Malayalam Lyrics
R | എന്റെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും. |
മഹിമയോടന്തിമ വിധിനാളില്‍ കര്‍ത്താവേ, നീയണയുമ്പോള്‍ കരുണയോടെന്നെ നിറുത്തണമേ നല്ലവരൊത്തു വലംഭാഗേ. |
|
M | കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു. |
A | കര്‍ത്താവേ, നിന്‍ കുരിശിനെ ഞാ- നാരാധിച്ചു വണങ്ങുന്നു; അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം രക്ഷയുമുയിരും നല്‍കുന്നു. |
R | ആകാശവും ഭൂമിയും നിന്റെതാകുന്നു |
ആകാശവുമീ ഭൂതലവും താവകമല്ലോ കര്‍ത്താവേ, ജീവിക്കുന്നവനഭയം നീ നൽകണമേ മൃതനായുസ്സും |
|
F | അവരാനന്ദ കീര്‍ത്തനങ്ങള്‍ പാടും. |
A | മൃതരാം നരരുടെ പാപങ്ങള്‍ മായ്‌ക്കണമേ നിന്‍ കൃപയാലേ; മാമ്മോദീസാ വഴിയങ്ങേ സുതരാണവരെന്നോര്‍ക്കണമേ |
R | അവന്റെ സന്തോഷത്തില്‍ അവരാനന്ദിക്കും. |
കര്‍ത്താവേ, നിന്‍ ശോണിതവും ദിവ്യശരീരവുമറിവോടെ ഉള്‍ക്കൊണ്ടവരാം നിന്‍ സുതരെ നിത്യവിരുന്നില്‍ ചേര്‍ക്കണമേ. |
|
M | അവരിലാരും അവശേഷിച്ചില്ല. |
A | മഴപെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടിമുളയ്‌ക്കുന്നു കാഹളനാദം കേള്‍ക്കുമ്പോള്‍ മൃതരില്‍ ജീവനുദിക്കുന്നു. |
R | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. |
ബാവാ പുത്രന്‍ റൂഹായേ, മൃതനാമെന്നില്‍ കനിയേണം ജീവന്‍ നല്‍കി മഹോന്നതമാം പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം. |
|
F | ആദിമുതല്‍ എന്നേക്കും ആമ്മേന്‍. |
A | തെളിവായെന്നുടെ നാഥാ നിന്‍ തിരുമിഴിയെല്ലാം കാണുന്നു നിരവധിയാമെന്‍ പാപങ്ങള്‍ നിരയായെണ്ണി വിധിക്കല്ലേ. |
ENGLISH VERSION
“My Lord, I will praise You!”
When You come in glory, Lord,
At the end of time to judge,
With love place me at Your right
With Your chosen holy ones.
“My Lord, I have trusted You!”
Lord, I worship and bow down
As I look upon Your Cross,
Which gives hope for redemption
And our own Resurrection.
“Heaven and earth belong to You!”
Heaven and Earth belong to You
The refuge of the living God
Grant your eternal life
To the dead, in Your mercy.
“Rejoicing they will sing hymn of Joy!”
Grant forgiveness of their sins
To the dead in Your mercy.
Lord, remember they are Yours
Through their holy Baptism.
“They will rejoice in His Joy!”
Lord, in mercy, grant a share
In Your eternal banquet
To those who on earth received
Your Body and precious Blood.
“None of them was left behind!”
When it rains on paddy fields
Seeds break open and they grow
When the trumpet blast sounds forth
Life shall dawn for all the dead.
“Glory be to the Father and to the Son and to the Holy Spirit!”
Father, Son and Spirit blest,
Pity us, poor mortal beings
Grant us life and admit us
To the land of lasting life.
“From eternity and forever, Amen.”
I can see with clear faith, Lord,
Your eyes which behold all things
Judge me not according to
My sins though they be many.
Manglish Lyrics
Mahimayodanthima Vithi Naalil
Karthave, Nee Anayumbol
Karunayodenne Niruthaname
Nallavarothu Valambage
Karthave, Ninne Njan Aasrayichu
Karthave Nin Kurishine Njan
Aaradhichu Vanangunnu
Athuthan Njangalkk Uthanam
Rakshayum Uyirum Nalkunnu
Aakashavum Bhoomiyum Nintethakunnu
Aakashavum Ee Bhoothalavum
Thavakamallo Karthave
Jeevikkunnavan Abhayam Nee
Nalkaname Mruthanayussum
Avaranandha Keerthanangal Paadum
Mrutharam Nararude Paapangal
Maikkaname Nin Krupayale
Mammodeesa Vazhi Ange
Sutharanavaren Orkkaname
Avante Santhoshathil Avar Aanandhikkum
Karthave Nin Shonithavum
Dhivya Shareeravum Arivode
Ulkondavaram Nin Suthare
Nithya Virunnil Cherkkaname
Avarilarum Avasheshichilla
Mazha Peyyumbol Vayalukalil
Vithukal Potti Muleikkunnu
Kahala Nadham Kelkkumbol
Mrutharil Jeevan Uthikkunnu
Pithavinum Puthranum Parishudhathmavinum Sthuthi
Bava Puthran Roohaye,
Mruthanam Ennil Kaniyennam
Jeevan Nalki Mahonnathamaam
Prabhayude Naatil Cherkkennam
Athi Muthal Ennekkum Amen
Thelivai Ennude Nadha Nin
Thiru Mizhi Ellam Kannunnu
Niravadhiyam En Paapangal
Nirayayi Enni Vidhikkalle.
No comments yet