadamekkaay Nadakondu Gokka
Mangalagraame Thaan Chennu
Pizhayaathavideyumoruvarshathida
Ariyichu Thaan Maarggathe
Oraayiramodarunoor Pere
Maammodheesaayum Mukki.
Aaraadhanamaryaadhakalode
Sthaapichavide Sleevaayum
Avidunnudane Nadakondangane
Kottakkaayal Chennethi
Avidayumathupoloru Varshathida
Maarggatheyumariyichappol
Oraayiramodezhunoottezhupathu
Pere Maammodheesaa Mukki
Aaraadhana / Sleevaayodu Murakal
Kalpichu Thaanavidekkum
🎵🎵🎵
Thekkan Vazhiyaay Yaathrapoyi
Maalyaamkarayil Chennethi
Thakkavidhampolokkayumavide
Kandathinaal Santhoshichu.
Aramaasathe Paarppinushesham
Utharabhaage Nadakondu
Aramaasatheyidakondangane
Paaloor Graamam Chennethi
Oru Varshathidayavidangalilum
Maarggatheyariyichappol
Oraayiramodambathupere
Maammodheesaa Mukkiyashesham
Vandhananishtakalellaatteyum
Aayavarokke Cheyvaanaay
Sundhara Bhaashayiloru Sleevaayum
Sthaapichu Thaanavidathil
🎵🎵🎵
Ambathonpathu Kanniyudanthyam
Chozhantaalum Vannethi
Imbathodavarode Thaanum
Mailaappoorkkaay Nadakondu
Kovilakathin Paniyude Kaaryam
Chozhapperumaal Chodhichu
Kovilakappani Kaanaanjathinaal
Thanne Vilangil Paarppichu
Kopaadhikya Vashakkedaale
Maranam Praapichon Thambi
Kopamadakkithelivaan Thakko-
Raalayamavanavide Kandu.
Uyir Praapichudanathinude Vismaya-
Magrajanodariyikkunnu.
Nayanavidhamathineyavanaakkaan
Valareyapekshakal Cheyyunnu.
🎵🎵🎵
Mannavariruvarumavarude Parichaa-
Rakarellaavarumorumich
Unnathamaayoru Khoshathode
Paaraavinkal Chellunnu.
Maarthommaaye Thangade Theril
Kettikkondavar Pokunnu.
Theerthukoduppaanavarude Pizhamel
Poruthikal Valareyirakkunnu.
Sathyamarivathi Naashichittavar
Oro Vidhamaam Chodhyathaal
Sathyamarinjiddiruvarumudane
Maammodheesaayum Mungi
Avarodorumicheeraayirajana-
Mudane Maarggam Kaikkondu.
Avarudeyaaraadhana Sleevaayum
Aalayavum Thaan Sthaapichu.
🎵🎵🎵
Azhakaalavide Randara Varsham
Maarggathe Thaanariyichu.
Ezhaayira Janamavidathil Thaan
Maammodheesaayum Mukki.
Chandhrapuriyudeyarachanmaaraam
Pathros Paulosennivaril
Sundharanaam Paulosennippol
Melppattam Than Kalppichu.
Aayaalude Keezhpaalakaraaru
Vedhaachaaryanmaareyum
Aayaalude Aa Vishwaasikalude
Bharanathinaay Kalpichu.
Avarude Aasthikal Sakalatheyum
Elppichu Avar Shleehaaye
Avarude Nadapadiyellaattinum
Maryaadhakal Thaan Niyamichu.
🎵🎵🎵
Malayaalathinu Thirike Varuvaan
Thaan Karayaathra Cheyyumbol
Maalaakaamaarude Thunayaale
Malayaattoor Thaan Vannethi.
Irumaasangalavidangalilum
Maarggathe Thaanariyichu.
Irunoottirupathavishwaasikale
Thaan Maammodheesaa Mukki.
Avidennudane Nadakondangane
Paaloor Graamam Chennethi
Avidannangane Maalyaamkara Vazhi
Kottekkaayal Chennethi
Avidennangane Gokkamangalathum
Kollathum Thaan Chennethi
Avidangaliloro Varsham
Graamam Thorum Thaan Paarthu
🎵🎵🎵
Dhevaalayamodaachaaryareyum
Nadapadiyellaam Vidhicheythu
Avasaanathil Murapolavarmel
Roohaavaravum Thaan Nalki
Veendum Niranathaalayamathilum
Oruvarshathida Paarkkumbol
Venda Vidhathilavarude Sukrutham
Kandathinaal Santhoshichu.
Avasaanathil Roohaavaravum
Chemmorthukalum Thaan Nalki
Avaril Thommaayaachaaryanumaay
Chaayal Malayil Chennethi.
Aalayamodavidaachaaryaneyum
Nadapadimaryaadhakalellaam
Chelodoru Varshathinnidako-
Ndavideyum Thaan Sthaapichu.
🎵🎵🎵
Kadashiyil Roohaadhkkudhshaayude
Varavum Avaril Thaan Nalki
Kadashiyilulloru Yaathra Vivaravu-
Mavarode Thaan Velivaakki.
Thannodeppozhum Piriyaatho-
Ronnaam Shishyan Keppaaye
Thannudeyanki Dharippichitta-
Ngayalude Thalamel Kaivachu
Thannude Vishwaasikalude Bharanam
Aayaale Thaanelpichathinaal
Thanneppolavar Kaikkolvaanum
Viravode Thaan Kalpichu.
Mattullorude Naamathekkaal
Maarthommaayude Naamathe
Muttam Sneha Vanakkathode
Aashicherroraachaaryan
🎵🎵🎵
Maaliyekkal Thommaa Naamathi-
Nnennaalathe Nilanilppum
Ela (Lu?) Thaayaalude Pithru Vazhithorum
Pattakkaarude Pinthudarppum
Mattum Palapala Chemmorthukalum
Ayaalmel Varamaay Kalpichu.
Chettum Arivil Kurayaathulloru
Rambaanmaarude Sthaanamathum
Maarthommaa Kerala Raajyathil
Evangeliyonariyiche-
Nnortharivinnaaya Pusthakavum
Aa Thommaaye Elppichu.
Yaathra Paranju Pirinjoru Samayam
Gaathramashesham Naadithalarnnu
Nethraambukshaalana Rodhanavum
Mithra Janangalkkathrayumundaay
🎵🎵🎵
Malavazhi Yaathramuvvarumaayi
Ezhara Naazhika Poyittu
Maalaakaamaarude Thunayaale
Paandivazhikkaay Thaan Vaangi.
Arupathonpathumedam Raashiyi-
Lennude Thaathan Maarthommaa
Arivil Kuravaam Raajyangalkkaay
Vaangumvareyum Thaan Cheytha
Arumakalerum Puthumakalethra
Perumayilullavayaakunnu!
Aruthavayellaam Vivarathode
Ivide Paravaanoruvidhavum
Albhutha Rakthamaninjoru Kayyude
Sleevaayadayaalathaale
Ulbhuvamaam Prathyakshathukakal
Eluthaayivide Paadunnu.
🎵🎵🎵
Irupathonpathu Mruthyubhavicha
Narare Thaan Jeevippichu.
Irunoottarupathu Marthyanmaarude
Saathaane Thaanodichu.
Irunoottimuppathu Kushdakkaarude
Dhehathe Thaan Sukhamaakki.
Irunoottambathu Kurudanmaarude
Kankaazhchakale Thaan Nalki
Irunoottirupathu Shoshichavarude
Kaikaalukale Kooratheerthu.
Irupathu Nararude Jihvavashakke-
Daruma Vidhathil Thaan Theerthu.
Aruthennellaa Vaidhyanmaaru-
Mupekshichulloru Rogikale
Irunoottembathu Perolum Thaa-
Nudane Swasthathakkaaraakki.
🎵🎵🎵
Kaavyajanathinandhatha Neekki
Sathyagunam Kaikkolvaanaay
Dhaivavashathaalaakum Nanmaka-
Lithrayumadhikam Thaan Cheythu
Narajaathi Swabhaavathinumelaay
Thannil Vilangina Sukruthathaal
Nararaathmangal Pathinezhaayirathi
Naanoottembathu Thaan Nedi
Aaraayiramodennoottambathu
Braahmana Jaathikalavaril
Ivaril Kuravaameeraayiramo-
Danjooru Navadhasha Kshathriyarum
Appol Vaishyar Moovaayiramo-
Dezhunnoottembathu Aalukalum
Ippol Naalaayiramodirunoo-
Ttembathu Shoodhra Jaathikalum
🎵🎵🎵
Ee Vidhamullaaru Meljaathikale
Maarggathil Thaan Kaikondu.
Avaril Iruperumaalanmaare
Methraanmaaraay Sthaapichu.
Graamathala Ezhu Mannavarmaare
Guruppattathil Kalpichu.
Kshemathinnaayavaril Naalupere
Rambaanmaaraay Niyamichu.
Irupathonnu Prabhukkanmaarkkaay
Pothumuthal Paripaalana Nalki
Orumichavarude Gunapoorthikkaay
Mattum Nadapadi Kalpichu.
Thaan Kalpichoru Nadapadimurakali-
Lethum Thettukal Koodaathe
Thaan Kalpicha Bharanakkaarathu
Venmapeduthi Nadathumbol
🎵🎵🎵
Palapala Raajyangalilum Thannude
Arul Maarggathinnariyippaal
Pala Jaathikale Mishihaa Pakkal
Cherthoru Shleehaa Maarthommaa
Ezhupathu Randaam Karkkadakathil
Moonnaam Dhivasam Pularkaale
Vazhiyaathrakanaaya Thaan Cherunnithu
Mailaappooril Chinnamalakku
Kaalikkaavil Poojaikkaay Che-
Nnembraanmaarum Ethirpettu
Moolikkondavar Vairam Theerppaan
Thanne Valanjiva Chollunnu
Kaavil Vanangaathaalukalaarum
Innee Vazhiye Poykkoodaa
Kaavil Vanangukayenkil Ninakkum
Bhakshanamellaam Thanneedaam.
🎵🎵🎵
Unakkalari Bhojanamaashichiddee-
Saathaane Njan Vanangukayo?
Vanakkam Cheythaal Kaavinnazhiyum
Theeyaalennaay Maarthommaa
Nindha Niranjoru Vachanathin Ner
Kaananamennaayembraanmaar
Vandhana Valiyoru Kaalikkaavil
Rooshmaa Cheythithu Maarthommaa
Penaayeppol Kaaliyumodi
Kaavum Venthithu Theeyaale
Penaaikkalpol Madhaveriyode
Eambraanmaaraayavarellaam
Pala Nishdoorathayoronnellaam
Maarthommaayodavar Cheythu
Valiyoru Shoolameduthoru Krooran
Balamaay Nenchil Shleehaaye
Kuthikondavarodiyolichu
Enbranmaaraayavarellaam.
Maarthommaa Kadalorakkaattil
Kallil Veenu Praarthichu.
🎵🎵🎵
Maalaakaamaarivayellaamari-
Yichu Paulos Methraane
Paulos Methraanum Perumaalum
Avarude Parichaarakarellaam
Odi Chennavar Kaalikkaavi-
Nnarikeyulloru Paarakkal
Vaadaamurivil Kondoru Shoolam
Jhaduthiyiloori Maar Paulos
Aaruthalinnaay Therathiletti-
Pporuvathinnaay Thuniyumbol
Aaruthal Vendaa Bhaagyamaduthu
Ennaayudane Maarthommaa
Velivaal Choozhum Peedithanaayi
Thanne Kandoru Koottangal
Thelivaan Thakka Vidhathinnaadhara-
Vellaamaruli Maarthommaa
🎵🎵🎵
Moonnara Naazhika Pakalaam Vareyum
Palavaka Vendum Vidhamellaam
Mannavarod Kalpichayyo
Kaalam Cheythithu Maarthomma
Vellapraavinu Thulyamoraathmam
Paramaanandha Mahathvamathaay
Vellayaninjoraroopikalode
Aakaashathil Kayarunnu
Nalamodu Palavaka Kinnaramazhakaal
Nanthuniyum Kuzhal Veenakalum
Palamozhiyothoru Sthuthi Cheythudane
Perumaalanmaar Dhehathe
Bahumathiyavarude Vashamaayathupol
Cheythum Kondavar Poyittu
Mahimaaperuthoru Than Dhehathe
Palliyakathavar Sthaapichu
🎵🎵🎵
Vaazhukal Neduvathinnavarellaam
Aaraadhanayaay Praarthichu
Usharkaalathavar Kleshathode
Ellaa Janavum Pinvaangi
Maranavishesham Maalaakaayari-
Yichu Keppa Methraane
Karavazhi Yaathra Dhruthagathiyaale
Mailaappoorinu Niyamichu.
Maalodu Thaan Maaliyakka, Kadappoor
Irurambaanmaarumaayi
Chelodu Karkkadamirupathonnil
Ivarum Dhevaalayamathilaay
Irumelpattakkaarum Avarude
Pattakkaarum Koottavumaay
Orumichoro Japadhyaanaadhikal
Oro Vidhamaam Poojakalum
🎵🎵🎵
Oru Pathu Dhivasam Vareyum Nishtakal
Muriyaathaayor Cheyyumbol
Periyoru Prathyaksham Thaanappol
Avaril Cheythithu Maarthommaa
Swarnnamayam Polulloru Velivukal
Ivar Melellaam Veeshunnu
Mannil Paravaan Vashamallaathoru
Vinnaalayamavar Kaanunnu
Chelodumun Thaan Kandathithennu
Paulosu Methraan Parayunnu.
Nalamodu Palavidha Sangeethangal
Ellaa Janavum Kelkkunnu.
Athinude Mahimakal Varnnippaanee
Maanushar Poraathaakunnu
Athilangoru Simhaasanamathilaay
Maarthommaa Thaan Vaazhunnu.
🎵🎵🎵
Ambodu Palavaka Gunadhoshangal
Ivarodu Thaanarulunnu
Vambaaya Palavaka Chemmorthukalum
Ennaalinumaay Nalkunnu.
Ennude Maranam Orkkum Makkal-
Kkennaal Nanmakalundaakum
Ennude Kavaril Vandhanam Cheyvo-
Rkkellaam Nanmakal Njan Cheyyum.
Ivakaleyellaamaruliya Shesham
Kaazhchakal Maari Thelivode.
Avaravarodarulicheythathupol
Ellaa Janavum Pinvaangi.
Vambodu Thommaa Hendhomathokkayil
Maarggam Nalkiya Vruthaantham
Ambaal Maaliyekkal Randaam Thommaa
Rambaan Cheythoru Charithamathil
🎵🎵🎵
Virivukal Maatteetteluthaayee Vidha-
Meliyavararivaan Paadiyoru
Viruthukal Kurayum Naalpathettaam
Ayaalude Pithruvaam Thommaamel
Shakthi Niranjon Thommaashleehaa
Nanmakal Cheyvaanee Charitham
Bhakthiyodange Paadhathunkal
Vachithu Kaazhchayathinnariv
Oraayiramodarunoottonnaam
Karkkadakam Moonnaam Dhivasam
Aaraadhanayodivayellaarum
Arivaan Dhaivam Krupacheika.
Media
If you found this Lyric useful, sharing & commenting below would be Spectacular!
Skaria
June 27, 2024 at 10:58 AM
It…is…The.Royal..Way..Of.Followers..of Catholic.CHURCH