Malayalam Lyrics

| | |

A A A

My Notes
M ഈ നിമിഷം, ഈ നൊമ്പരം
പ്രാര്‍ത്ഥനയാക്കാന്‍ കഴിയുമെങ്കില്‍
F ദുഃഖങ്ങള്‍ തെല്ലിട, പോയ് മറയും
പ്രത്യാശയാലുള്ളം നിറഞ്ഞീടുമേ
M നാളെയീ നൊമ്പരം, നന്മയായി തീര്‍ത്തീടും
മുറിവുണക്കീടും, യേശു നാഥന്‍
F നാളെയീ നൊമ്പരം, നന്മയായി തീര്‍ത്തീടും
മുറിവുണക്കീടും, യേശു നാഥന്‍
A മൃദുവായ് തലോടിടും, എന്റെ ഈശോ
F ഈ നിമിഷം, ഈ നൊമ്പരം
പ്രാര്‍ത്ഥനയാക്കാന്‍ കഴിയുമെങ്കില്‍
—————————————–
M രോഗത്താല്‍ തനു, തളരുമ്പോഴും
വിശ്വാസമുളെളാരു മനസ്സുമായി
F യോര്‍ദ്ദാന്‍ നദിയല, മുങ്ങി ഉയരുമ്പോള്‍
നാമാന്‍ നേടിയ, സൗഖ്യമത്
M കണ്ണീരിന്‍ കടലില്‍, താണു ഞാനുയരുമ്പോള്‍
പ്രാവു പോല്‍ സ്വര്‍ഗ്ഗം, തുറന്നിറങ്ങി
F മനസ്സാകുമെങ്കിലാ, സ്നേഹത്തലോടലാല്‍
യേശുവേ സൗഖ്യമൊന്നേകീടുമോ?
M മനസ്സാകുമെങ്കിലാ, സ്നേഹത്തലോടലാല്‍
യേശുവേ സൗഖ്യമൊന്നേകീടുമോ?
A ഈ നിമിഷം, ഈ നൊമ്പരം
പ്രാര്‍ത്ഥനയാക്കാന്‍ കഴിയുമെങ്കില്‍
—————————————–
F ശൂന്യത നിറയും, ഈ മരുഭൂമിയില്‍
മഴനീര്‍ക്കിനാവും മാഞ്ഞീടവേ
M കരയുന്ന തന്‍ കുഞ്ഞിന്‍, അരികെയായ് കേഴും
ഹാഗാറു കണ്ട നീര്‍ച്ചാലുപോലെ
F യേശുവേ നിന്‍ മുറിപ്പാടിലൂടൊഴുകുമാ
തിരുരക്തത്തുള്ളികള്‍, ഒന്നു കാണാന്‍
M വൈകിയെന്നാലുമെന്‍, കണ്‍ തുറക്കൂ
ആശ്വാസമേശുവേ, നിന്റെ സ്നേഹം
F വൈകിയെന്നാലുമെന്‍, കണ്‍ തുറക്കൂ
ആശ്വാസമേശുവേ, നിന്റെ സ്നേഹം
M ഈ നിമിഷം, ഈ നൊമ്പരം
പ്രാര്‍ത്ഥനയാക്കാന്‍ കഴിയുമെങ്കില്‍
F ദുഃഖങ്ങള്‍ തെല്ലിട, പോയ് മറയും
പ്രത്യാശയാലുള്ളം നിറഞ്ഞീടുമേ
M നാളെയീ നൊമ്പരം, നന്മയായി തീര്‍ത്തീടും
മുറിവുണക്കീടും, യേശു നാഥന്‍
F നാളെയീ നൊമ്പരം, നന്മയായി തീര്‍ത്തീടും
മുറിവുണക്കീടും, യേശു നാഥന്‍
A മൃദുവായ് തലോടിടും, എന്റെ ഈശോ
A ഈ നിമിഷം, ഈ നൊമ്പരം
പ്രാര്‍ത്ഥനയാക്കാന്‍ കഴിയുമെങ്കില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Nimisham Ee Nombaram Prarthanayakkan Kazhiyumenkil | ഈ നിമിഷം ഈ നൊമ്പരം പ്രാര്‍ത്ഥനയാക്കാന്‍ Ee Nimisham Ee Nombaram Lyrics | Ee Nimisham Ee Nombaram Song Lyrics | Ee Nimisham Ee Nombaram Karaoke | Ee Nimisham Ee Nombaram Track | Ee Nimisham Ee Nombaram Malayalam Lyrics | Ee Nimisham Ee Nombaram Manglish Lyrics | Ee Nimisham Ee Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Nimisham Ee Nombaram Christian Devotional Song Lyrics | Ee Nimisham Ee Nombaram Christian Devotional | Ee Nimisham Ee Nombaram Christian Song Lyrics | Ee Nimisham Ee Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Nimisham, Ee Nombaram
Prarthanayakkan Kazhiyumenkil
Dhukhangal Thellida, Poi Marayum
Prathyashayaal Ullam Niranjeedume

Nale Ee Nombaram, Nanmayayi Theertheedum
Murivunakkeedum, Yeshu Nadhan
Nale Ee Nombaram, Nanmayayi Theertheedum
Murivunakkeedum, Yeshu Nadhan
Mrudhuvaai Thalodidum, Ente Eesho

Ee Nimisham, Ee Nombaram
Prarthanayakkan Kazhiyumenkil

-----

Rogathaal Thanu, Thalarumbozhum
Vishwasamulloru Manassumayi
Yordhan Nadhiyala, Mungi Uyarumbol
Naamaan Nediya, Saukhyamathu

Kaneerin Kadalil, Thaanu Njan Uyarumbol
Praavu Pol Swargam, Thurannirangi

Manasakumenkilo, Sneha Thalodalaal
Yeshuve Saukhyamonn Ekidumo?
Manasakumenkilo, Sneha Thalodalaal
Yeshuve Saukhyamonn Ekidumo?

Ee Nimisham, Ee Nombaram
Prarthanayakkan Kazhiyumenkil

-----

Shoonyatha Nirayum, Ee Marubhoomiyil
Mazhaneer Kinaavum Maanjidave
Karayunna Than Kunjin, Arikeyaai Kezhum
Haagaru Kanda Neerchalu Pole

Yeshuve Nin Murippadiloodozhukuma
Thiru Raktha Thullikal, Onnu Kaanan

Vaikiyennalumen, Kann Thurakku
Aashwasameshuve, Ninte Sneham
Vaikiyennalumen, Kann Thurakku
Aashwasameshuve, Ninte Sneham

Ee Nimisham, Ee Nombaram
Prarthanayakkan Kazhiyumenkil
Dhukhangal Thellida, Poi Marayum
Prathyashayaal Ullam Niranjeedume

Nale Ee Nombaram, Nanmayayi Theertheedum
Murivunakkeedum, Yeshu Nadhan
Nale Ee Nombaram, Nanmayayi Theertheedum
Murivunakkeedum, Yeshu Nadhan
Mrudhuvaai Thalodidum, Ente Eesho

Ee Nimisham, Ee Nombaram
Prarthanayakkan Kazhiyumenkil

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1359.  Song ID 5243


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.