Malayalam Lyrics

| | |

A A A

My Notes
M യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
F യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
M ഏറെ തളർന്നീടിലും ഞാൻ
നിൻ കുരിശിൻ വഴിയേ വരുന്നു
F എൻ പാപ കറകൾ അകറ്റാൻ
ഈ യാത്രയെന്നെ തുണച്ചീടട്ടെ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

ഒന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു
F ന്യായാസനങ്ങൾ വിറപൂണ്ടു നിന്നു
ന്യായാധിപൻ വിധി വാക്കുരച്ചു
M ഈ രക്തത്തിൽ, പങ്കില്ലെന്നോതി
കുറ്റമറ്റവനിൽ, കുറ്റം ചുമത്തി
F വിധിച്ചു കൊലമരം അങ്ങേയ്‌ക്കായി
പോകില്ലീ കറ കഴുകിയാലും
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശു ചുമക്കുന്നു
M പോകുന്നിതാ, വൻ ക്രൂശുമായ് നാഥൻ
കൊല്ലുവാൻ കൊണ്ടുപോം കുഞ്ഞാടുപോൽ
F പാപഭാരം, കുരിശിന്റെ രൂപത്തിൽ
പേറി നടന്നു, കാൽവരിയിൽ
M എൻ പാപമത്രയും നീ ചുമന്നിടുന്നു
എൻ ദുഃഖഭാരം നീ വഹിച്ചിടുന്നു
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

മൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
F തളർന്നു കൈകുത്തി, പൊങ്ങുവാൻ വയ്യാതെ
വീണിതാ ഭാരമാം, കുരിശിൻ കീഴെ
M വീഴുന്നു ചമ്മട്ടി, വീണ്ടുമതാ മെയ്യിൽ
നീളുന്നു നാഥന്റെ, മേനിയാകെ
F പഴയ മുറിവിലെ, പുതിയ രക്തം
ഇറ്റിറ്റു വീഴുന്നു എൻ മനസ്സിൽ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

നാലാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ വഴിയില്‍ വച്ചു തന്റെ മാതാവിനെ കാണുന്നു
M കൊലമര കുരിശുമായ്, പോകുന്ന മകനെ
ഒരു നോക്കു കാണുവാൻ ഓടിവന്നമ്മ
F ഇടറിയ കൺഠത്തിൽ, വാക്കുകൾ തങ്ങി
വ്യാകുല ഹൃദയത്തിൻ വേദന തിങ്ങി
M ലോകത്തിൻ ക്രൂരത കണ്ടിട്ടും ആ അമ്മ
തകരാതെ, തളരാതെ, പിന്തുടർന്നു
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

അഞ്ചാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ശിമയോന്‍ ഈശോയെ സഹായിക്കുന്നു
F ക്രൂരമാം ശത്രു തൻ മനസ്സിലുയർന്നു
വഴിയിൽ മരിച്ചാലെന്ന ഭീതി
M കുരിശൊന്നു താങ്ങുവാൻ, ശീമോനെയേൽപ്പിച്ചു
കുരിശിന്റെ മാറിൽ ജീവനോടേറ്റാൻ
F അങ്ങെന്റെ പാപത്തിൻ ഭാരമല്ലോ
നീയന്നു ശീമോനെ ഏൽപ്പിച്ചത്
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

ആറാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്‌ക്കുന്നു
M വികൃതമാം മുഖം കണ്ടു വേറോനിക്കാ
പൊട്ടി കരഞ്ഞുകൊണ്ടോടിയെത്തി
F സ്‌നേഹത്തിൻ തടസ്സങ്ങൾ, ഓർക്കുകില്ലല്ലോ
തെല്ലൊരാശ്വാസം, ഏകിയവൾ
M നൽകിയങ്ങാമുഖം പട്ടു തൂവാലയിൽ
നൽകൂ, നിൻ മുഖം എന്റെ ഹൃത്തിൽ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

ഏഴാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
F കാൽകുഴഞ്ഞാടി, തളർന്ന നാഥൻ
കുരിശുമായ് വീഴുന്നു രണ്ടാമതും
M വാടി ഞരമ്പുകൾ, പൊട്ടിയൊലിച്ച
മുറിവുകൾ കൊണ്ടൊരു വൃണമായ് മേനി
F വിണ്ണിന്റെ പുത്രൻ, വീഴുന്നു മണ്ണിൽ
മണ്ണിന്റെ പുത്രനു ജീവനേകാൻ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

എട്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
M മാറത്തടിച്ചു, കരയുന്നു സ്‌ത്രീജനം
ഓർശലേം പട്ടണം തിങ്ങി നിന്നു
F കരയുന്ന കൺകളിൽ, ഒപ്പുവാനെപ്പോഴും
അനുകമ്പയാലവരോട് ചൊല്ലി
M നിങ്ങൾ തൻ മക്കൾക്കായ് കേണിടുവിൻ
അവരുടെ അന്ത്യത്തെ ഓർത്തിടുവിൻ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

ഒന്‍പതാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
F അയ്യയ്യോ വീഴുന്നു മൂന്നാമതും
നീങ്ങുവാൻ ശക്തിയില്ലാതെ നാഥൻ
M ഉയരുവാൻ വെമ്പുമ്പോൾ, താഴുന്നു ചാട്ടവാർ
പുളയുന്നു നാഥൻ, വേദനയാൽ
F ആരാരുമില്ലല്ലോ, ഒന്നൊന്നു താങ്ങുവാൻ
ഈ കുരിശിൻ ഭാരം, പങ്കിടുവാൻ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

പത്താം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ദിവ്യരക്ഷകന്റെ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
M ആപാദചൂഢം, മുറിവേറ്റ മേനിയിൽ
പൊട്ടിയ വസ്‌ത്രം, വലിച്ചു കീറി
F വസ്‌ത്രത്തോടുരിയുന്നു, നാഥന്റെ ദേഹം
നിണധാര ചൊരിയുന്നു, ദീനം ദീനം
M നാഥാ കേണിടാം എൻ പാപമോർത്തു ഞാൻ
കനിയണേ ഉരിയാണെൻ പാപവസ്‌ത്രം
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

പതിനൊന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
F കുത്തിതുളച്ചു, പൂമേനി ക്രൂശിൽ
കുത്തിത്തറച്ചു കാൽവരിയിൽ
M വറ്റി വരണ്ട നിൻ, നാവു നനയ്‌ക്കാൻ
ഇറ്റു ജലത്തിനായ് കേണ നാഥാ
F ഏകിടാനൊന്നുമില്ലെന്റെ കൈയിൽ
നൽകിടാം ഞാനെന്റെ ജീവരക്തം
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

പന്ത്രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശിന്‍മേല്‍ തൂങ്ങിമരിക്കുന്നു
M മരണത്തിൻ അന്ത്യ നിമിഷത്തിൽ പോലും
കാരുണ്യ വചസ്സുകൾ ഒഴുകി വീണ്ടും
F പൊറുക്കണേ താതാ, നിൻ സുതരോട്
അറിയില്ലാത്തവർ ചെയ്യും അപരാധങ്ങൾ
M എല്ലാം പൂർത്തിയായ് എന്നു ചൊല്ലി
ലോകൈക നാഥൻ വെടിഞ്ഞു ജീവൻ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

പതിമൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
F മൃതനാം സുനുവിൻ, മരുവിച്ച മേനി
മാതാവു മടിയിൽ കിടത്തിയപ്പോൾ
M ഓർമ്മകൾ ഓളത്തിൽ, ഓടിയടുത്തു
ഒരുവാൾ തുളയ്‌ക്കും, നിന്റെ ചങ്കിൽ
F ഓമന പുത്രന്റെ പൂമേനി ചുംബിച്ചു
കാഴ്‌ച്ചയർപ്പിച്ചു, പിതൃസവിധെ
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

പതിന്നാലം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്നു
M മനുഷ്യന്റെ കൈകളാൽ, മരിക്കുന്നു ദൈവം
മനുഷ്യനു മരിക്കാത്ത ജീവനേകാൻ
F കല്ലറയ്‌ക്കുള്ളിൽ, അടക്കിയ നാഥനെ
കല്ലറയ്‌ക്കുൾക്കൊള്ളാൻ, കഴിഞ്ഞതില്ല
M പാപാന്ധകാരത്തിൻ, പാറാവു ഭേദിച്ച്
ജീവന്റെ മാർഗ്ഗം തുറന്നിടാനായ്
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

സമാപനഗാനം

F യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
M യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
F എൻ പാതയിൽ ഞാൻ, തളർന്നിടുമ്പോൾ
നിൻ കുരിശെനിക്കാവേശമേകുന്നു
M ഈ കുരിശാണെന്റെ ശക്തി
നിത്യ ജീവന്റെ ചൈതന്യധാര
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി
A യേശുവേ രക്ഷകാ ഞാൻ വരുന്നു
എൻ ജീവിതമാം മരകുരിശേന്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Rakshaka Njan Varunnu | യേശുവേ രക്ഷകാ ഞാൻ വരുന്നു എൻ ജീവിതമാം മരകുരിശേന്തി Yeshuve Rakshaka Njan Varunnu Lyrics | Yeshuve Rakshaka Njan Varunnu Song Lyrics | Yeshuve Rakshaka Njan Varunnu Karaoke | Yeshuve Rakshaka Njan Varunnu Track | Yeshuve Rakshaka Njan Varunnu Malayalam Lyrics | Yeshuve Rakshaka Njan Varunnu Manglish Lyrics | Yeshuve Rakshaka Njan Varunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Rakshaka Njan Varunnu Christian Devotional Song Lyrics | Yeshuve Rakshaka Njan Varunnu Christian Devotional | Yeshuve Rakshaka Njan Varunnu Christian Song Lyrics | Yeshuve Rakshaka Njan Varunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

Ere Thalarnneedilum Njan
Nin Kurishin Vazhiye Varunnu
En Paapa Karakal Akattaan
Ee Yaathrayenne Thunacheedatte

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Nyaayaasanangal Virapoondu Ninnu
Nyaayaadhipan Vidhi Vaakkurachu
Ee Rakthathil, Pankillennothi
Kuttamattavanil, Kuttam Chumathi
Vidhichu Kolamaram Angeikkaayi
Pokillee Kara Kazhukiyaalum

Yeshuve Rakshakaa Njaan Varunnu
En Jeevithamaam Mara Kurishenthi
Yeshuve Rakshakaa Njaan Varunnu
En Jeevithamaam Mara Kurishenthi

-----

Pokunnithaa, Van Krooshumaai Nadhan
Kolluvaan Kondupom Kunjaadupol
Paapabhaaram, Kurishinte Roopathil
Peri Nadannu, Kalvariyil
En Paapamathrayum Nee Chumannidunnu
En Dhukhabhaaram Nee Vahichidunnu

Yeshuve Rakshakaa Njan Varunnu
En Jeevithamam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamam Marakurishenthi

-----

Thalarnnu Kaikuthi, Ponguvaan Vayyaathe
Veenithaa Bhaaramaam, Kurishin Keezhe
Veezhunnu Chammatti, Veendumathaa Meyyil
Neelunnu Nadhante, Meniyaake
Pazhaya Murivile, Puthiya Raktham
Ittettu Veezhunnu En Manassil

Yeshuve Rekshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rekshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Kolamara Kurishumaai, Pokunna Makane
Oru Nokku Kaanuvaan Odivannamma
Idariya Kandathil, Vaakkukal Thangi
Vyaakula Hrudhayathin Vedhana Thingi
Lokathin Krooratha Kandittum Aa Amma
Thakaraathe, Thalaraathe, Pinthudarnnu

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Krooramaam Shathru Than Manassiluyarnnu
Vazhiyil Marichaalenna Bheethi
Kurishonnu Thaanguvaan, Sheemoneyelppichu
Kurishinte Maaril Jeevanodettaan
Angente Paapathin Bhaaramallo
Neeyannu Sheemone Elppichathu

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Vikruthamaam Mukham Kandu Veronikkaa
Potti Karanjukondodiyethi
Snehathin Thadassangal, Orkkukillallo
Thelloraashwaasam, Ekiyaval
Nalkiyangaamukham Pattu Thoovaalayil
Nalkoo, Nin Mukham Ente Hruthil

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Kaalkuzhanjaadi, Thalarnna Nadhan
Kurishumaay Veezhunnu Randaamathum
Vaadi Njarambukal, Pottiyolicha
Murivukal Kondoru Vrunamaai Meni
Vinninte Puthran, Veezhunnu Mannil
Manninte Puthranu Jeevanekaan

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Maarathadichu, Karayunnu Sthreejanam
Orshalem Pattanam Thingi Ninnu
Karayunna Kankalil, Oppuvaaneppozhum
Anukambayaalavarod Cholli
Ningal Than Makkalkkaai Keniduvin
Avarude Anthyathe Orthiduvin

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Ayyayyo Veezhunnu Moonnaamathum
Neenguvaan Shakthiyillaathe Nadhan
Uyaruvaan Vembumbol, Thaazhunnu Chaattavaar
Pulayunnu Nadhan, Vedhanayaal
Aaraarumillallo, Onnonnu Thaanguvaan
Ee Kurishin Bhaaram, Pankiduvaan

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Aapaadhachoodam, Murivetta Meniyil
Pottiya Vasthram, Valichu Keeri
Vasthrathoduriyunnu, Nadhante Dheham
Ninadhaara Choriyunnu, Dheenam Dheenam
Nadha Kenidaam En Paapamorthu Njan
Kaniyane Uriyaanen Paapavasthram

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Kuthithulachu, Poomeni Krooshil
Kuthitharachu Kalvariyil
Vatti Varanda Nin, Naavu Nanaikkaan
Ittu Jalathinaay Kena Nadha
Ekidaanonnumillente Kaiyil
Nalkidaam Njanente Jeevaraktham

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Maranathin Anthya Nimishathil Polum
Kaarunya Vachasukal Ozhuki Veendum
Porukkane Thaathaa, Nin Sutharod
Ariyillaathavar Cheyyum Aparaadhangal
Ellaam Poorthiyaay Ennu Cholli
Lokaika Nadhan Vedinju Jeevan

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Mruthanaam Sunuvin, Maruvicha Meni
Maathaavu Madiyil Kidathiyappol
Ormmakal Olathil, Odiyaduthu
Oruvaal Thulaikkum, Ninte Chankil
Omana Puthrante Poomeni Chumbichu
Kaazhchayarppichu, Pithrusavidhe

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Manushyante Kaikalaal, Marikkunnu Dhaivam
Manushyanu Marikkaatha Jeevanekaan
Kallaraikkullil, Adakkiya Nadhane
Kallaraikkulkkollaan, Kazhinjathilla
Paapaandhakaarathin, Paaraavu Bhedhich
Jeevante Maarggam Thurannidaanaai

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

-----

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

En Paathayil Njan, Thalarnnidumbol
Nin Kurishenikkaaveshamekunnu
Ee Kurishaanente Shakthi
Nithya Jeevante Chaithanyadhaara

Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi
Yeshuve Rakshakaa Njan Varunnu
En Jeevithamaam Marakurishenthi

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 695.  Song ID 10671


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.