Malayalam Lyrics

| | |

A A A

My Notes
M വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്
F വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്
M വൻ ക്രൂശുമേന്തി നീ നടന്ന്
നിൻ അന്ത്യയാത്ര പിന്തുടരാൻ
F ഉൾത്താപമായ് നിൻ പീഢകളിൽ
പങ്കാളിയാവാൻ കൃപയേകൂ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

ഒന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു
F പീലാത്തോസ് നീതിപരൻ നിന്നെ
അന്യായമായി വിധി ചെയ്‌വു
M ഓർത്താലോ നമ്മുടെ സ്വാർത്ഥതകൾ
നിന്നെ വിധിച്ചതുമിതുപോലെ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശു ചുമക്കുന്നു
M ഭാരിച്ച ക്രൂശും തോളിലേന്തി
ക്ലേശം സഹിച്ചു നീ നടന്നു
F പാപങ്ങൾ ഏറ്റം ചെയ്‌ത ഞങ്ങൾ
തീർക്കുന്നു ക്രൂശും നിൻ ചുമലിൽ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

മൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
F വീഴുന്നു നാഥൻ ക്രൂശിൻ കീഴേ
പാദം തളർന്നു പാതയിതിൽ
M താഴുന്നിതാ ഈ പാപികൾക്കായ്
കേഴുന്നു ഞങ്ങൾ നിൻ കൃപക്കായ്
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

നാലാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ വഴിയില്‍ വച്ചു തന്റെ മാതാവിനെ കാണുന്നു
M ശോകാഗ്നി തന്നിൽ നീറി നീറി
കാണുന്നിതമ്മ തൻ സുതനെ
F ഉള്ളം പിളർന്നു വ്യാകുലത്താൽ
പിളരേണം നമ്മുടെ ഹൃത്തടവും
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

അഞ്ചാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ശിമയോന്‍ ഈശോയെ സഹായിക്കുന്നു
F ശീമോനും ക്രൂശിൻ ഭാരം താങ്ങി
പിഞ്ചെന്നു നീളെ ഭാഗ്യവാനായ്
M ക്ലേശങ്ങൾ കാൺകേ പിന്തിരിഞ്ഞു
പോകുന്നോരല്ലേ നാം ഇനിയും
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

ആറാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്‌ക്കുന്നു
M രക്താങ്കിതം ആ തൂമുഖത്തെ
ഭക്ത്യാ തുടച്ചു വേറോനിക്ക
F ദിവ്യാനനത്തിൻ മുദ്രയാലേ
സൗഭാഗ്യമാർന്നാ പുണ്യവതി
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

ഏഴാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
F ലോകൈക നാഥൻ വീണ്ടുമിതാ
ദേഹം തളർന്നു വീഴ്‌വുലകിൽ
M ഒന്നൊന്നായ് നാം ചെയ്‌ത ഘോര പാപം
ഒക്കേയ്‌ക്കും ചെയ്‌വൂ പരിഹാരം
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

എട്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
M ഓർശ്ലേമിൻ നാരി വൃന്ദമൊന്നായ്
കേഴുന്നിതാ സഹതാപമോടെ
F പാപങ്ങൾ ഓർത്തനുതാപമോടെ
കണ്ണീരൊഴുക്കാൻ കൃപയേകൂ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

ഒന്‍പതാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
F മൂന്നാമതും അതിധീനമായി
വീഴുന്നു വിണ്ഡല നാഥനിതാ
M നാളോടു നാളായ് ഞങ്ങൾ ചെയ്‌ത
പാപങ്ങളാൽ നീ വീണതല്ലോ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

പത്താം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ദിവ്യരക്ഷകന്റെ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
M നാഥന്റെ വസ്‌ത്രമുരിഞ്ഞു നീക്കി
ദാഹാർദ്രനേകി കൈപ്പുനീരും
F ഈശോയെ നീതി തൻ വെള്ളവസ്‌ത്രം
അൻപാർന്നു നൽകൂ ഈ സുതരിൽ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

പതിനൊന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
F ക്രൂശോടു ചേർത്ത് തറച്ചീടുന്നു
കൈകാൽകൾ കാരിരുമ്പാണികളാൽ
M നിന്നോടു ചേർന്ന് ക്രൂശിതരായ്
മേലിൽ നിനക്കായ് ജീവിച്ചിടാം
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

പന്ത്രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശിന്‍മേല്‍ തൂങ്ങിമരിക്കുന്നു
M ഭൂസ്വർഗ്ഗ നാഥൻ പാപികൾക്കായ്
പ്രാണൻ വെടിഞ്ഞു മരകുരിശിൽ
F നീ വൈരിയോടു പൊറുത്തതുപോൽ
ദ്രോഹം ക്ഷമിക്കാൻ മനസ്സേകൂ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

പതിമൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
F ഓമൽസുതന്റെ പൂമേനി
മടിയിൽ വഹിക്കുകയാണമ്മ
M നിൻ സൂനുവോടിവർ ചെയ്‌ത ദ്രോഹം
കനിവോലും അമ്മേ പൊറുത്തീടണേ
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

പതിന്നാലം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്നു
M നാഥന്റെ ദേഹം കല്ലറയിൽ
വിധിപോലെ തൻ പ്രിയർ സംസ്‌കരിച്ചു
F മൃത്യു വരിച്ചു വീണ്ടെടുത്തു
ഉത്ഥാനം ചെയ്‌തു ജീവനേകി
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

സമാപനഗാനം

F കരുണാമയി വ്യാകുല നാഥേ
കുരിശിൻ വഴി നിന്നോടു കൂടെ
M നീളെ ധ്യാനിച്ചു സഞ്ചരിച്ചീടും
ഞങ്ങൾക്കെന്നുമൊരാശ്രയം നീയേ
F നിത്യ പിതാവിൻ സൂനുവിങ്കൽ
ക്രൂശിനാൽ വീണ്ടുകൊണ്ടവരെ
M നിത്യായുസ്സിങ്കൽ ചേർത്തിടണേ
തൃപാഥേ വീണു കുമ്പിടുന്നു
A വരമേകണേ യേശു മഹേശാ
കുരിശിൻ വഴിയേ വരുവാനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varamekane Yeshu Mahesha | വരമേകണേ യേശു മഹേശാ കുരിശിൻ വഴിയിയെ വരുവാനായ് Varamekane Yeshu Mahesha Lyrics | Varamekane Yeshu Mahesha Song Lyrics | Varamekane Yeshu Mahesha Karaoke | Varamekane Yeshu Mahesha Track | Varamekane Yeshu Mahesha Malayalam Lyrics | Varamekane Yeshu Mahesha Manglish Lyrics | Varamekane Yeshu Mahesha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varamekane Yeshu Mahesha Christian Devotional Song Lyrics | Varamekane Yeshu Mahesha Christian Devotional | Varamekane Yeshu Mahesha Christian Song Lyrics | Varamekane Yeshu Mahesha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai
Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

Van Krooshumenthi Nee Nadann
Nin Anthyayaathra Pinthudaraan
Ulthaapamaay Nin Peedakalil
Pankaaliyaavaan Krupayekoo

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Peelaathos Neethiparan Ninne
Anyaayamaayi Vidhi Cheyvu
Orthaalo Nammude Swaarthathakal
Ninne Vidhichathumithupole

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Bhaaricha Krooshum Tholilenthi
Klesham Sahichu Nee Nadannu
Paapangal Ettam Cheytha Njangal
Theerkkunnu Krooshum Nin Chumalil

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Veezhunnu Nadhan Krooshin Keezhe
Paadham Thalarnnu Paathayithil
Thaazhunnithaa Ee Paapikalkkaay
Kezhunnu Njangal Nin Krupakkaay

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Shokaagni Thannil Neeri Neeri
Kaanunnithamma Than Suthane
Ullam Pilarnnu Vyaakulathaal
Pilarenam Nammude Hruthadavum

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Sheemonum Krooshin Bhaaram Thaangi
Pinchennu Neele Bhaagyavaanaay
Kleshangal Kaanke Pinthirinju
Pokunnoralle Naam Iniyum

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Rakthaankitham Aa Thoomukhathe
Bhakthyaa Thudachu Veronikka
Divyaananathin Mudhrayaale
Saubhaagyamaarnnaa Punyavathi

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Lokaika Nadhan Veendumithaa
Dheham Thalarnnu Veezhvulakil
Onnonnaay Naam Cheytha Khora Paapam
Okkeikkum Cheyvoo Parihaaram

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Orshlemin Naari Vrundhamonnaay
Kezhunnithaa Sahathaapamode
Paapangal Orthanuthaapamode
Kanneerozhukkaan Krupayekoo

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Moonnaamathum Athidheenamaayi
Veezhunnu Vindala Nadhanithaa
Naalodu Naalaay Njangal Cheytha
Paapangalaal Nee Veenathallo

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Nadhante Vasthramurinju Neekki
Dhaahaardhraneki Kaippuneerum
Eeshoye Neethi Than Vellavasthram
Anpaarnnu Nalkoo Ee Sutharil

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Krooshodu Cherth Tharacheedunnu
Kaikaalkal Kaarirumbaanikalaal
Ninnodu Chernn Krooshitharaay
Melil Ninakkaay Jeevichidaam

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Bhooswargga Nadhan Paapikalkkaay
Praanan Vedinju Marakurishil
Nee Vairiyodu Poruthathupol
Dhroham Kshamikkaan Manassekoo

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Omalsuthante Poomeni
Madiyil Vahikkukayaanamma
Nin Soonuvodivar Cheytha Dhroham
Kanivolum Amme Porutheedane

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Nadhante Dheham Kallarayil
Vidhipole Than Priyar Samskarichu
Mruthyu Varichu Veendeduthu
Uthaanam Cheythu Jeevaneki

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

-----

Karunaamayi Vyaakula Naadhe
Kurishin Vazhi Ninnodu Koode
Neele Dhyaanichu Sancharicheedum
Njangalkkennumoraashrayam Neeye

Nithya Pithavin Soonuvinkal
Krooshinaal Veendukondavare
Nithyaayussinkal Cherthidane
Thrupaadhe Veenu Kumbidunnu

Varamekane Yeshu Maheshaa
Kurishin Vazhiye Varuvaanaai

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 710.  Song ID 10627


KARAOKE


TRACK

Part 1Part 2

All Media file(s) belong to their respective owners. We do not host these files in our servers.