Malayalam Lyrics

| | |

A A A

My Notes
M ഓ എന്‍ തോട്ടക്കാരാ നിന്‍
പറുദീസാ സുന്ദരമല്ലോ
പൂത്തുലയുന്നൂ ജീവനതില്‍
പൊന്നൊളി വീശുന്നുത്ഥാനം
M നല്ലവനാവാതന്‍ പുത്രാ
സ്വന്ത മനസ്സാല്‍ താണവനേ
ആരാധ്യന്‍ നീ മിശിഹായേ
ഹല്ലേലൂയ്യാ പാടുന്നു
—————————————–
F സുന്ദരമാം നിന്‍ തോട്ടത്തില്‍
കല്ലറയൊപ്പം മണവറയും
എന്തു മഹാത്ഭുതമീ സത്യം
ഹല്ലേലൂയ്യാ പാടുന്നു
F കല്ലറ നോക്കാന്‍ കാവല്‍ക്കാര്‍
മണവറ ചുറ്റും ദൂത ഗണം
മറിയമേ നിന്‍ വിളിയുത്തമമാം
തോട്ടക്കാരന്‍ ഞാന്‍ തന്നെ
—————————————–
M നൊമ്പരമോടെ മറിയമിതാ
കല്ലറയെത്തീ കണ്ടില്ല
എന്റെ മഹത്വ പ്രഭയെവിടെ?
മാനവ സൂര്യാങ്കുരമെവിടെ?
M സങ്കടമരുതേ മറിയാമേ
ആരും അവനെയെടുത്തീല
തീ ഗോളത്തെ ആരു തൊടും?
കടലലമേലാര്‍ ചുവടൂന്നും?
—————————————–
F എന്തറിയുന്നവരയ്യയ്യോ
വിധി ചെയ്‌തവനെ ക്രൂശിപ്പൂ
എന്നെ രക്ഷിച്ചവനില്‍ ഞാന്‍
സ്‌നേഹത്താല്‍ വെന്തുരുകുന്നു
F ക്രൂശിച്ചവരോ ലജ്ജിച്ചു
ക്രൂശിതനുത്ഥാനം ചെയ്‌തു
സകല മഹത്വവുമവനല്ലോ
ഉത്ഥിത രക്ഷ നമുക്കല്ലോ
—————————————–
M അതിശക്തനെ ആരാധിക്കാന്‍
ദൂത ഗണങ്ങള്‍ നിരചേര്‍ന്നു
സാത്താന്‍ ലജ്ജിതനായ്‌ തീര്‍ന്നു
ദുരമൂത്തവരോ തല താഴ്‌ത്തി
M ക്രൂശിതനെ കാണാന്‍ വയ്യേ
സൂര്യന്‍ ചൊന്നു മറഞ്ഞിരുളില്‍
പാറ വിറച്ചു ഭൂമിയതും
ക്രൂശിതന്‍ ഈശോ വാഴട്ടെ
—————————————–
F അരിമത്ത്യന്‍ യൗസേപ്പേ നീ
ഭാഗ്യം ചെയ്‌തവനാണല്ലോ
നിന്നുടെ തോട്ടം തന്നിലതാ
ഉയിരിന്‍ നാഥനുറങ്ങുന്നു
F തോട്ടക്കാരാ കേഴുന്നു
അരുതേ മാറ്റി നിറുത്തരുതേ
തോട്ടം മുഴുവന്‍ നിറയുമൊരാ
പരിമളമിയലും തെന്നലിനെ
—————————————–
M ഓ മറിയാമേ കരയേണ്ട
ഈശോ ഉത്ഥിതനായല്ലോ
അവന്‍ ഇവിടില്ലെന്നറിയുക നീ
ഹല്ലേലൂയ്യാ പാടിടാം
M അഗ്നിമയന്‍ ഞാന്‍ ഈശോ തന്‍
കല്ലറ കാക്കുന്നനുനിമിഷം
സാത്താനും പടയാളികളും
ഇനി ഇവിടുണരില്ലറിയുക നീ
—————————————–
F സന്തോഷത്തിന്‍ വാര്‍ത്തയവള്‍
കേട്ടൂ കണ്ണീരൊപ്പുമ്പോള്‍
മറിയേ എന്നു വിളിച്ചവളെ
ഉത്ഥിതന്‍ ഈശോയാ നിമിഷം
F ഗുരുവേ എന്നവള്‍ വിളി കേട്ടു
ആനന്ദത്താല്‍ പരവശയായ്
നാഥന്‍ മൊഴി കേട്ടോടിയവള്‍
ഉത്ഥാനത്തിന്‍ വാര്‍ത്തയുമായ്
—————————————–
M ശിഷ്യരേ നിങ്ങളറിഞ്ഞിടുക
മഹിമയോടെ ഞാന്‍ ഉത്ഥിതനായ്
ഗ്ലീലായില്‍ നാം കാണുമിനി
ഒരുമയിലണയുക മോദമോടെ
M ലജ്ജിതനായി പീലാത്തോസ്
അപമാനിതരായ് പീഢകരും
മരണം തേങ്ങി കരയുന്നു
സാത്താന്‍ വീണു പതിക്കുന്നു
—————————————–
F മറിയം കേട്ടാ മധുമൊഴികള്‍
തെളിവായ് മാറ്റി ദുഃഖത്തെ
ഓടിയണഞ്ഞവള്‍ ശിഷ്യരെയാ
തിരുവുത്ഥാനമുണര്‍ത്തിച്ചു
F കേട്ടതു പാടെ ആവേശാല്‍
ശീമോനും യോഹന്നാനും
കല്ലറയിങ്കല്‍ പാഞ്ഞെത്തി
കണ്ടു മറിയം ചൊന്നതു പോല്‍
—————————————–
M സ്വര്‍ഗ്ഗമിതാ പുളകം കൊണ്ടു
മാലാഖമാര്‍ സ്‌തുതി പാടി
മരണം മരണത്തെ വെന്നു
തിരുവുത്ഥാനം പ്രഭ തൂകി
M ഉത്ഥാനത്തിന്‍ മഹിമയതാല്‍
ആനന്ദത്തിന്‍ നിറവതിനാല്‍
കരുണ പൊഴിക്കും കര്‍ത്താവേ
നിന്‍ ഉത്ഥാനം മഹനീയം
—————————————–
A ഉത്ഥാനത്തിന്‍ ജനതതി നാം
ഹല്ലേലൂയ്യാ പാടുന്നോര്‍
തിരുസഭയില്‍ സ്‌തുതി പാടിടാം
നാഥനെ ആരാധിച്ചിടാം
A സൃഷ്‌ടിക്കുന്നവനാവായ്‌ക്കും
രക്ഷിക്കുന്നവന്‍ ഈശോയ്‌ക്കും
ശുദ്ധി പൊഴിക്കും റൂഹായ്‌ക്കും
പരമാരാധന എന്നേയ്‌ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ എന്‍ തോട്ടക്കാരാ നിന്‍ പറുദീസാ സുന്ദരമല്ലോ Oh En Thottakkara Nin Lyrics | Oh En Thottakkara Nin Song Lyrics | Oh En Thottakkara Nin Karaoke | Oh En Thottakkara Nin Track | Oh En Thottakkara Nin Malayalam Lyrics | Oh En Thottakkara Nin Manglish Lyrics | Oh En Thottakkara Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh En Thottakkara Nin Christian Devotional Song Lyrics | Oh En Thottakkara Nin Christian Devotional | Oh En Thottakkara Nin Christian Song Lyrics | Oh En Thottakkara Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Oh En Thottakkaaraa Nin
Parudheesaa Sundharamallo
Poothulayunnoo Jeevanathil
Ponnoli Veeshunnuthdhaanam

Nallavanaavaathan Puthraa
Swantha Manassaal Thaanavane
Aaraadhyan Nee Mishihaaye
Hallelooyyaa Paadunnu

-----

Sundharamaam Nin Thottathil
Kallarayoppam Manavarayum
Enthu Mahaalbhuthamee Sathyam
Hallelooyyaa Paadunnu

Kallara Nokkaan Kaavalkkaar
Manavara Chuttum Dhootha Ganam
Mariyame Nin Viliyuthamamaam
Thottakkaaran Njan Thanne

-----

Nombaramode Mariyamithaa
Kallarayethee Kandilla
Ente Mahathva Prabhayevide?
Maanava Sooryaankuramevide?

Sankadamaruthe Mariyaame
Aarum Avaneyedutheela
Thee Golathe Aaru Thodum?
Kadalalamelaar Chuvadoonnum?

-----

Enthariyunnavarayyayyo
Vidhi Cheythavane Krooshippoo
Enne Rakshichavanil Njan
Snehathaal Venthurukunnu

Krooshichavaro Lajjichu
Krooshithanuthaanam Cheythu
Sakala Mahathvavumavanallo
Uthitha Raksha Namukkallo

-----

Athishakthane Aaraadhikkaan
Dhootha Ganangal Nirachernnu
Saathaan Lajjithanaai Theernnu
Dhuramoothavaro Thala Thaazhthi

Krooshithane Kaanaan Vayye
Sooryan Chonnu Maranjirulil
Paara Virachu Bhoomiyathum
Krooshithan Eesho Vaazhatte

-----

Arimathuyan Yauseppe Nee
Bhagyam Cheythavanaanallo
Ninnude Thottam Thannilathaa
Uyirin Nadhanurangunnu

Thottakkaaraa Kezhunnu
Aruthe Maatti Nirutharuthe
Thottam Muzhuvan Nirayumoraa
Parimalamiyalum Thennaline

-----

Oh Mariyaame Karayenda
Eesho Uthithanaayallo
Avan Ividillennariyuka Nee
Hallelooyyaa Paadidaam

Agnimayan Njan Eesho Than
Kallara Kaakkunnanunimisham
Saathaanum Padayaalikalum
Ini Ividunarillariyuka Nee

-----

Santhoshathin Vaarthayaval
Kettoo Kanneeroppumpol
Mariye Ennu Vilichavale
Uthithan Eeshoyaa Nimisham

Guruve Ennaval Vili Kettu
Aanandhathaal Paravashayaai
Nadhan Mozhi Kettodiyaval
Uthaanathin Vaarthayumaai

-----

Shishyare Ningalarinjiduka
Mahimayode Njan Uthithanaai
Gleelaayil Naam Kaanumini
Orumayilanayuka Modhamode

Lajjithanaayi Peelaathos
Apamaanitharaai Peedakarum
Maranam Thengi Karayunnu
Saathaan Veenu Pathikkunnu

-----

Mariyam Kettaa Madhu Mozhikal
Thelivaai Maatti Dhukhathe
Odiyananjaval Shishyareyaa
Thiruvuthaanamunarthichu

Kettathu Paade Aaveshaal
Sheemonum Yohannaanum
Kallarayinkal Paanjethi
Kandu Mariyam Chonnathu Pol

-----

Swarggamithaa Pulakam Kondu
Malakhamaar Sthuthi Paadi
Maranam Maranathe Vennu
Thiruvuthaanam Prabha Thooki

Uthaanathin Mahimayathaal
Aanandhathin Niravathinaal
Karuna Pozhikkum Karthave
Nin Uthaanam Mahaneeyam

-----

Uthaanathin Janathathi Naam
Hallelooyyaa Paadunnor
Thirusabhayil Sthuthi Paadidaam
Nadhane Aaraadhichidaam

Srushttikkunnavanaavaaikkum
Rakshikkunnavan Eeshoykkum
Shudhi Pozhikkum Roohaaikkum
Paramaaraadhana Enneikkum

Oh En Thottakkara Thottakkaara Oo Enn Thottakara Thottakaara Thotta Kara Kaara Nin Parudeesa Parudheesa Sundharamallo Sundaramallo Suntharamallo Ohyen Oyen


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views :4.  Song ID :18797

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.